പെട്ടെന്നാണ് ഒരു കാര്യം അനുരാധ ഓർത്തത്!
കഴിഞ്ഞൊരു ദിവസംരാത്രി ഉറങ്ങാനുള്ള സമയമായപ്പോൾ അവന് കുടിക്കാനുള്ള പാലുമായി ചെന്നതായിരുന്നു താൻ.
തന്നെ കണ്ടിട്ട് അവൻ വിടർത്തി വെച്ചിരുന്ന ഡയറി പെട്ടെന്ന് അടച്ചു വെച്ചത് പോലെ തനിക്ക് തോന്നി.
അവനു പാൽ കുടിക്കാൻ കൊടുത്തിട്ട് അൽപ്പ സമയം താൻ അവനോട് വർത്തമാനം പറഞ്ഞിരുന്നു.
അത് കഴിഞ്ഞാണ് താൻ അവന്റെ മുറിയിൽ നിന്നും തിരിച്ചു വന്നത്.
തന്നെ കണ്ടപ്പോൾ തന്നെ അവനാ ഡയറി പെട്ടെന്ന് അടച്ചുവെക്കാനുള്ള കാരണമെന്തായിരുന്നു?
എന്താണ് അതിൽ?
തനിക്ക് കാണാൻ പറ്റാത്തതായിട്ട്?
അതിൽ ആപെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടാവണം!
യെസ്!
രോഷ്നി വർഗ്ഗീസ് പറഞ്ഞ ആ പെൺകുട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ആ ഡയറിയിൽ ഉണ്ടെന്ന് തീർച്ച!
അനുരാധ എഴുന്നേറ്റു.
പടികൾ കയറി മുകളിലേക്ക് പോയി.
അർജ്ജുന്റെ മുറിയുടെ മുമ്പിലെത്തി.
ചാരിയിട്ടിരുന്ന കതക് പതിയെ തുറന്നു.
ആദ്യമവൾ മേശപ്പുറത്തും ഡ്രോയിലുമൊക്കെ നോക്കി.
പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫ് അരിച്ചുപെറുക്കി.
അലമാര തുറന്ന് അവിടെ ഭംഗിയാക്കി വെച്ചിരുന്ന അമ്യൂസ്മെൻറ്റ്‌സൊക്കെ അവൾ വിശദമായി പരിശോധിച്ചു.
“ശ്യേ!!”
അവൾ നിരാശയോടെ പിറുപിറുത്തു.
“ആ ഡയറി പിന്നെ എവിടെപ്പോയി?”
തവിട്ട് നിറമാണ് അതിന്റെ പുറം ചട്ടയ്ക്ക്!
അവസാനമായി അവന്റെ ഡ്രസ്സുകളൊക്കെ അടുക്കിവെച്ചിരിക്കുന്ന അലമാര കൂടി ഒന്ന് പരിശോധിക്കാമെന്ന് അവൾ നിശ്ചയിച്ചു.
അതുതുറന്നു.
വസ്ത്രങ്ങൾക്കിടയിലും അടിയിലുമൊക്കെ പരിശോധിച്ചു.
നിരാശയായിരുന്നു ഫലം.
പെട്ടെന്നവൾ ഏറ്റവുമടിയിലെ സീക്രട്ട് ചെസ്റ്റ് തുറന്നു.
അനുരാധ വിസ്മിതനേത്രയായി!
തവിട്ട് പുറം ചട്ടയുള്ള ഡയറി!
വൗ!!
അവൾ ആഹ്ലാദത്തോടെ വിളിച്ചു കൂവി.
അത്യധികം ഉത്സാഹത്തോടെ, സന്തോഷത്തോടെ അവളതെടുത്തു.
അവന്റെ കസേരയിലിരുന്നു.
രഹസ്യങ്ങളുള്ള നിധിയാണിത്!
അവൾ സ്വയം പറഞ്ഞു.
അല്ലെങ്കിൽ എന്തിനാണ് അർജ്ജുൻ ഇത് അലമാരയുടെ സീക്രട്ട് ചെസ്റ്റിൽ സൂക്ഷിക്കുന്നത്?
ആകാംക്ഷയോടെ അവൾ ആദ്യപേജുതുറന്നു.
അവിടെ ഒന്നുമെഴുതിയിട്ടിലായിരുന്നു.
അവൾ പേജുകൾ മറിച്ചു.
ഫെബ്രുവരി പതിനാല്, തിങ്കൾ.
“….ഇന്ന് അമ്പലത്തിൽ വെച്ചാണ് എനിക്ക് ആദ്യമായി അവളോട് പ്രണയം തോന്നുന്നത്…”
പച്ചനിറമുള്ള അക്ഷരങ്ങൾ!
“അവളോട്” എന്ന വാക്ക് മാത്രം ചുവന്ന നിറത്തിലും!
ഇതൊന്നു തുടർന്നൂടെ?