മുസ്തഫ കാർ സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തു അങ്ങനെ രണ്ടാഴ്ചത്തെ ഹോസ്‌പിറ്റൽ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് റിനിഷും സ്റ്റിഫിയയും മുസ്തഫയും തിരിച്ചു ഗ്രാമത്തിലേക്കെത്തി.
റിനീഷിനെയും സ്റ്റിഫിയയെയും അവരുടെ വീട്ടിൽ കൊണ്ട് വിട്ട ശേഷം മുസ്തഫ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഇക്കാ.. എന്നൊരു വിളി പുറകിൽ നിന്ന് കേട്ടു.
മുസ്‌തഫ നോക്കുമ്പോൾ സ്റ്റിഫിയയാണ്….
“എന്താ മാഡം “മുസ്തഫ ചോദിച്ചു.
“ബുദ്ധിമുട്ടിക്കുകയാണെന്ന് വിചാരിക്കരുത് ഞങ്ങൾക്ക് തന്ന ഇ സഹായം ഞാൻ ഒരിക്കലും മറക്കില്ല…ഇക്കാ എനിക്കൊരു സഹായവും കൂടി ചെയ്യണം”
അതിനെന്താ മാഡം പറഞ്ഞോ.
“എനിക്കൊരു ജോലി ശെരിയാക്കി തരാമോ…”
മുസ്‌തഫ കുറച്ചു നേരം ചിന്തിച്ചുനിന്നു എന്നിട്ട് പറഞ്ഞു
“അടുക്കള ജോലി ചെയ്യുമോ അങ്ങനെയെങ്കിൽ എന്റെ വീട്ടിലേക്ക് വരാം അവിടെ ജോലിചെയാം മാന്യമായ ശബ്ലവും ഞാൻ തരാം ഒക്കെയാണെങ്കിൽ വീട്ടിലേക്ക് വന്നാൽ മതി.
ഇത്രയും പറഞ്ഞുകൊണ്ട് മുസ്തഫ കാറിൽ കയറി അവിടെനിന്നും പോയി.
(തുടരും)
