നാല് ജോഡി കണ്ണുകളും ആൻസിയിലേക്ക് തിരിഞ്ഞത് കണ്ട, അന്നയും ആൻസിയെ നോക്കി…
ആൻസി നീട്ടി ഒരു സിപ് എടുത്ത ശേഷം, സിമിയെ നോക്കി പറഞ്ഞു : ആ നീ ഉദ്ദേശിച്ചത് തന്നേ………
വീണ : എന്ത് ഉദ്ദേശിച്ചത്…..
നിഷ ഉടനടി പറഞ്ഞു : എടീ…. ടൈം പാസ്സ്…. അന്ന് സിമി പറഞ്ഞത്….
ആദ്യം ഒന്ന് സംശയിച്ചു, ആശയും വീണയും മുഖത്തോട് മുഖം നോക്കി ഒരേ സമയം അലറി : വാട്ട്……………. ആരാ….. ആരാ ആള് ……….
ഉത്തരം പറയാൻ തന്നേ കൊണ്ട് ആവില്ല എന്ന പോലെ ആൻസി മുഖം കുനിച്ചു.
ഉടനടി അന്ന പറഞ്ഞു : അവളെ നിർബന്ധിക്കേണ്ട…. അവൾ എല്ലാം നിങ്ങളോട് പറയാറുള്ളതല്ലേ… സൊ… അവൾക്ക് പറയണം എന്നുണ്ടെങ്കിൽ അവൾ പറയും…
സൈകോളജി പ്രൊഫസർ ആയിരുന്ന അന്നമ്മ ആൻസിയുടെ മുഖഭാവങ്ങളും, ശരീര ഭാഷയും വീക്ഷിക്കുന്നുണ്ടായിരുന്നു…….
ആരും ഒന്നും ചോദിക്കുന്നില്ലെങ്കിലും, എന്തെങ്കിലും കിട്ടാതെ ആരും പിന്മാറാൻ പോവുന്നില്ല എന്ന് അറിയാവുന്ന ആൻസി പറഞ്ഞു :മെഡിക്കൽ റെപ് ആണ്…… പേരോ ഡീറ്റെയിൽസൊ ചോദിക്കരുത്….പറയില്ല…….
ഉടനടി വീണ അലറി പറഞ്ഞു : വാട്ട്…. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ….
ആൻസി സംശയത്തോടെ വീണയെ തുറിച്ച് നോക്കി ചോദിച്ചു : സോറി?… അതെന്താ?…
വീണ : മെഡിക്കൽ റെപ്…… നിനക്ക് അറിഞ്ഞൂടെ…… അവർ ഒരു വലിയ ചെയ്നിന്റെ കണ്ണികൾ ആണ് എന്ന്…. ന്യൂസ് പുറത്ത് പോവാനും അത് പാട്ട് ആവാനും ഉള്ള ചാൻസ്… അത് നീ ചിന്തിക്കേണ്ടെ?…

ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ