Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പകൽ നിലാവ് 1 [സ്മിത] 362

Kambi Views 377809

അനുരാധ അദ്‌ഭുതത്തോടെ അവളുടെ വാക്കുകൾ കേട്ടിരുന്നു.

“മോളിത് അർജ്ജുനോട് പറഞ്ഞോ?”

അവളുടെ മുഖം വീണ്ടും ദയനീയമായി.

“ഹ്മ്മ്…”

അവൾ പറഞ്ഞു.

“ഞാൻ പറഞ്ഞു.പക്ഷെ അർജ്ജുൻ പറഞ്ഞു അവൻ മറ്റൊരാളോട് കമ്മിറ്റഡ് ആയെന്ന്!”

അനുരാധ അദ്‌ഭുതം കൊണ്ട് വായ് തുറന്നു.

ആ വാർത്ത അവൾക്ക് അവിശ്വസനീയമായിരുന്നു,

കാരണം അർജ്ജുൻ ഒരു കാര്യവും അവളോട് മറച്ചുവെച്ചിരുന്നില്ല.

ഏതൊരു കാര്യവും, പൊടിപ്പും നുറുങ്ങും പോലും, അവൻ അവളോട് ഷെയർ ചെയ്യുമായിരുന്നു.

എന്നിട്ട് ജീവിതതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ അവനത് തന്നിൽ നിന്നും മറച്ചു വെച്ചിരിക്കുന്നു!

“ആന്റിയൊന്ന് അർജ്ജുനോട് സംസാരിക്കണം…”

രോഷ്നി തുടർന്നു.

“അർജ്ജുൻ എത്ര ചോദിച്ചിട്ടും അത് ആരാണ് എന്ന് പറയുന്നില്ല… ഞങ്ങളുടെ ഫ്രെണ്ട്സ് ..അവർക്കും അറിയില്ല …എനിക്കറിയണം അർജ്ജുൻ മിസ്റ്ററി പോലെ കൊണ്ടുനടക്കുന്ന ആ പെണ്ണ് ആരാണ് എന്ന്…ഞങ്ങൾക്കറിയാം അർജ്ജുനും ആന്റിയും നല്ല ക്ളോസ് ആണെന്ന്…ആന്റ്റിയോട് പറയാത്ത ഒരു സീക്രട്ടും അവനില്ല എന്നും ഞങ്ങൾക്ക് അറിയാം….”

അവൾ ഒന്ന് നിർത്തി.

വീണ്ടും അനുരാധയെ നോക്കി.

“ആൻറ്റിക്ക് അറിയാമോ അത് ആരാണ് എന്ന്?”

പെട്ടെന്നുള്ള ആ ചോദ്യത്തിന് മുമ്പിൽ അനുരാധ ഒന്ന് പതറി.

അർജ്ജുന്റെ ഫ്രെണ്ട്സിനെല്ലാമറിയാം അവൻ തന്നോട് ഒരു കാര്യവും മറച്ചു വെക്കുകയില്ലെന്ന്!

എന്നിട്ട് തന്നോടത് അവൻ പറഞ്ഞിട്ടില്ല!

“കുട്ടീ..അത് …”

അനുരാധ പറഞ്ഞു.

“ഞങ്ങൾ നല്ല ഫ്രെണ്ട്സ് പോലെയൊക്കെയാണ്. പക്ഷെ ഇക്കാര്യം മാത്രം!”

അനുരാധയ്ക്ക് ബാക്കി പറയാനായില്ല.

“പക്ഷെ ഞാനത് അവനിൽ നിന്നും അറിയും…ഡോണ്ട് വറി…”

രോഷ്നി കൃതജ്ഞതയോടെ അനുരാധയെ നോക്കി.

“താങ്ക്സ് ആന്റി…”

അവളെഴുന്നേൽക്കാൻ ശ്രമിച്ചു.

“എങ്ങോട്ടാ പോകുന്നെ?”

എഴുന്നേൽക്കാൻ തുടങ്ങിയ രോഷ്‌നിയെ കൈക്ക് പിടിച്ച് വീണ്ടും സോഫയിൽ ഇരുത്തിക്കൊണ്ട് അനുരാധ പറഞ്ഞു.

“ആദ്യമായിട്ടാ വീട്ടിൽ വരുന്നത്! അതും എന്റെ മോനെ ഇതുപോലെ പ്രേമിക്കുന്ന ഒരു തങ്കക്കുടം! ഇരിക്കവിടെ! കുടിക്കാൻ എന്തെങ്കിലും കൊണ്ടുവരാം ഞാൻ!”

*******************************

രോഷ്നി പോയിക്കഴിഞ്ഞിട്ടും അനുരാധയുടെ വീർപ്പ് മുട്ടൽമാറിയില്ല.

അർജ്ജുന് ഒരു പെണ്ണുണ്ട്!

അതാരാണ് എന്ന കാര്യമവൻ തന്നിൽ നിന്ന് സമർത്ഥമായി മറച്ചു വെച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

141 Comments

Add a Comment
  1. ഇതൊന്നു തുടർന്നൂടെ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: