“രോഗിയുടെ കൂടെ നേഴ്സ് ഉണ്ടാകും അത് കൊണ്ട് നിങ്ങൾ മറ്റേ മുറിയിലേക്ക് മാറേണ്ടി വരും”
ഇത് കേട്ടതും സ്റ്റിഫിയ ഞെട്ടി.. സാർ അത് ശെരിയാകില്ല ഞാൻ വേണമെങ്കിൽ പുറത്തിരുന്നുകൊള്ളാം
“അത് പറ്റില്ല ഇത് ഇ ഏരിയയിലെ മികച്ച ഹോസ്പിറ്റലാണ് നിങ്ങൾ പുറത്തിരുന്ന് ഞങ്ങളുടെ വില കളയരുത് തനിക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ പുള്ളിയോട് സംസാരിക്കാം….”
“അയ്യോ അത് വേണ്ട”
“എന്തിനാ ഇങ്ങനെ പേടിക്കുന്നത്…ഞാൻ സംസാരിക്കാം”
ഡോക്ടർ മുസ്തഫയുടെ മുറിയുടെ ഡോറിൽ മുട്ടി മുസ്‌തഫ ഡോർ തുറന്നു ഡോക്ടറെ കണ്ടതും മുസ്‌തഫ കാര്യം തിരക്കി ഡോക്ടർ മുസ്‌തഫയോട് കാര്യങ്ങൾ പറഞ്ഞു
മുസ്‌തഫ സ്റ്റിഫിയയോട് പറഞ്ഞു തൽക്കാലത്തേക്ക് മാഡം എന്റെ മുറിയെടുത്തോ ഞാൻ വേണമെങ്കിൽ സാറിന്റെ മുറിയിലേക്ക് മാറാം
മുസ്തഫ ഡോക്ടറോട് പറഞ്ഞു ഞാൻ ആ മുറിയിലേക്ക് മാറുന്നതിൽ ഡോക്ടർക്ക് ഏതിർപ്പുണ്ടോ.
“ഇല്ല സാർ താങ്കളുടെ ഇഷ്ട്ടം” ഡോക്റ്ററിന്റെ ഇ വാക്ക് സ്റ്റിഫിയയെ ഒന്ന് ആശയകുഴപ്പത്തിലാക്കി.
ഡോക്ടർ പോയതും സ്റ്റിഫിയ മുസ്തഫയോട് ചോദിച്ചു അതെന്താ താങ്കളോട് ആ മുറിയിൽ കിടന്നോളാൻ പറഞ്ഞത്
“ഓ അതോ ഇതിന്റെയൊക്കെ പൈസ ഞാനല്ലേ കൊടുത്തത് അതാണ്”
“എന്നാൽ ഞാൻ ആ മുറിയിൽ കിടക്കട്ടെ സ്റ്റിഫിയ ചോദിച്ചു”
“വേണ്ട ഡോക്ടർ എന്നെ വഴക്ക് പറയും മുസ്‌തഫ ചിരിച്ചു കൊണ്ട് പറഞ്ഞു…. മാഡം പോയി കിടന്നോളു ഞാൻ ആ മുറിയിൽ കിടന്ന് കൊള്ളാം അപ്പോൾ ഗുഡ് നൈറ്റ്”
മുസ്‌തഫ റിനിഷിന്റെ മുറിയിലേക്ക് കയറി വാതിൽ അടച്ച് ഉറങ്ങി കിടക്കുന്ന റിനീഷിനെ നോക്കി എന്നിട്ട് നേഴ്സിനോട് ചോദിച്ചു എന്താ സോഫിയ ഇവൻ ഇനി എപ്പോൾ ഉണരും
