മുസ്തഫ സ്റ്റിഫിയയെ നോക്കി കുറച്ച് ഉച്ചത്തിൽ പറഞ്ഞു.
“എന്റെ അൻവറിനെയും കാണാനില്ല അവനെ അനേഷിക്കാത്ത സ്ഥലമില്ല പാവം അവന് ഒന്നും സംഭവിക്കല്ലേ എന്നുള്ള പ്രാത്ഥന മാത്രമേയെനിക്കുള്ളു”
ഇത്രയും പറഞ്ഞു കൊണ്ട് മുസ്തഫ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.
വീട്ടിൽ ചെന്നയുടനെ മുസ്‌തഫ അയാളുടെ ഫാമിലി ഡോക്ടറെ വിളിച്ചു അത്യാവശ്യം അറിയിച്ചു.
പിന്നീട് മുസ്‌തഫ വേലക്കാരെ വിളിച്ചു എന്നിട്ട് പറഞ്ഞു.
“ആ കള്ള നായ അൻവർ അവളുടെ വീട്ടിൽ ഉണ്ട് അവനെ എങ്ങനെയെങ്കിലും പിടിക്കണം ഇപ്പോൾ വേണ്ട ഞാൻ പറയുമ്പോൾ മതി അത് വരെയും നിങ്ങൾ ആ വീടിന്റെ പരിസരത്ത് എപ്പോളും ഉണ്ടാകണം
ഇത്രയും പറഞ്ഞുകൊണ്ട് മുസ്‌തഫ അകത്തേക്ക് കയറി പോയി.
ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞതും മുസ്തഫയുടെ ഫാമിലി ഡോക്ടർ മുസ്തഫയുടെ വീട്ടിലേക്കെത്തി.
മുസ്തഫ ഡോക്ടറോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു കൊടുത്തശേഷം ഡോക്ടറെയും കൂട്ടി സ്റ്റിഫിയയുടെ വീട്ടിലേക്ക് ചെന്നു.
ഡോക്ടർ റിനീഷിനെ പരിശോധിക്കാൻ തുടങ്ങി ഇ സമയം വീടിന്റെ ഹാളിൽ ഇരുന്നുകൊണ്ട് മുസ്തഫ സ്റ്റിഫിയയുമായി ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
മുറിവേല്ലാം വെച്ചു കെട്ടി അവന് വേണ്ട മരുന്നുകൾ നൽകിയ ശേഷം ഡോക്ടർ മുസ്തഫയുടെ അടുത്തേക്ക് വന്നശേഷം പറഞ്ഞു.
എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയാം പക്ഷെ ഒരു കുഴപ്പമുണ്ട്
“എന്താണ് ഡോക്ടർ…എന്തെങ്കിലും പ്രശ്നം ഉണ്ടോ”
പേടിക്കാനൊന്നുമില്ല…. അദ്ദേഹത്തിന്റെ ശരിരം മുഴുവൻ നിർക്കെട്ടലുണ്ട് അതിനുള്ള മരുന്ന് ഞാൻ എഴുതി തരാം… അത് പോലെ നിങ്ങൾ നാളെത്തന്നെ യൂറോളജിയെ ഒന്ന് കാണേണ്ടി വരും കാരണം പുള്ളിയുടെ ലിംഗത്തിൽ നിന്ന് രക്തം വരുന്നുണ്ട്.
