പാതിവരികൾ 02 [ആഞ്ജനേയ ദാസ്] 84

പാതിവരികൾ 02

Paathivarikal Part 2 | Author : Anjaneya Das

[ Previous Part ] [ www.kambistories.com ]


 

ഒരു error വന്നതുകൊണ്ടാണ്, മറ്റൊരു ഐഡിയയിൽ ഇതിനു മുമ്പുള്ള ഭാഗം പബ്ലിഷ് ആയത്. ഇതാണ് എന്റെ account.തുടർന്നുള്ള ഭാഗങ്ങൾ ഈ ID യിൽ നിന്നും ആണ് പബ്ലിഷ് ചെയ്യുന്നത്.      Sorry for the mistake?

 

ഈ story യിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ വ്യക്തികൾ, സന്ദർഭങ്ങൾ മുതലായവക്ക് ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല…. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്…..///

 

കോടതി വരാന്തയിലെ ചുവരിൽ എഴുതിവച്ചിരിക്കുന്ന വാചകത്തിലേക്ക് അദ്ദേഹം ഒന്നു നോക്കി ”

IN MATTERS OF CONSCIENCE, THE LAW OF THE MAJORITY HAS NO PLACE “……

ശേഷം അദ്ദേഹം മുന്നോട്ടു നടന്നു നീങ്ങി.

“കോടതി മുറിയിലെ സിംഗിൾ ജഡ്ജ് ബെഞ്ചിൽ, ജഡ്ജ് അനൂപ് നാഥ് മഹേശ്വർ വന്നിരുന്നു. കോർട്ട് റൂമിലെ വക്കീലന്മാരും പോലീസ് ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ ഉള്ളവരും എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വണങ്ങി. ജസ്റ്റിസ് അനൂപ്നാഥ് തന്റെ മുൻപിലുള്ള അശോകസ്തംഭത്തിന്റെയും പെൻ ഹോൾഡറിന്റെയും നടുവിലൂടെ മുൻപിലെ ആളുകളെ ഒന്നു നോക്കി, പിന്നെ ഇരിക്കാൻ കൈകൊണ്ട് ആവശ്യപ്പെട്ടു.

തന്റെ Vincent chase eyeglass എടുത്തു വെച്ചതിനുശേഷം തന്റെ മുന്നിലുള്ള ലാപ്ടോപ്പ് ഓൺ ചെയ്തു. മുൻപിലെ പ്രതികൂട്ടിന് അരികിൽ നിൽക്കുന്ന ചെറുപ്പക്കാരെ ഒന്നുകൂടെ നോക്കിക്കൊണ്ട് ജസ്റ്റിസ് അനൂപ്നാഥ് ടേബിളിന് പുറത്ത് വെച്ചിരുന്ന കേസ് ഫയൽ ഓപ്പൺ ചെയ്തു. ഫയലിലൂടെ ഒരു തവണ കൂടി കണ്ണോടിച്ച ശേഷം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി തന്റെ മുൻപിലെ gavel മേശയിൽ രണ്ട് തവണ തട്ടി കേസിന്റെ വിധി പറയുവാൻ ആരംഭിച്ചു ………….

“കേസ് നമ്പർ “C.No.751/**/### സുദർശന വധക്കേസിൽ പ്രതിയായി ഇവിടെ ഹാജരാക്കപ്പെട്ട കോശി എബ്രഹാം, അജിൻ ആന്റണി എന്നിവർ, സാഹചര്യ തെളിവുകൾ നിരത്തി കുറ്റക്കാർ ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനോ പോലീസിനോ സാധിച്ചിട്ടില്ല. ഇവരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള പോലീസിന്റെ വ്യഗ്രത കോടതി മനസ്സിലാക്കുന്നു. ആയതിനാൽ നിരപരാധികളായ കോശി എബ്രഹാം, അജിൻ ആന്റണി എന്നിവരെ പ്രതിസ്ഥാനത്തുനിന്നും ഈ കോടതി ഒഴിവാക്കുന്നു. ഒപ്പം യഥാർത്ഥ പ്രതികളെ കണ്ടെത്തുവാനുള്ള മേൽ നടപടികൾക്ക് ഈ കോടതി ഉത്തരവിടുന്നു”………………………………………

3 Comments

Add a Comment
  1. ത്രില്ലർ യോണർ ആണ്. Raju Anathi പറഞ്ഞത് പോലെ വായനക്കാരുടെ മനസ്സിൽ പതിയും വിധം അവതരിപ്പിക്കാനുള്ള ഡെപ്ത് ഇല്ലെങ്കിൽ കഥക്ക് വേണ്ട സ്വീകാര്യത കിട്ടില്ല. ത്രില്ലർ കഥയുടെ എല്ലാ ചേരുവകളും കഥക്കുണ്ട്, അത് അവതരിപ്പിക്കാനുള്ള കഴിവും താങ്കൾക്കുണ്ട്. പക്ഷേ, അതിലേക്ക് വായനക്കാരെ engage ചെയ്യിക്കും മുന്നേ തന്നെ രണ്ട് ഭാഗവും സസ്പെൻസ് നൽകി നിർത്തി. മറ്റൊരു കാര്യം പറയാനുള്ളത്തു,ഇത്ര നന്നായി എഴുതാൻ കഴിഞ്ഞിട്ടും താങ്കളെന്തിനാണ് സിനിമ സംഭാഷണം കടമെടുക്കുന്നത്ർ? താങ്കളുടേതായ വാക്കുകളിൽ കാര്യം പറഞ്ഞ് കൂടെ? തുടർന്നെഴുത്തിൽ ശ്രദ്ധിക്കുക. ആശംസകൾ.

  2. വളരെ നന്നായി ചിത്രീകരിക്കാൻ കഴിഞ്ഞിരിക്കുന്ന crime thriller തന്നെയാണിത്. പക്ഷെ ഇത് അനുവാചകരിൽ കടുത്ത ആകാംക്ഷയും പ്രതീക്ഷയും ഉണർത്താത്തതിന് ഒറ്റ കാരണമേയുള്ളു…കഥാപരിസരവും കഥാപാത്രങ്ങളും മനസ്സിൽ പതിയാൻ തക്കമുള്ള ദൈർഘ്യം ഈ രണ്ട് പാർട്ടുകൾക്കുമില്ല എന്നുള്ളതാണ് അത്.
    കൊച്ച് സംഭവങ്ങൾ ഒത്തിരിക്കാലം ഓർത്തിരുന്ന് കാത്തിരിക്കാൻ വായനക്കാർക്ക് കഴിയില്ല..അത്രമേൽ കഥകൾ ഇതിനിടയിൽ വന്നു പോകും.
    ഈ സൈറ്റിൽ തന്നെ വിജയകരമായി തുടരുന്ന ‘ശംഭുവിന്റെ ഒളിയമ്പുകളുടെ’ വിജയം രചനാസൗഷ്ടവത്തോടൊപ്പം ഒരോ ഭാഗവും സാമാന്യം ദൈർഘ്യമുള്ളതാണ് എന്നതും കൂടിയാണ്. കഴിയുമെങ്കിൽ ഓരോ ഭാഗവും 20-30 പേജുകളെങ്കിലുമാക്കുക. ഭാവുകങ്ങൾ…

  3. രണ്ടും ഒന്നല്ലേ ബ്രോ

Leave a Reply to സുധ Cancel reply

Your email address will not be published. Required fields are marked *