ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു..
‘ ടാ ജേക്കബെ ‘ അഖിൽ വിളിച്ചു..
‘ പറ അളിയാ ‘ ഞാൻ അവനോടു പറഞ്ഞു.. ?
‘ ഞാൻ പിണങ്ങി എന്ന് വെച്ച് നീ ഇത്രയും നാൾ എന്നോട് മിണ്ടാതിരിക്കാൻ നിനക്ക് പറ്റിയല്ലോ ‘ അഖിലിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..
‘ നിനക്കും വന്ന് മിണ്ടാമായിരുന്നല്ലോ ‘
‘ നീ എന്നെ കാളും 2 മാസവും 11 ദിവസവും മൂത്തതല്ലേ… അപ്പോൾ ഞാൻ വാശി കാണിച്ചാലും നീ അല്ലേ വന്ന് എന്നോട് മിടേണ്ടത് ‘ അതും പറഞ്ഞു അവൻ എന്നെ കെട്ടി പിടിച്ചു.. ഗ്ലാഡ്വിനും വന്ന് ഞങ്ങളെ കെട്ടി പിടിച്ചു..
അന്ന് വീട്ടിലോട്ടു പോകുമ്പോൾ എനിക്കു നല്ല സന്തോഷം ഉണ്ടായിരുന്നു…
വീട്ടിൽ ചെന്ന് കേറിയപ്പോൾ അമ്മയാണ് ഡോർ തുറന്ന് തന്നത്. ബാക്കി എല്ലാവരും ഉറക്കം ആയിരുന്നു.. ? ഞാൻ എന്റെ ബാഗ് അവിടെ സൈഡിൽ വെച്ചിട്ട് പോയി മുഖം കഴുകി..
‘ നീ വെല്ലോം കഴിച്ചോ ‘ അമ്മ ചോദിച്ചു..
‘ ഒരു വർഷം മുൻപ് ഒരു കല്യാണം കഴിച്ചു ‘ ഞാൻ പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല ?
‘ ഇത് നീയും ശ്രുതിയും അല്ലേ ‘ ? അമ്മ ഞങ്ങളുടെ പെയിന്റിംഗ് ബാഗിൽ നിന്നും കൈയിൽ എടുത്ത് പിടിച്ച് ചോദിച്ചു…
‘ അതെ.. എങ്ങനുണ്ട് ‘ ഞാൻ ചോദിച്ചു..
‘ നിലവിളക്കിന് അടുത്ത് കരി വിളക്ക് വെച്ചത് പോലെ ഉണ്ട് ‘ അമ്മ പറഞ്ഞു..
‘ മരുമോളെ കരി വിളക്ക് എന്ന് വിളിച്ചെന്നു ഞാൻ ചെന്ന് പറയട്ടെ ‘?
‘ മരുമോളെ അല്ല.. നിന്നെയാ പൊട്ടാ കരി വിളക്ക് എന്ന് വിളിച്ചത് ‘
കാക്കക്കും തൻകുഞ്ഞ് പൊനൻകുഞ്ഞു എന്നൊക്കെ ചുമ്മാ പറയുന്നത് ആണ് ?
‘ ഇത് ആര് തന്നതാ ‘
‘ ഇത് അവളു വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ് തന്നതാ ‘
‘ നിനക്ക് അവളെ ഇവിടെ കൊണ്ടുവന്നു നിർത്തത്തില്ലേ….. നാട്ടുകാരുടെ ചോദ്യം കേട്ടു മടുത്തു ‘ ?
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?