ഇത് കേട്ടതും സ്റ്റിഫിയ ഒരു നിമിഷം ഇല്ലാണ്ടായി പോയി…സ്റ്റിഫിയ സോഫിയയുടെ കൈയിൽ ഒരു പിച്ച് കൊടുത്തു
പക്ഷെ മുസ്തഫ സോഫിയ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാകാത്ത പോലെ നിന്ന് കൊണ്ട് പറഞ്ഞു.
“വെള്ളരിക്ക വിളവെടുപ്പിന്റെ അന്ന് കൊടുക്കാം അല്ലാതെ കൊടുക്കാൻ പറ്റില്ല പോരെ”
ഇ സമയം ഡോക്ടർ ആ മുറിയിലേക്ക് കടന്നു വന്നു മുറിയിൽ നിൽക്കുന്ന സോഫിയയോട് താഴേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു സോഫിയ സ്റ്റിഫിയയെ നോക്കി യാത്ര പറഞ്ഞുകൊണ്ട് മുറിയിൽനിന്നുമിറങ്ങി.
ഡോക്ടർ സ്റ്റിഫിയക്കും റിനിഷിനും കുറച്ച് നിർദ്ദേശങ്ങൾ കൊടുത്തു കൂടെ റിനിഷിന് ഒരു 2 മാസം റെസ്റ്റും കൊടുത്തു.
ശേഷം ബില്ല് സ്റ്റിഫിയയെ എല്പിച്ചു ഹോസ്പിറ്റൽ ചിലവ് കണ്ടതും സ്റ്റിഫിയ ഞെട്ടി.
പെട്ടെന്ന് തന്നെ മുസ്തഫ സ്റ്റിഫിയയുടെ കൈയിൽ നിന്ന് ആ ബില്ല് വാങ്ങിയെടുത്തു എന്നിട്ട് പറഞ്ഞു ബില്ലിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം മാഡം സാറിനെയും കൊണ്ട് പുറത്ത് എന്റെ വണ്ടി കിടപ്പുണ്ട് അതിലേക്ക് പോയി ഇരുന്നോ ഇത്രയും പറഞ്ഞുകൊണ്ട് മുസ്‌തഫ ബില്ലടക്കാൻ പോയി സ്റ്റിഫിയ റിനീഷിനെയും കൊണ്ട് മുസ്തഫയുടെ കാറിൽ കയറിയിരുന്നു.
എത്രയടി ബില്ല് റിനിഷ് സ്റ്റിഫിയയോട് ചോദിച്ചു.
കുറച്ചു പൈസയെയുള്ളു ഏട്ടാ ഞാൻ നോക്കുന്നതിനു മുൻപ് തന്നെ ആ ഇക്കാ അത് തട്ടിപ്പറിച്ചെടുത്തു സ്റ്റിഫിയ നെഞ്ചിടിപോടെ പറഞ്ഞു.
വൈകാതെ മുസ്‌തഫ ബില്ലെല്ലാം അടച്ച റെസിറ്റുമായി എത്തി ഫ്രണ്ട് ഡോർ തുറന്ന് ഡ്രൈവിംഗ് സിറ്റിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
“എന്നാൽ നമ്മുക്ക് നമ്മുടെ ഗ്രാമത്തിലേക്ക് പോകാം ഇനി നമ്മുക്ക് ഒന്നിന്ന് തുടങ്ങാം”
