പാപ്പൻ ഡോക്ടറുടെ ചികിത്സ 2 [സഞ്ജുനാഥ്] 235

“നിൽക്കച്ചായാ. വണ്ടി വിട്ടിട്ട് പോ.”

“ടിക്കറ്റ് ചെക്കിംഗ് വല്ലതും വന്നാൽ പ്രശ്നമാ.” ജോയി കൈയെടുത്തു. മേഴ്സി നടന്നകലുന്ന ജോയിയെ കാണാനായി ജനാലക്കലേക്ക് തല ചേർത്തു വെച്ചു. നിറഞ്ഞ കണ്ണുനീർ കണങ്ങളിലൂടെ നടന്നകലുന്ന ജോയിയെ അവ്യക്തമായി കണ്ടു.

ചൂളമടിച്ച് ട്രെയിൻ നീങ്ങി തുടങ്ങി. കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ ജോയി നടന്ന് പോകുന്നിടത്ത് എത്തി. അയാൾ തിരിഞ്ഞ് നോക്കുന്നത് പോലുമില്ല.

പെട്ടന്നവൾ “ജോയിച്ചായാ” എന്ന് വിളിച്ചു. അയാൾ ഞെട്ടിയ പോലെ തിരിഞ്ഞു നോക്കി. അവൾ കൈയുയർത്തി ടാറ്റാ കാണിച്ചു. അയാളും ചെറുതായൊന്ന് ചിരിച്ച് കൈ വീശി. ജോയി അകന്നകന്ന് പോയി, സ്റ്റേഷനും.

മേഴ്സി ആ ഇരുപ്പ് അങ്ങനെ തന്നെയിരുന്നു. കുറേ നേരം.

ഇനി വീട്ടിലെത്തും വരെ ഫോണില്ല. അറിയാവുന്ന ആരുമില്ല. ചെയ്യാനും ഒന്നുമില്ല. ഏകദേശം രണ്ട് ദിവസം ഒന്നിനെക്കുറിച്ചും അറിയാതെ യാത്ര തന്നെ യാത്ര. വായിക്കാൻ പോലും ഒന്നുമില്ല. പിന്നിലേക്കോടുന്ന മരങ്ങളും ഒഴിഞ്ഞ പറമ്പുകളും ഇടക്കിടെ കാണാവുന്ന വീടുകളും…

“ചേച്ചീ.. ചേച്ചീ….”

പെട്ടെന്ന് മുഖമുയർത്തി തിരിഞ്ഞു നോക്കി. നല്ല ഒരു ചെറുപ്പക്കാരൻ. പത്തിരുപത് വയസേ കാണൂ. അധികം വണ്ണമില്ല. തീരെ മെലിഞ്ഞിട്ടല്ല എന്നേയുള്ളൂ. വിടർന്ന കണ്ണുകൾ. നല്ല വൃത്തിയുള്ള വേഷം.. നല്ല ചിരി.

“ചേച്ചീ… എങ്ങോട്ടാ” “നാട്ടിലേക്ക്” “അതല്ല, ഞാനും ഈ സീറ്റിലാ. പക്ഷേ, അപ്പുറത്തെ കമ്പാർട്ട്മെൻ്റിൽ എൻ്റെ ഫ്രണ്ട്സ് ഉണ്ട്. ഞാൻ അവിടെ ആയിരിക്കും. ടിടിആർ വരുമ്പോ ഒന്ന് പറഞ്ഞേക്കണേ” “ആഹ്.. ങാ..” “എനിക്ക് മനസിലായില്ലാ” “ചേച്ചീ.. ഇത് RAC സീറ്റാണ്. രണ്ട് പേർക്ക് ഇരിക്കാനേ പറ്റൂ. അല്ലെങ്കിൽ adjust ചെയ്ത് കിടക്കാം. എനിക്കും ചേച്ചിക്കും ഒരേ സീറ്റ് നമ്പർ ആണ് അലോട്ട് ചെയ്തിട്ടുള്ളത്. നോക്കിയേ” അവൻ ടിക്കറ്റെടുത്ത് നീട്ടി. ഞാൻ എൻ്റെ ടിക്കറ്റും നോക്കിയപ്പോൾ ശരിയാണ്. ഒരേ സീറ്റ് നമ്പർ. RAC എന്ന് എഴുതിയിട്ടുമുണ്ട്. “സാരമില്ല. ചേച്ചി കിടന്നോ. ഞാൻ മിക്കവാറും അവിടെ ആയിരിക്കും. ലേറ്റായേ വരൂ.” “ഉം” അവൾ മൂളി. അടുത്ത കുരിശ്. അവളോർത്തു. മനസ് അസ്വസ്ഥമാകാൻ തുടങ്ങി. അപരിചിതനായ ഒരു ചെറുപ്പക്കാരൻ്റെ കൂടെ സീറ്റ് പങ്കുവെക്കേണ്ടി വരുന്നതോർത്ത് അങ്കലാപ്പായി.

7 Comments

Add a Comment
  1. ജെയിംസ്

    അപ്പൊ ഡോക്ടർ പാപ്പൻ, എപ്പോ വരും?

  2. തുടരണം. But തത്കാൽ ടിക്കറ്റിന് RAC ഇല്ലാ. അത് ഒന്നു തിരുത്തിയേക്ക്. ബാക്കി എല്ലാം കേമം

  3. Thudram ❤️❤️

  4. തീർച്ചയായും???

    1. സഞ്ജുനാഥ്

      എഴുത്തിൻ്റെ ബുദ്ധിമുട്ട് വായനക്കാരൻ മാത്രമായിരുന്നപ്പോൾ മനസിലാക്കിയിരുന്നില്ല. എഴുതി തുടങ്ങിയപ്പോൾ 5-10 പേജുകളിക്കാൻ തന്നെ പാടുപെടുകയാണ്. നൂറിനടുത്ത് പേജൊക്കെ എഴുതുന്ന സ്മിതയെയും ഋഷിയേയും എല്ലാം നമിച്ചു പോയി. തുടരാൻ ശ്രമിക്കാം

  5. തുടരണം

    1. സഞ്ജുനാഥ്

      തുടരാം

Leave a Reply

Your email address will not be published. Required fields are marked *