ഇത് ഹരി… മെഡിക്കൽ റെപ്…. എന്ന് പറഞ്ഞ നേരം ചില കണ്ണുകൾ തന്റെ നേർക്ക് തിരിഞ്ഞത് ഹരി കണ്ടില്ല….
ഹരി വിടർന്ന മുഖവുമായി പറഞ്ഞു : മാമിന്റെ ഒന്ന് രണ്ട് കോൺഫറൻസ് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. പിന്നെ ബുക്‌സും വായിച്ചിട്ടുണ്ട്…
അന്ന കണ്ണ് വിടർത്തി കൊണ്ട് പറഞ്ഞു : ഓ… ഗ്രേറ്റ്… ഹരി ഇരിക്കൂ.. നമുക്ക് സംസാരിക്കാട്ടോ എന്ന് പറഞ്ഞു കൊണ്ട് അന്ന നടന്ന് പോയി..
റൂഫ് ടോപ്പിൽ കുറച്ചു പേര് നിൽക്കുന്നുണ്ട് എങ്കിലും, വിദൂരതയിലേക്ക് നോക്കി ” താൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത് ” എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആൻസിയുടെ ശബ്ദം ഹരി കേൾക്കുന്നത്…
തിരിഞ്ഞു നിന്ന ഹരി കണ്ടത് കയ്യിൽ രണ്ട് ഗ്ലാസ് പിടിച്ചു തന്നേ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..
ഒരു ഗ്ലാസ് ഹരിക്ക് നേരെ നീട്ടിയപ്പോൾ, ഹരി അൽപം മടിച്ചെങ്കിലും ഗ്ലാസ് വാങ്ങി….
ആൻസിയെ ഇടം കണ്ണിട്ട് അടി മുടി നോക്കി, ഹരി പതിയെ പറഞ്ഞു : സൂപ്പർ ആയിട്ടുണ്ട് ഡോക്ടറെ…. ആളാകെ മാറി….
ചെറിയൊരു ചിരി മുഖത്ത് മിന്നി മറഞ്ഞ ശേഷം ആൻസി ചോദിച്ചു : വിളിച്ചിട്ട് എടുത്തില്ലല്ലോ……
ഹരിക്ക് ഉത്തരം ഉണ്ടായിരുന്നില്ല, അവൻ മുഖം കുനിച്ച് അതേ പോലെ തന്നേ നിന്നു..
ഒന്ന് നീട്ടി മൂളി കൊണ്ട് ഹരിയുടെ അടുത്ത് നിന്ന് ഹരി നോക്കിയപ്പോൾ വിദൂരതയിലേക്ക് നോക്കി നിന്ന് ഗ്ലാസ് ചുണ്ടിനോട് അടുപ്പിച്ചു ആൻസി…..
ഹരിയും അതേ പോലെ നിന്ന് പതിയെ പറഞ്ഞു : സോറി…. ധൈര്യം…. പേടി….

നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….
എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?
ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.
ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ