എല്ലാം കഴിഞ്ഞ് ക്ലാസ്സിൽ എത്തിയത് ഉച്ചക്കാണ്… ഭക്ഷണം കഴിച്ഛ് നേരെ ക്ലാസ്സിൽ കേറി… ഇപ്പൊ മലയാളമാണ്, അപ്പൊ മലയാളം ലാംഗ്വേജ് എടുത്തവർ എല്ലാം വേറെ ക്ലാസ്സിൽ പോണം…
ശ്രീ ഹിന്ദി ആയോണ്ട് ഞങ്ങടെ ക്ലാസ്സിൽ തന്നെ ഇരുന്നു… ഞാനും ഗായത്രിയും കൂടെ മലയാളം ക്ലാസ്സിൽ കേറി… ക്ലാസ്സ് തുടങ്ങി കൊറച്ചു കഴിയുമ്പോഴേക്കും വീണ്ടും മഴ കൂടി, ശക്തിയായി കാറ്റും വീശുന്നുണ്ട്… ക്ലാസ്സ്‌റൂമിൽ മൊത്തം ഇരുട്ട് കേറി…
പക്ഷെ ക്ലാസ്സ് നടന്നോണ്ടിരുന്നു… ഇടക്ക് ആരോ എന്നെ നോക്കുന്ന പോലെ ഒരു തോന്നൽ… ബാക്കിൽ തിരിഞ്ഞു നോക്കിയെപ്പോ അവൻ, ദേവൻ …. ഇടക്ക് എന്നെ നോക്കുന്നു… കാണാൻ ഒരു dusky ലുക്ക്, കുറച്ചു ചുരുണ്ട മുടിയും ചെറുതായി ചുവന്ന ചുണ്ടും, ഒപ്പം ഒരു കലിപ്പ് നോട്ടവും… അവനെ നോക്കുന്നത് കണ്ട് ടീച്ചർ എന്നെ പൊക്കി, പിന്നാലെ അവനേം…
പക്ഷെ ഗെടൗറ്റ് അടികൂന്ന് വിചാരിച്ചില്ല… ആദ്യം അവനാണ് ഇറങ്ങിപോയെ… പിന്നാലെ ഞാനും…
പുറത്തിറങ്ങി നോക്കുമ്പോ അവനെ കാണാൻ ഇല്ല… ഇവൻ ഓടിയാണോ പോയെ, ആ?? എങ്ങോട്ടേലും പോട്ടെ… ഞാൻ നേരെ കാന്റീനിലേക് പോയി… അവിടെ എത്തിയപ്പോ ദേ അവൻ ഇരിക്കുന്നു… ക്യാന്റീനിൽ അതികം ആരും ഇല്ല… ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ആരോ എന്നോട് പറയുന്നത്പോലെ… ഞാൻ അവന്റെ ഓപ്പോസിറ് ആയി ഇരുന്നു…
“”താൻ ആണല്ലേ ദേവൻ… ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ച് ഇരികുവർന്നു, അല്ല താൻ ആരാന്നാ വിചാരം… ഇങ്ങനെ ഗുണ്ടായിസം കാട്ടി നടന്നാൽ ആരും ചോദിക്കില്ലെന്നാണോ… തന്നെ ഇവിടെ ബാക്കി ഉള്ളോർക് പേടി കാണും… എന്നാൽ ഞാൻ അങ്ങനെ അല്ല…””
ഒരു മറുപടി പ്രേധിക്ഷിച്ചെങ്കിലും അവൻ ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നു… നന്നായി ദേഷ്യം വരുന്നുണ്ടെന്ന് തോന്നുന്നു… പിന്നെ അവൻ എണീറ്റു പോയി… എനിക്ക് അവനോടുള്ള ദേഷ്യം കൂടി കൂടി വന്നു… അവന്റെ പിന്നാലെ പോയാലോ എന്ന് വിചാരിച്ചെങ്കിലും വേണ്ടന്ന് വച്ചു…
Ithinte baaki ini ndaavo??
ദേവനും നവിനും പാർവതി ക്കു വേണ്ടി ക്ലാഷ് അകുവോ അത് വേണ്ട cliche ആയി പോകും. എഴുത്ത് നന്നായിട്ടുണ്ട് . എഴുതുന്ന കഥകൾ തുടരണം ട്ടോ ?
Super♥️♥️♥️
നന്നായിട്ടുണ്ട് തുടരുക waiting for next part അധികം ഒന്നും വൈകിപ്പിക്കല്ലേ
ആദിത്യ ഉദയം എവിടെ നെക്സ്റ്റ് part. Not bad but korachukodi better aakanam. Waiting for next part.
അടിപൊളി ❤️? നല്ല തീം ?
Keep going… ?
ആദിത്യ ഉദയം തുടരണം വെയ്റ്റിങ് aanu❤️?