പേടിക്കാരി 2 [John] 568

ദിവ്യ തന്നെ ആണോ ഡേവിസ് ചേട്ടൻ പറഞ്ഞ കുട്ടി…
അവളോട് എന്തേങ്കിലും ചോദിക്കണ്ടേ എന്ന് വിചാരിച്ചു ചോദിച്ചത് ആണ്..

മ്മ്. ചേട്ടൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു…

അതെന്താണെടോ ഞാൻ ആണ് എങ്കിൽ അപ്പൊ തന്നെ വേണ്ട എന്ന് പറയുമായിരുന്നോ…..

എയ്.. അങ്ങനെ ഒന്നും ഇല്ല. ചെറിയ പേടിയോടെ ആണ് പറയുന്നത്.

സാധാരണ പെൺ കുട്ടികൾക്ക് പെണ്ണ് കാണാൻ വരുമ്പോൾ നാണം ഓക്കേ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവൾക്ക് പേടി ആണ് മുഖത്തു മുഴുവൻ.

എനിക്കും മനസ്സിൽ ചെറിയ പേടിയും അതിനെകാൾ നാണവും ഓക്കേ ഉണ്ടായിരുന്നു. പക്ഷെ ദിവ്യയെ കണ്ടപ്പോൾ അതൊക്കെ പോയി ഒരു ഞെട്ടൽ ആയി മാറിയിരിക്കുക ആണ്.

പിന്നെയും അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ പറഞ്ഞു.

എനിക് ദിവ്യ ആയിരുന്നു എന്ന് അറിയിലായിരുന്നു. അമ്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു ആലോചന ഡേവിസ് ചേട്ടൻ പറഞ്ഞു എന്ന്. പിന്നെ എന്നിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ പെൺകുട്ടി ഇവിടെ തന്നെ ഉള്ള ആൾ ആയതുകൊണ്ട് ഒന്നു കാണാം എന്ന് വിചാരിച്ചു. അതുകൊണ്ട് ആണ് ഫോട്ടോ പോലും കാണാതെ പെൺകുട്ടിയെ നേരിട്ട് കാണാം എന്ന് അമ്മയോട് പറഞ്ഞത്.

ഇനി ദിവ്യ വല്ലതും പറ ഞാൻ മാത്രം ഇങ്ങനെ സംസാരിച്ചാൽ മതിയോ….. ഞാൻ ഒന്ന് നിർത്തിയിട്ട് പറഞ്ഞു..

എന്നിക്ക് അങ്ങനെ ഒന്നും പറയാൻ ഇല്ല.. ഇപ്പോഴും ആ ഭയത്തോടെ ആണ് പറയുന്നത്…

തന്നിക്ക് ഞാൻ ആണ് തന്നെ കാണാൻ വരുന്നത് എന്ന് അറിയുമായിരുന്നോ?….
അവൾ ഒന്നും പിന്നെ പറയാത്തത് കൊണ്ട് ഞാൻ തന്നെ വീണ്ടും ചോദിച്ചു…

ഇല്ല. പേര് ജോൺ എന്ന് എന്റെ അമ്മ പറഞ്ഞിരുന്നു. പിന്നെ ഇവിടെ വർക്ക്‌ ചെയ്യുന്ന ആൾ ആണെന്നും പറഞ്ഞിരുന്നു. പക്ഷെ ചേട്ടൻ ആണ് എന്ന് അറിയിലായിരുന്നു…

അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു…..
എന്നിട്ട് അവിടെ നിന്നും ഭക്ഷണം ഓക്കേ കഴിച്ചു.
അവൾക്ക് സ്വന്തം ആയി അഭിപ്രായം ഒന്നും ഇല്ല. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം തന്നെ ആണ് അവളും കഴിച്ചത്…

ബില്ല് ഞാൻ ആണ് കൊടുത്തത്. അവൾ കൊടുകാം എന്ന് എന്നോട് പറഞ്ഞത് ആണ്. പക്ഷെ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.

The Author

14 Comments

Add a Comment
  1. തുടരുക. ???

  2. ജോൺ എന്തോ ഒരു ട്വിസ്റ്റ് പോലെ ഈ കഥയ്ക്ക് വരുന്നുണ്ടെന്നും തോന്നി ഇത് നല്ല രീതിയിൽ മുന്നോട്ടുപോകാനാണ് ആണ് എനിക്കിഷ്ടം അതിനാൽ അടുത്ത പാർട്ട് എത്രയും പെട്ടെന്ന് ഒന്ന് അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു

  3. നൈസ് പാർട്ട് ആയിരുന്നു, ബട്ട് പെട്ടന്നു തീർന്നതുപോലെ അടുത്ത പാർട്ട് പെട്ടന്ന് തന്നാൽ ആ ക്ഷീണം അങ്ങ് മാറും ❤❤

  4. Ee story il love aanu ullath. Sex alla. Ee hardcover sex ne kaal ee love making or romance nalla sugikum enik

  5. Bro nannayitttund
    Next partinayi Waite cheyyunnu

  6. നന്നായിട്ടുണ്ട് ❤❤❤

  7. CUPID THE ROMAN GOD

    ന്തോ എവിടെയോ ഒരു തകരാറു പോലെ.

    ഒരു ഹാപ്പി ending പ്രേതീക്ഷിക്കാമോ?

  8. CUPID THE ROMAN GOD

    ന്തോ എവിടെയോ ഒരു തകരാറു പോലെ ??.

    ഒരു ഹാപ്പി ending പ്രേതീക്ഷിക്കാമോ??

  9. Sumithrayude penmakal enna story aarudethaanu .ithu chidhikkan vere option onnum illathathu kondaanu ivide chodhikkunnathu sorry

  10. പൊന്നപ്പൻ

    Bro..pani onnm thararahth..oru happy ending aan njan aagraahikunath…onn pariganikannm

  11. ഈ പാർട്ടും കൊള്ളാം ??. പക്ഷേ എവിടേയോ ഒരു പണി ഞാൻ മണക്കുന്നു something fishy ???. ആം അടുത്ത പാർട്ടിൽ നോകാം എന്താ സംഭവിക്കും എന്ന്. പെട്ടെന്ന് വരുവല്ലേലെ അടുത്ത പാർട്ട്‌

  12. ഈ പാർട്ടും കൊള്ളാം ??. പക്ഷേ എവിടേയോ ഒരു പണി ഞാൻ മണക്കുന്നു something fishy ???. ആം അടുത്ത പാർട്ടിൽ നോകാം എന്താ സംഭവിക്കും എന്ന്. പെട്ടെന്ന് വരുവല്ലേലെ അടുത്ത പാർട്ട്‌

  13. നന്നായിട്ടുണ്ട് ബ്രോ..
    സ്പീഡ് കുറച്ച് കൂടിപ്പോയില്ലേ എന്നൊരു സംശയം, പേജ് കുറച്ചൂടെ കൂട്ടണം.

  14. Bro length koottutto peginte

Leave a Reply

Your email address will not be published. Required fields are marked *