വീണ ചിരിച്ചു കൊണ്ട് : അതെനിക്കും തോന്നുന്നുണ്ട്… എന്തേലും ആവട്ടെ, അവരുടെ സ്വർഗത്തിൽ നമ്മൾ എന്തിനാ കട്ടുറുമ്പ് ആവുന്നത്….. ആളെ കണ്ടു, ആള് അപകടകാരി അല്ല എന്ന് മനസ്സിലായില്ലേ… അത് മതി…
നീണ്ടു നിന്ന ചുംബനത്തിന് തടസ്സം ഇട്ട് കൊണ്ട് ഹരിയുടെ ഫോൺ റിങ് ചെയ്തു……
റിങ് ടോൺ കേട്ടതും, ഹരി ഞെട്ടിക്കൊണ്ട് ആൻസിയെ പതിയെ തള്ളിമാറ്റി എഴുന്നേൽക്കുന്നതോടൊപ്പം പറഞ്ഞു : അയ്യോ….. രേവതി…….
പക്ഷെ ഹരിയെ വിടാൻ അവൾ ഒരുക്കം ആയിരുന്നില്ല…. കിടക്കയിൽ ഇരിക്കുന്ന ഹരിയെ പിന്നിലൂടെ കെട്ടി പിടിച്ച് അവന്റെ തോളിലേക്ക് മുഖം വച്ച് പതിയെ പറഞ്ഞു : എന്ത് വന്നാലും ശരി, ഇപ്പോൾ ഹരിയെ ഞാൻ വിടില്ല എങ്ങോട്ടും………… പ്ലീസ്…….
ഹരി ഫോൺ എടുത്ത് സ്ക്രീനിലേക്ക് നോക്കിയ ശേഷം ആൻസിയെ മുഖം തിരിച്ചു നോക്കി….
അവൾ കെഞ്ചുന്ന മുഖഭാവത്തോടെ വീണ്ടും പറഞ്ഞു : പ്ലീസ്………..
കാൾ കട്ട് ആയി………. എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന ഹരിയോട് അവൾ പതിയെ കാതിൽ മന്ത്രിച്ചു : കുടിച്ചത് ഇത്തിരി കൂടി എന്ന് പറഞ്ഞൂടെ?…… വരാൻ കുറച്ചു സമയം കൂടെ എടുക്കും എന്ന് പറഞ്ഞൂടെ?…
ഹരി ചിന്തയിൽ മുഴുകി…. അവന്റെ ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു….
ഹരിയുടെ ഫോൺ വീണ്ടും അതേ ടോണോടെ റിങ് ചെയ്തു……..
അവന്റെ കൈകൾ വിറക്കുമ്പോൾ അവൾ അവന്റെ കാതിൽ വീണ്ടും പറഞ്ഞു : എടുത്തോളൂ…… ഞാൻ ശബ്ദം ഉണ്ടാക്കില്ല………

ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ