അനുരാധയുടെ മനസ്സിൽ ചോദ്യങ്ങൾ കറങ്ങി.
“ആരാണ് “അവൾ””?
അവൾ അടുത്ത പേജെടുത്തു.
“യഥാർത്ഥത്തിൽ എനിക്ക് അവളെ പ്രേമിക്കാനുള്ള യോഗ്യതയുണ്ടോ?….”
അടുത്ത പേജിലെ വാക്കുകളിലൂടെ അവളുടെ കണ്ണുകൾ ഒഴുകി.
“എനിക്കവളെ പ്രേമിക്കാമോ? ആരെങ്കിലും അറിഞ്ഞാൽ? ഇല്ല!ആരും അറിയില്ല…അവൾ പോലും അറിയില്ല…അവളറിയാതെ അവളെ പ്രേമിക്കുക!”
അനുരാധയ്ക്ക് ഒന്നും മനസ്സിലായില്ല!
ഒരു പെൺക്കുട്ടിയെ ഇഷ്ട്ടപ്പെട്ടാൽ അവളെ അറിയിക്കാതിരിക്കുക!
അതും ഒരിക്കലും അറിയിക്കാതിരിക്കുക!
എന്ത് വട്ടാണീ കുട്ടി ചെയ്യുന്നത്!
അവളെടുത്ത പേജെടുത്തു.
“….തിങ്കളാഴച്ച അമ്പലത്തിൽ വെച്ച് കണ്ട അവളുടെ രൂപമാണ് മനസ്സ് നിറയെ…”
അടുത്ത പേജിലേ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകളൊഴുകി നടന്നു.
“കസവ് സാരിയിൽ …അഴിച്ചിട്ട മുടിയുമായി …കൽവിളക്കിന് മുമ്പിൽ തൊഴുകൈയ്യോടെ നിന്ന അവളുടെ രൂപം! എന്തൊരു സൗന്ദര്യമായിരുന്നു അവൾക്ക്! സ്വർണ്ണവിഗ്രഹം പോലെ! യഥാർത്ഥത്തിൽ അവളെക്കാൾ മനോഹരി, അവളെക്കാൾ മോഹിനി ലോകത്ത് വേറെയുണ്ടോ?”
ചെറുക്കൻ ആള് കൊള്ളാമല്ലോ!
അനുരാധ സ്വയം പറഞ്ഞു.
ഇത്രയേറെ സൗന്ദര്യമുള്ള ആ പെൺകുട്ടി ആരായിരിക്കണം?
ഈ ചെറുക്കന് അവളുടെ പേരെങ്കിലും ഒന്നെഴുതിക്കൂടായിരുന്നോ?
ഇന്ന് വീട്ടിൽ വന്ന രോഷ്‌നിയേക്കാൾ സൗന്ദര്യമൊക്കെയുള്ള കുട്ടിയാവണം!
രോഷ്നിയെക്കാൾ സൗന്ദര്യമൊക്കെ മറ്റാർക്കെങ്കിലുമുണ്ടാവുമോ?
പക്ഷെ രോഷ്‌നിയുടെ പ്രണയം നിരസിച്ചിട്ടാണ് അർജ്ജുൻ ഈ കുട്ടിയെ ഇഷ്ടപ്പെട്ടത്!
അപ്പോൾ അവളുടെ സൗന്ദര്യം!
അനുരാധയ്ക്ക് ഒന്നും മനസ്സിലായില്ല.
ഫെബ്രുവരി പതിനാലോ!
പെട്ടെന്നാണ് ആ ഡേറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് അനുരാധയ്ക്ക് ഓർമ്മ വന്നത്.
അന്നല്ലായിരുന്നോ വൈഷ്ണവ ശാന്തി സംക്രണമവും മഹാദീപാരാധനയുമുണ്ടായിരുന്നത്?
തനിക്കന്ന് വ്രതമായിരുന്നു.
അന്ന് താൻ അമ്പലത്തിൽ പോയിരുന്നു.
അർജ്ജുന്റെ കൂടെ!
ഇതൊന്നു തുടർന്നൂടെ?