പാപ്പൻ ഡോക്ടറുടെ ചികിത്സ 2 [സഞ്ജുനാഥ്] 239

നേരത്തേ എടുത്തു വച്ച ബ്രേസിയറും പാൻ്റിയും ഇട്ടു. അതിനുമേൽ തേച്ചെടുത്ത ചുരിദാറും ധരിച്ചു.

സമയം ആകാറാക്കുന്നു. അച്ചായൻ ഒരു ഓട്ടോ വിളിച്ചു വരാം എന്നു പറഞ്ഞ് പുറത്ത് പോയതാണ്.

ഒരു പാൻ്റിയും നൈറ്റിയും ബെഡ്ഷീറ്റും കൂടി പെറ്റിക്കോട്ട് കവറിൽ പൊതിഞ്ഞ് വെച്ചിട്ടുണ്ട്. ട്രെയിനിൽ കയറിയിട്ട് മാറണം. അതെല്ലാം എടുത്ത് മഞ്ഞ ചോറും ചപ്പാത്തിയുമെല്ലാം വെച്ച വലിയ കൂടിനകത്ത് വെച്ചു.

പെട്ടെന്ന് കതകിൽ മുട്ടുകേട്ടു. “മേഴ്സീ, ഓട്ടോ വന്നു.” അച്ചായനാണ്. വേഗം കതക് തുറന്ന് കൊടുത്തു.

കാർഡ് ബോർഡ് പെട്ടി തോളിലെടുത്ത് ജോയിച്ചായൻ പുറത്തേക്ക് പാഞ്ഞു. വീണ്ടും കയറി വന്ന് അടുത്ത പെട്ടിയും എടുത്ത് ഇറങ്ങി. “വേഗം വാ, ഡോർ ലോക്കാക്കിയേക്ക്.”

ഓട്ടോ സ്റ്റേഷനിലെത്തി. ദാദർ സ്റ്റേഷനാണ്. ട്രെയിൻ വന്നിട്ടില്ല. എന്നെ അവിടെ നിർത്തി അച്ചായൻ ട്രെയിനിനെ കുറിച്ച് തിരക്കാനായി പോയി.

തിരിച്ചു വന്ന്, ഒരു കാർഡ് ബോർഡ് പെട്ടി അച്ചായനെടുത്തു. ഫുഡ് വെച്ച കവറും ഒരു കയ്യിൽ തൂക്കി. മറ്റേ പെട്ടി ഞാൻ കയറിൽ തൂക്കി എടുത്തു. നല്ല ഭാരമുണ്ട്. എങ്കിലും എങ്ങനെയെങ്കിലും എടുത്തേ പറ്റൂ.

പ്ലാറ്റ്ഫോമിൽ കാത്തിരുന്നു. ട്രെയിൻ വരാനുള്ള അനൗൺസ്മെൻ്റ് വന്നു. ട്രെയിൻ വന്നു നിന്നു. ഇതുവരേയും ഈ മനുഷ്യൻ എന്നെ ഒന്ന് കെട്ടിപിടിച്ചില്ല. ഉമ്മ വെച്ചില്ല…

ട്രെയിനിനകത്ത് ലഗേജ് കയറ്റി സീറ്റിനടിയിൽ എല്ലാം സെറ്റ് ചെയ്ത് വെച്ച് അച്ചായൻ പുറത്തിറങ്ങി. സൈഡ് സീറ്റാണ്. വിൻഡോയോട് ചേർന്ന്. അതും ഡോറിന് അടുത്ത് തന്നെ. അതേതായാലും നന്നായി. ബാത്റൂമിൽ പോകാനും എല്ലാം സൗകര്യം.

ഇരിക്കുന്ന സീറ്റ് പോലെ ആയിരുന്നു. അച്ചായനത് രണ്ട് സൈഡിലേയും കൊളുത്തുകൾ മാറ്റി കിടക്കുന്ന രീതിയിലാക്കി തന്നിട്ടാണ് പുറത്തിറങ്ങിയത്. അത് നന്നായി. അല്ലെങ്കിൽ ഞാൻ പാടുപെട്ടേനേം.

സീറ്റിലേക്കിരുന്ന് വിൻഡോയുടെ കമ്പിയിൽ പിടിച്ചു നിന്ന അച്ചായൻ്റെ കൈയുടെ പുറത്ത് കൈ വെച്ചു. കണ്ണ് നിറഞ്ഞതു കാരണം അച്ചായനെ ശരിക്ക് കാണാനാവുന്നില്ല.

എതെല്ലാം പ്രതീക്ഷകളോടെ വന്നതാണ്. ഒന്നുമില്ലെങ്കിലും ടെൻഷനില്ലാതെ കുറച്ച് മാസങ്ങൾ. എന്തെല്ലാമോ മനസിലേക്ക് തികട്ടി വരുന്നു.

” ഡീ, ഞാൻ പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തിട്ടില്ല. ഞാനങ്ങ് പോകുവാ.”

7 Comments

Add a Comment
  1. ജെയിംസ്

    അപ്പൊ ഡോക്ടർ പാപ്പൻ, എപ്പോ വരും?

  2. തുടരണം. But തത്കാൽ ടിക്കറ്റിന് RAC ഇല്ലാ. അത് ഒന്നു തിരുത്തിയേക്ക്. ബാക്കി എല്ലാം കേമം

  3. Thudram ❤️❤️

  4. തീർച്ചയായും???

    1. സഞ്ജുനാഥ്

      എഴുത്തിൻ്റെ ബുദ്ധിമുട്ട് വായനക്കാരൻ മാത്രമായിരുന്നപ്പോൾ മനസിലാക്കിയിരുന്നില്ല. എഴുതി തുടങ്ങിയപ്പോൾ 5-10 പേജുകളിക്കാൻ തന്നെ പാടുപെടുകയാണ്. നൂറിനടുത്ത് പേജൊക്കെ എഴുതുന്ന സ്മിതയെയും ഋഷിയേയും എല്ലാം നമിച്ചു പോയി. തുടരാൻ ശ്രമിക്കാം

  5. തുടരണം

    1. സഞ്ജുനാഥ്

      തുടരാം

Leave a Reply

Your email address will not be published. Required fields are marked *