അത് വേറെ ഒന്നുമല്ല ആ രണ്ട് പെണ്ണുങ്ങളെ രണ്ട് ദിവസത്തേക്ക് നമ്മുടെ ജയിലിൽ കൊണ്ട് വിടുന്ന കാര്യം പറഞ്ഞായിരുന്നു.
“താരാടാ കൊണ്ട് തരാം തല്ക്കാലം ഒന്ന് അടങ്ങാൻ പറ ഇക്കയോട് …ഇവളെ ഒന്ന് സെറ്റ് ആക്കിക്കോട്ടെ അത് വരെയും ക്ഷേമിക്ക്.. നി ഇപ്പോൾ ആ മുറിയിൽ കിടക്കുന്നവനെ പൊക്കി എന്റെ വണ്ടിയിൽ കൊണ്ടിടാൻ പറ”
ഖാലിദ് രണ്ട് കാവൽക്കരെ വിളിച്ചു റിനീഷിനെ മുസ്തഫയുടെ കാറിലേക്ക് കൊണ്ടാക്കാൻ പറഞ്ഞു.
അല്പം നേരം കഴിഞ്ഞതും അവർ എല്ലാം ഒക്കെയാണെന്ന് മുസ്തഫയെയും ആ ഖാലിദിനെയും അറിയിച്ചു.
പിന്നെ അതികം താമസിക്കാൻ നിന്നില്ല മുസ്തഫ ഖാലിദിനു കൈകൊടുത്തു അവിടെ നിന്നുമിറങ്ങി നേരെ പോയത് സ്റ്റിഫിയയുടെ അടുത്തേക്കായിരുന്നു.
മുസ്തഫയുടെ കാർ റിനിഷും സ്റ്റിഫിയയും താമസിക്കുന്ന വീടിന്റെ മുന്നിൽ വന്നു നിന്നു.
മുസ്‌തഫ റിനീഷിനെയും താങ്ങി വീടിന്റെ മുന്നിലേക്ക് നടന്നു ഫ്രണ്ട് ഡോർ അടച്ചിരിക്കുന്നത് കണ്ട് മുസ്‌തഫ ഡോറിൽ മുട്ടാൻ തുടങ്ങി… കുറച്ച് കഴിഞ്ഞതും ഫ്രണ്ട് ഡോർ തുറന്ന് സ്റ്റിഫിയ വന്നു അവളുടെ കണ്ണുകൾ കലങ്ങി തളർന്നിരിക്കുന്നു മുഖമെല്ലാം വാടിയപോലെ അവൾ റിനീഷിനെ കണ്ടതും പൊട്ടി കരയാൻ തുടങ്ങി അവൾ അവനെ ഓടിച്ചെന്ന് കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
ഇതെല്ലാം കണ്ട മുസ്തഫ പറഞ്ഞു.
“മാഡം കരയാതെയിരിക്കു…. സംഭവിക്കാനുള്ളത് സംഭവിച്ചു തല്ക്കാലം സാറിനെ മുറിയിലേക്ക് കിടത്താം എന്നിട്ട് നിങ്ങൾ വല്ലതും കഴിക്കാൻ നോക്ക് ഞാൻ പോയി ടൗണിൽ പോയി ഒരു ഡോക്ടറെ കൊണ്ട് വരാം”
മുസ്തഫയുടെ വാക്കുകൾ കേട്ട സ്റ്റിഫിയ മുസ്തഫയുടെ സഹായത്തോടെ റിനീഷിനെ താങ്ങി ബെഡ് റൂമിൽ കിടത്തി. ബെഡ് റൂമിൽ നിന്നും പുറത്തിറങ്ങുന്ന നേരത്ത് മറ്റേ മുറിയുടെ ലോക്ക് തുറന്നതായി അദ്ദേഹം ശ്രെദ്ധിച്ചു ആരോ ആ മുറിയിൽ ഉണ്ടെന്ന് മുസ്തഫ ഉറപ്പിച്ചു.
