പകൽ നിലാവ് 1
Pakal Nilavu Part 1 | Author : Smitha
ഇത്തരം എഴുത്തുകളെ വെറുക്കുന്നവർ ഈ കഥ വായിക്കരുത്.
ഏതുതരം കമൻറ്റുകളുമിടാം.
പ്രോത്സാഹിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമായ കമൻറ്റുകൾക്കും സ്വാഗതം.
തെറി കമൻറ്റുകളിട്ടാലും കുഴപ്പമില്ല.
പക്ഷെ പിന്നീട് അവയെ വാളിൽ നിന്ന് നീക്കം ചെയ്യിക്കരുത്.
മറ്റുള്ള എഴുത്തുകാരുടെ മനോഹരമായ രചനകൾക്കൊപ്പം എന്റെ കഥകളെയും പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാർക്കും വളരെ നന്ദി.
പിന്തുണയും പ്രോത്സാഹനവും നൽകുന്ന മറ്റ് എഴുത്തുകാർക്കും നന്ദി.
സർവ്വോപരി സൈറ്റിന്റെ അഡ്മിൻ കുട്ടൻ ഡോക്റ്റർക്ക് പ്രത്യേകമായി നന്ദി അറിയിക്കുന്നു.
*************************************
അൽപ്പം ദൂരെ ഗേറ്റിന് വെളിയിൽ ഒരു ചോക്കലേറ്റ് നിറമുള്ള കാർ വരുന്നത് കണ്ടപ്പോൾ മാഗസിനിൽ നിന്ന് ശ്രദ്ധമാറ്റി അനുരാധ പുറത്തേക്ക് നോക്കി.
കാർ വന്ന് ഗേറ്റിന് വെളിയിൽ, വളർന്ന് പടർന്ന് നിൽക്കുന്ന മാവുകളുടെ തണലിൽ, നിന്നു.
അതിൽ നിന്ന് അതിസുന്ദരിയായ ഒരു പെണ്കുട്ടിയിറങ്ങുന്നത് അനുരാധ കണ്ടു.
പിങ്ക് നിറമുള്ള ചുരിദാർ ടോപ്പ്.
വെളുത്ത ലെഗ്ഗിൻസ്.
മാറിൽ വെളുത്ത ഷാൾ.
ഭംഗിയുള്ള,ഇടതൂർന്ന മുടി.
കാറ്റിൽ അതിന്റെ ഇഴകൾ പാറിപ്പറക്കുന്നു.
നടന്ന് അവൾ ഉദ്യാനത്തിനടുത്തെത്തി.
ഉദ്യാനത്തിലെ ചുവപ്പുംമഞ്ഞയും വയലറ്റും വെള്ളയും ഇടകലർന്ന പൂക്കളുടെ പശ്ചാത്തലത്തിൽ അവൾ വന്ന് തന്റെ മുമ്പിൽ വന്നപ്പോൾ ഒന്നുംചോദിക്കാനാവാതെ അനുരാധ അവളെ അതിശയത്തോടെ നോക്കി.
എന്തൊരു സൗന്ദര്യമാണ് ഇത്!
അനുരാധയുടെ കണ്ണുകൾ ചിത്രശലഭം പൂവിനെയെന്നപോലെ അവളെ പൊതിഞ്ഞു.
” അർജ്ജുന്റെ ചേച്ചിയല്ലേ?”
ഒന്ന് സംശയിച്ച് അവൾ അനുരാധയോട് ചോദിച്ചു.
അവളുടെ ചുണ്ടുകളിലേക്കും കണ്ണുകളിലേക്കും കവിളുകളിലേക്കും ദേഹമാസകലവും അതിശയത്തോടെ നോക്കി നിൽക്കുകയായിരുന്ന അനുരാധ പെട്ടെന്ന് പരിസരത്തേക്ക് വന്നു.
“എന്താ?”
അവൾ ചോദിച്ചു.
“അല്ല … അർജ്ജുന്റെ ചേച്ചിയാണോ എന്ന് ചോദിച്ചതാ…”
“ഞാനോ?”
കസേരയിൽ നിന്നും എഴുന്നേറ്റ് അനുരാധ ചോദിച്ചു.
ഇതൊന്നു തുടർന്നൂടെ?