ഞങ്ങളെ പള്ളിയിൽ എല്ലാരും നോക്കുന്നുണ്ട്.. ഇതുവരെ അവരു കേട്ടു മാത്രം പരിചയമുള്ള എന്റെ ഭാര്യ.. അവരുടെ കണ്ണുകളിൽ അസൂയ ഞാൻ കണ്ടു..
കുർബാന എല്ലാം കൂടി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് കോളേജിലേക്ക് തിരിച്ചു..
‘ ശ്രുതി ‘?
‘ പറഞ്ഞോ..’
‘ നേരത്തെ ചോദിക്കേണ്ടത് ആയിരുനെന്നു എനിക്കറിയാം……. നിനക്ക് വീട്ടിൽ വന്ന് നിൽക്കത്തില്ലേ..’
‘ അച്ഛൻ ഏതായാലും കോളേജ് കഴിയുന്നത് വരെ സമ്മതിക്കില്ല ‘
ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല… എന്റെ മനസ്സിലെ ലഡ്ഡുകൾ എല്ലാം മാഞ്ഞു പോയി.. കുറച്ചു ദിവസം ഞാൻ അനുഭവിച്ച സന്തോഷം ശൂന്യമായി…?
ഞങ്ങൾ ഒരുമിച്ചു കോളേജിൽ വരുന്നത് എല്ലാരും നോക്കി നിന്നു..
ക്ലാസ്സ് മുറിയിലോട്ടു ഞങ്ങൾ ഒരുമിച്ച് നടന്നു കേറി..?♂️
ക്ലാസ്സിൽ ഒരുമിച്ച് കേറുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും എന്ന് എനിക്കറിയാരുന്നു..
ഞങ്ങൾ അകത്തു കയറി…?️
” എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രുതി… അല്ല എന്റെ ഭാര്യ അറിയാൻ. നിന്നെ പിരിഞ്ഞു ഇരിക്കുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ക്ലെഷകരമായ കാര്യമാണ് . നിന്റെ ഓർമ്മകൾ എന്നെ അല്ലട്ടാറ്റ ഒറ്റ ദിവസം പോലുമില്ല നിന്റെ ഓർമ്മയിൽ ഉരുകുന്ന പകലുകളും നിന്റെ സ്വപ്നങ്ങൾ നിറഞ്ഞ രാവുകളുമാണ് എനിക്കു എന്നും. എന്റെ കുറവുകൾ മറന്ന് എന്റെ കൂടെ വീട്ടിലേക്കു വരണം. അനുദിനം ഇഞ്ചിഞ്ചായി മരിക്കാൻ എനിക്കു വയ്യാ. എന്ന് നിന്റെ ഹസ്ബൻഡ് ”
അജിമോൻ ഇതു വായിച്ചു തീർത്തിട്ട് എന്നെ നോക്കി ചിരിച്ചു.. ക്ലാസ്സിലെ എല്ലാ പിള്ളേരുടെയും ചിരി ഒരു മുഴക്കമായി എന്നിൽ അലയടിച്ചു…?
ഞാൻ ക്ലാസ്സിൽ നിന്നും തിരിഞ്ഞു നടന്നു.. നടക്കുകയായിരുന്നോ അതോ ഓടുകയായിരുന്നോ എന്ന് ഓർമ്മയില്ല.. ഒരു ആൺകുട്ടി കരയാൻ പാടില്ല.. ഇനി കരഞ്ഞാലും ആരും അറിയാൻ പാടില്ല.. ഞാൻ ആർക്കും മുഖം കൊടുക്കാതെ മുന്നോട്ട് നീങ്ങി.. ?♂️
ശ്രുതി നിൽക്കാൻ പറഞ്ഞ് എന്റെ പുറകിൽ ഓടി എന്ക്കിലും അവളുടെ സാരി കാരണം അവൾക്കു എന്റെ ഒപ്പം എത്താൻ പറ്റുന്നില്ല… എനിക്കു എതിരെ ക്ലാസ്സിലോട്ട് കേറാൻ വന്ന അഖിലും ഗാങ്ങും എന്നെ പിടിച്ചു നിർത്തി കാര്യം ചോദിക്കാൻ തുടങ്ങി.. ഞാൻ അവരെ തട്ടി മാറ്റി കോളേജിന് പുറത്തേക്ക് ഓടി.. ?
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?