പാർവ്വതി പരിണയം 2 [അഗ്നി] 216

 

“ഇവിടെ കിടന്ന് ജാഡ ഇറക്കാതെ അവളോട്‌ പോയി പറ…”

 

പർവ്വതി ക്ലാസ്സിൽ വന്ന ശേഷം അപ്പോൾ ആണ് ശങ്കരന്റെ വായിൽ നിന്നും നല്ല ഒരു ഡയലോഗ് വന്നത് പോലും…

 

അത് ഇഷ്ടപ്പെടാതെ സുനി മോൻ അവനെ ഒന്ന് ചുഴിഞ്ഞു നോക്കി…

 

“അവളോ… ടീച്ചർ ആണ് മിച്ചർ… അല്പം ബഹുമാൻ വാരി വിതറു… ഒന്നുല്ലേലും മാതാ പിതാ ഗുരു ദൈവം എന്നല്ലേ… ഇല്ല്യ എന്നുണ്ടോ!! മ്മ് മ്മ്…”

 

“ഓഹ് പിന്നെ മാണ പിണാ കുണു… ഡാ മൈത്താണ്ടി… എന്നിട്ട് പ്രകാശ് സാറിനെ നീ എന്ത് അണ്ടിയാ വിളിക്കുന്നെ… പോട്ടെ അങ്ങേരുടെ ബൈക്കിന്റെ കാറ്റ്‌ അഴിച്ച് വിട്ടത് എന്തിനാരുന്നു… എല്ലാം പോട്ടെ ഈ പെണ്ണുംപിള്ള വന്നപ്പോൾ മുതൽ സീൻ പിടിക്കാൻ നടന്നതോ… ഉളുപ്പില്ലാത്തവൻ…”

 

ചങ്കരനും വിട്ട് കൊടുത്തില്ല…

 

ഇതിന്റെ ഇടയിൽ പാർവ്വതി പെൺകുട്ട്യോൾടെ സൈഡിൽ പോയി നിന്ന് എന്തൊക്കെയോ പിന്നെയും പറയുന്നുണ്ട്…

 

കൈയ്യിൽ ബുക്ക്‌ ഉള്ളത് കൊണ്ട് പോർഷൻസ് എവിടെ വരെ ആയത് തിരക്കുക ആകും എന്ന് ഊഹിക്കാം… അതിന് കഥയിൽ പ്രസക്തി ഇല്ലാത്തോണ്ട് ഒഴിവാക്കാം…

 

അവൾ ആ കാര്യത്തിൽ ഏകദേശം ഊഹം വന്നപ്പോൾ വീണ്ടും പഠിപ്പിക്കാൻ കെട്ടിയ ഡയസിൽ കയറി നിന്ന് അവിടെ ഇട്ടിരുന്ന ടേബിളിൽ പിന്നിലേക്ക് അല്പം ചാരി നിന്ന്, പിന്നിലുള്ള ടേബിളിൽ കൈ കുത്തി നിന്ന് ക്ലാസ്സിനെ മൊത്തോം ഒന്നുടെ വീക്ഷിച്ചു…

 

അവളുടെ നോട്ടം എത്തി നിന്നത് വീണ്ടും സുനിയോട് പിറുപിറുക്കുന്ന ചങ്കരന്റെ മുകളിലും…

 

അവനും ആ സമയം ഒരു നിമിഷം കണ്ണ് ഉയർത്തിയതും രണ്ട് പേരുടേം കണ്ണുകൾ വീണ്ടും ഉടക്കി…

 

പെട്ടന്ന് തന്നെ അവൻ നോട്ടം മാറ്റി… അവളും…

 

“എല്ലാരേയും ഞാൻ പരിചയപ്പെട്ടു… പേര് ഓർക്കാൻ ഇത്തിരി ബുദ്ധിമുട്ട് കാണും… എങ്കിലും വഴിയേ പഠിക്കാം… ഇനി എന്നെ കുറിച്ച് അറിയണേൽ ചോദ്യം ആകാം…”

 

അത് കേട്ട് ബോയ്സ് എല്ലാം ഒന്ന് ഉന്മേഷത്തിൽ ആയി…

The Author

11 Comments

Add a Comment
  1. എന്നാണ് അടുത്ത ഭാഗം വരുന്നേ ?

  2. ???

    എഴുതി തുടങ്ങിയോ ?

  3. ഈ പാർട്ടും കിടു

  4. # Nice bro
    # എന്ന് വരും അടുത്ത ഭാഗം
    # കഥയുടെ സ്പീഡ് കൂട്ടാൻ സമയം അടുത്തു,
    വേറെയൊന്നും കൊണ്ടല്ല സ്പീഡ് കുറഞ്ഞാൽ
    kambhi sir publish ചെയില്ല… പിന്നെ kambhi
    എഴുതി വനല്ലെ publish ചെയ്യു
    Eg: ഉണ്ടകണ്ണി
    # theme super

  5. Super ??????

  6. something…

    കഥ തുടങ്ങുന്നത് അല്ലേ ഒള്ളു..

    waiting for next..

    ❤️

    1. സ്നേഹം ബ്രൊ ❤️

      1. ബാക്കി ഇല്ലേ ??

Leave a Reply

Your email address will not be published. Required fields are marked *