“ആഹ്..”
“അല്ല!”
അനുരാധ അവളിൽ നിന്നും നോട്ടംമാറ്റാതെ പറഞ്ഞു.
“ഞാൻ അമ്മ … അർജ്ജുന്റെ അമ്മ,”
ഇത്തവണ അതിശയിച്ചത് അവളാണ്.
“റിയലി? സോറി ..ഞാൻ കരുതി …
“അർജ്ജുൻ എവിടെ ആന്റ്റി?”
“അവൻ കൂട്ടുകാരുടെ കൂടെ കളിയ്ക്കാൻ..ഫുട്ട്ബോൾ…ഇപ്പം ഒരു അരമണിക്കൂറായി…”
അവളുടെ മുഖത്തെ പ്രകാശം മങ്ങുന്നത് അവൾ കണ്ടു.
“എമർജൻസി ആണെങ്കിൽ ഇപ്പം ഞാൻ വിളിക്കാം.”
അനുരാധ പറഞ്ഞു.
“വരൂ..അകത്തേക്ക് വാ…”
പെൺകുട്ടി അനുരാധയോടൊപ്പം അകത്തേക്ക് കയറി.
അകത്ത് ഹാളിലെ ഭംഗിയിലേക്കും പ്രശാന്തതയിലേക്കും അവളുടെ കണ്ണുകൾ ഒഴുകി നടന്നു.
“മോൾ …അർജ്ജുന്റെ ക്ലാസ്സ് മേറ്റ് ആണോ?”
“അതെ ..ഞാൻ രോഷ്നി ..രോഷ്നി വർഗ്ഗീസ്…”
“ഇരിക്ക്…”
പിമ്പിലെ സോഫയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു
“എന്താ കുട്ടീ അർജ്ജുനെ കണ്ടിട്ട്?”
അവളുടെ അടുത്തിരുന്ന് അനുരാധ ചോദിച്ചു.
അവളുടെ വിടർന്ന് നീണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി.
അനുരാധ അദ്‌ഭുതപ്പെട്ടു.
“അയ്യോ!”
അവൾ രോഷ്‌നിയുടെ തോളിൽ പിടിച്ചു.
“എന്താ മോളെ? അർജ്ജുൻ എന്തെങ്കിലും?”
അവൾ ഭയത്തോടെ ചോദിച്ചു.
രോഷ്നി ദയനീയഭാവത്തിൽ അനുരാധയെ നോക്കി.
“ആന്റി ഞാൻ…”
അവളുടെ കണ്ണുകളിലേക്ക് നോക്കി അവൾ വിതുമ്പി.
“ഞാൻ ഒരുപാട് നാളായി ശരിക്കൊന്ന് ഉറങ്ങിയിട്ട്…എന്തെങ്കിലും ശ്രദ്ധയോടെ ചെയ്തിട്ട് ….കാരണം…”
അനുരാധ ഭയന്ന് അവളെ നോക്കി.
“കാരണം?”
അവൾ ചോദിച്ചു.
“എനിക്ക് അർജ്ജുനെ ഇഷ്ടമാണ്…ഐ …ഐ ലവ് ഹിം!”
അനുരാധ ആശ്വസത്തോടെ നിശ്വസിച്ചു.
എന്നിട്ട് അവളെ നോക്കി പുഞ്ചിരിച്ചു.
“ഇത്രേ ഉള്ളൂ കാര്യം? എന്നെ വെറുതെ പേടിപ്പിച്ചു കളഞ്ഞല്ലോ കുട്ടീ!”
അനുരാധ അവളുടെ കൈ പിടിച്ചു.
“മോൾടെ അച്ഛനും അമ്മയും?”
“ഡാഡി ബാങ്കിൽ ..എസ് ബി ഐയിൽ..വേങ്ങര ബ്രാഞ്ചിൽ മാനേജർ…മമ്മി കോളേജിൽ പ്രൊഫസ്സർ …ഒരു ബ്രോ ഉണ്ട് ..മാരീഡ് ആണ് കുവൈറ്റിൽ ഡോക്റ്റർ!”
“പക്ഷെ കുട്ടീടെ ഡാഡിയും മമ്മിയുമൊക്കെ സമ്മതിക്കുമോ?”
അനുരാധ സംശയത്തോടെ ചോദിച്ചു.
“റിലീജിയൻ,കാസ്റ്റ് അതൊക്കെ പ്രോബ്ലം ആവില്ലേ കുട്ടീ?”
“ഒരിക്കലുമില്ല!”
ദൃഢനിശ്ചയത്തോടെ അവൾ പെട്ടെന്ന് പറഞ്ഞു.
“എന്റെ ബ്രോ മാരി ചെയ്തേക്കുന്നെ ഒരു മുസ്ലിം കുട്ടിയെ ആണ്.ഡാഡിയും മമ്മിയും ഒന്നും അതിന് എതിര് നിന്നെയില്ല… അവർക്കാർക്കും റിലീജിയൻ കാസ്റ്റ് ഒന്നും ഒരു പ്രോബ്ലം അല്ല…”
ഇതൊന്നു തുടർന്നൂടെ?