ആൻസി അടുത്ത് നിന്ന് മാറിയപ്പോൾ, ഹരി പതിയെ അവിടെ നിന്നും നടന്നു … ഭംഗിയിൽ അലങ്കരിച്ച, മനോഹരമായ ഇന്റീരിയർ വർക്ക് നോക്കി ഹരി സ്വയം പറഞ്ഞു ” എന്നേലും വീട് വക്കുമ്പോൾ, ഇത് പോലെ ചെയ്യണം “…..
വേഗം മുങ്ങാൻ നോക്കിയ അവൻ , പക്ഷെ ആ മനോഹരമായ വീട് അറേഞ്ച് ചെയ്തിരിക്കുന്ന രീതിയിൽ വീണു പോയി…..
അവൻ നടന്നു എത്തിയത് ഒരു, അടച്ചിട്ട വാതിലിന്റെ മുന്നിൽ എത്തി. ചെറിയ ബോർഡ് ഉണ്ടായിരുന്നു അതിൽ ” ലോകം എന്റെ മാത്രം ലോകം ” എന്ന് എഴുതിയിരുന്നു.
ആകാംക്ഷയോടെ ഹരി വാതിൽ തുറന്നപ്പോൾ കണ്ടത്, ഒരു വലിയ മുറി… ആ മുറിയിൽ….നിറയെ ഷെൾഫുകളിൽ ആയി അടക്കി വച്ച ബുക്കുകൾ…… പണി കഴിയാത്ത ഒരു ചിത്രവും അതിന് മുന്നിലായി നിറക്കൂട്ടുകളും….
താൻ പണ്ട് വായിച്ച ബുക്ക്…. താൻ ഇന്ന് ആരുടെ പിറന്നാൾ ആഘോഷത്തിനാണോ വന്നത്, അവർ എഴുതിയ ബുക്ക് തന്നേ ആദ്യം കയ്യിൽ എടുത്തു കൊണ്ട്, ഓരോ പേജും മറച്ചു കൊണ്ട്, താൻ പണ്ട് വായിച്ച ഓർമ്മകൾ പുതുക്കി, അവൻ അവിടെ ഉള്ള ഒരു സ്ടൂളിൽ ഇരുന്നു…
എത്ര നേരം കടന്ന് പോയി എന്നറിയില്ല…. പുറത്തെ കല പിലകൾ അവൻ കേട്ടില്ല……….
” ഇത്ര വേഗത്തിൽ വായിക്കാൻ ഉള്ള കഴിവ് ഉണ്ടോ ഹരിക്ക് “…… അന്നയുടെ ചോദ്യം ആണ് ഹരിയെ സ്വബോധത്തിലേക്ക് എത്തിച്ചത്….
” അയ്യോ അത്….. ഞാൻ വായിച്ചിട്ടുള്ള ബുക്ക് ആണ്…. പ്ലസ് ടു കഴിഞ്ഞ സമയത്ത്… എന്റെ അച്ഛന്റെ വൺ ഓഫ് ദി ഫേവറിയിട്ട് ബുക്ക് ആണ് ….”….എഴുന്നേറ്റ് നിന്ന് ഹരി അത് പറയുമ്പോൾ, ആ ബുക്കിന്റെ അവസാനം, അന്നയുടെ ഫോട്ടോ ഉണ്ടായിരുന്നു.. ചിരിച്ചു കൊണ്ടുള്ള ഒരു പഴയ ഫോട്ടോ ഉണ്ടായിരുന്നു ……

നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….
എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?
ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.
ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ