അവൻ മൂക്ക് പൊത്തി പിടിച്ച് നിലത്തു വീണു..
പുറകെ ഓടി വന്ന സാൻ അവനെ നിലത്തു ഇട്ട് ചവിട്ടാൻ തുടങ്ങി..
ആളുകൾ കൂടി അവനെ പിടിച്ച് മാറ്റി..
ശ്രുതി എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നും പോയി..
‘ ഇത് ഉങ്കൾക്കു ആര് പ്പാ ‘ അവിടെ നിന്ന ഒരു പ്രായമുള്ള ചേട്ടൻ ശ്രുതിയെ നോക്കി എന്നോട് ചോദിച്ചു..
‘ ഇത് വന്ത് എന്നുടെ ഉയിർ സാർ ‘ ഞാൻ അയാളോട് പറഞ്ഞു..
‘ അപ്പടിയാ പ്പാ, നൂറ് വയസ്സ് സന്തോഷമാ സെർന്ത് വാഴത്തിക്കു കടവുൾ ഉങ്കൾക്ക് തുണയാ ഇരിക്കട്ടും ‘ അയാൾ അതു പറയുന്നത് ശ്രുതി എന്നെ കൈയിൽ പിടിച്ചു കൊണ്ടുപോകുന്നതിനു ഇടയിൽ ഞാൻ കേട്ടു ?
‘ നീ എന്തിനാ അയാളെ ഇടിച്ചേ ‘ ശ്രുതി ചോദിച്ചു..
ഞാൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. അവൾ എന്നെ ബസിൽ കൊണ്ടുവന്നു കേറ്റി ഒരു വിൻഡോ സൈഡ് സീറ്റിൽ ഇരുത്തി എന്റെ അടുത്ത് ഇരുന്നു..
‘ ഹാപ്പി അഡ്വാൻസ്ഡ് ആനിവേഴ്സ്സറി ‘ അതും പറഞ്ഞ് അവൾ കൈയിൽ ഇരുന്ന പൊതി എനിക്കു തന്നു.. ?
ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഇന്ന് ഞങ്ങൾ എടുത്ത സെൽഫി ഒരു പെയിന്റിംഗ് ആയി വരച്ചിരിക്കുന്നു.. അപ്പോൾ അവൾ സെൽഫി എടുത്തു കൊണ്ടു പോയത് ഇത് വരപ്പിക്കാൻ ആയിരുന്നല്ലേ ?
‘ ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് നന്നായി.. അല്ലേൽ നിന്റെ ലുക്ക് വെച്ച് എന്നെ ആരും ശ്രദ്ധിക്കത്തു പോലും ഇല്ലാ’ ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ തലയിൽ ഒരു തട്ട് തന്നു..
‘ ആയോ ‘ ഞാൻ തല തിരുമ്മി..
‘ വേദനിച്ചോ ‘?
‘ പിന്നെ വേദനിച്ചില്ലേ ‘ ഞാൻ അൽപ്പം നീരസം അഭിനയിച്ചു പറഞ്ഞു..
‘ സ്വന്തം ഭാര്യ അല്ലെ അടിച്ചേ.. സഹിച്ചോ ‘ അവൾ അതും പറഞ്ഞു ഒരു വികൃതി ചിരി എനിക്കു നൽകി.
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?