അന്ന പതിയെ എഴുന്നേറ്റു, കൂടെ ഹരിയും….
സിമിയുടെ കൂടെ ബാക്കി ഉള്ളവരെ കൂടെ കണ്ടപ്പോൾ, ഹരിയുടെ മുഖത്തെ ചിരി മാഞ്ഞു…..
അന്നയുടെ പിന്നാലെ തന്നേ, ഹരിയും പുറത്തിറങ്ങി…….
ഹരി അന്നയെ നോക്കി ചോദിച്ചു : എന്നാൽ ഞാനും?..
അന്ന : ഹരി കഴിച്ചോ അതിന്?…..
ഹരി : അത്…. എന്നാൽ കഴിക്കാം… അല്ല…. ആദ്യം…ഈ ബാത്രൂം എവിടെയാ?…
സിമി ചൂണ്ടി കാട്ടിയിടത്തേക്ക് ഹരി നടന്നു…..
ഹരി നടന്ന് പോകുന്നത് ആ സംഘം നോക്കി നിന്നു. ഹരി ഉള്ളിൽ കയറി എന്ന് കണ്ടപ്പോൾ അന്ന, ആൻസിയെ നോക്കി ചിരിച്ചു കൊണ്ട് തോളിൽ തട്ടി പറഞ്ഞു : യൂ ആർ റൈറ്റ്….ഹി ഈസ് എ ഗുഡ് ഗയ്…. യൂ ഡോണ്ട് നീഡ് ടു വറി എബൌട്ട് ഹിം……..
ആൻസി പതിയെ പുഞ്ചിരിച്ചു…….
അന്ന ചിരിച്ചു കണ്ണട തുടച്ചു കൊണ്ട് പറഞ്ഞു : എനിക്ക് ഇഷ്ടപ്പെട്ടു അവനെ……. സംസാരിച്ച് തുടങ്ങിയാൽ, പിന്നെ സമയവും സന്ദർഭവും എല്ലാം നമ്മൾ അങ്ങ് മറക്കും……. സംസാരിച്ച് സംസാരിച്ച്….. വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോവും അവൻ….
പുഞ്ചിരി തന്നായിരുന്നു ആൻസിയുടെ മറുപടി…..
മുള്ളി കഴിഞ്ഞ ഹരി, രേവതിയെ ഫോൺ വിളിച്ച്, ഭക്ഷണം കഴിക്കാൻ പോവാണ്, വൈകാതെ ഇറങ്ങും എന്ന് പറഞ്ഞു.
ഭക്ഷണം കഴിക്കാനായി ടെറസിൽ എത്തിയ ഹരിക്ക് മനസ്സിലായി, എല്ലാവരും പോയി കഴിഞ്ഞു, ഇനി താനും അന്നയും, സിമിയും, ആൻസിയും ഫ്രണ്ട്സും മാത്രമേ ഉളളൂ എന്ന്.

നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….
എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?
ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.
ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ