പെങ്ങളൂട്ടി 1127

എപ്പൊഴോ അവളുടെ മുറിയിൽ തന്നെ കിടന്ന് ഉറങ്ങിപ്പോയി…പിറ്റേന്ന് അവളുടെ ചെക്കൻെറ വീട്ടിലേക്ക് പോകുന്നേരം തലയ്ക്കൽ നിന്നത് താനാണ്… അമ്മ അത് കണ്ട് അത്ഭുതപ്പെട്ട് നോക്കുന്നത് മനപൂർവം കണ്ടില്ലെന്ന് വെച്ചു….

ആ വീട്ടിൽ അവിടുത്തെ മകളായി അവൾ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ സന്തോഷം കലർന്ന ഒരു വിങ്ങൽ തോന്നി… താലിയും സിന്ദൂരവുമണിഞ്ഞ് ഭാര്യയായി നിൽക്കുന്ന അവളെ നോക്കി.. ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ശീലമില്ലാത്തത് കൊണ്ട് ചിരി വന്നില്ല….തിരികെ ഇറങ്ങാൻ നേരം ഞങ്ങൾ പോകുന്നത് നോക്കി വിങ്ങിപ്പൊട്ടി നിൽക്കുന്ന അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ഉമ്മ കൊടുത്തു…. ഒതുക്കി വെച്ചിരുന്ന കരച്ചിലെല്ലാം അറിയാതെ അണ പൊട്ടിയൊഴുകി….

അമ്മയും അച്ഛനും കണ്ട് നിന്ന മറ്റുള്ളവരും അത് കണ്ട് കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു….

ഇന്നവൾ മറ്റൊരു വീടിൻെറ മകളാണ്.. അവളുടെ നല്ലപാതിയുടെ മാത്രം സ്വത്ത്… ഇനിയവൾ തിരികെ വരുന്നത് ഒരു വിരുന്നുകാരിയായിട്ടാവും…..ഒരുമിച്ച് ചിലവഴിക്കേണ്ടിയിരുന്ന നല്ല നിമിഷങ്ങളൊക്കെ നശിപ്പിച്ചതിൻെറ  കുറ്റബോധവും പേറി ഞാനാ വീട്ടിൽ നിന്നും പടിയിറങ്ങി……പല വീടുകളിലുണ്ടാവും ഒരേട്ടൻ ഉണ്ടായിട്ടും ആ സ്നേഹവും കരുതലും കൊതിക്കുന്ന ഒരനിയത്തി… നിയന്ത്രണങ്ങളുടെ തണലിൽ എന്നും തളച്ചിടുന്നതിന് പകരം അവളെ വല്ലപ്പോഴും ചേർത്തു പിടിക്കണം.. അല്ലെങ്കിൽ ആ സ്നേഹം ആസ്വദിക്കാനും തിരികെ കൊടുക്കാനും ശ്രമിക്കുന്ന സമയത്ത് അവൾ പിറന്ന വീട്ടിലെ വിരുന്നുകാരിയായിട്ടുണ്ടാവും,.

The Author

65 Comments

Add a Comment
  1. റോക്കി

    പെങ്ങൾ ഒക്കെ ഉളളവർ അവരെ പൊന്നു പോലെ നോക്കണേ ഡാ…??????

  2. Ponnu bro. Inganeyonnum ezhuthalle. Aarenkilum deshyathodu nokkiyaal thanne njaan karayum. Thallu etra kittiyaalum njaan karayilla. Pakshe vakku kondundaakunna murivu iyjiri strong aanu. Itta site maariyenkilum bro kku ente vaka oru big SALUTE. ❤️❤️❤️???????

  3. മനസ്സൊന്നു വിങ്ങി കണ്ണൊന്നു നനഞ്ഞു

    വല്ലാതെയായി ഞാൻ

  4. ഈ കഥ മുൻപും വായിച്ചിരുന്നു. ഒരേ കിടപ്പിൽ മുഷിയാതിരിക്കാൻ വായനയും ഫോണും മാത്രം ആശ്വാസമായിട്ടുള്ളതു കൊണ്ടു കയറി നോക്കിയതാണ് എന്തെങ്കിലും ഉണ്ടോന്നു. കമ്പി മാത്രമുള്ള കഥകൾ എനിക്കു ഇഷ്ടമല്ല. ജീവിതം ചാലിച്ചെഴുതുന്ന കഥകളോടാണ് പ്രിയം. തലക്കെട്ട് കണ്ടപ്പോൾ ഒന്നുകൂടി വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിനേക്കാളും വേദന മനസിനുണ്ടായിരുന്നു.
    ആങ്ങളമാരായി പറയാൻ 4 പേരുണ്ടായിട്ടും ഒരാങ്ങളയുടെ വാത്സല്യവും സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്തു തന്നെ കളിക്കുമ്പോഴും മുതിർന്നവർ തന്നിരുന്ന മിട്ടായികൾ വീതം വെക്കുമ്പോൾ പോലും ഉണ്ടായിരുന്നു എന്റേതെന്നും നിന്റേതെന്നും ഉള്ള വേർതിരിവ്.
    നൊമ്പരങ്ങൾ നൊമ്പരങ്ങളായി തന്നെ അവശേഷിക്കട്ടെ അല്ലേ?? അതല്ലേ ജീവിതത്തിന്റെ ഒരു ഭംഗി…
    ഇനിയുമെന്തൊക്കെയോ പറയാനുണ്ടായിരുന്നു എഴുതാൻ തുടങ്ങിയപ്പോൾ… പക്ഷേ സാഹചര്യം അനുവദിക്കാത്തതു കൊണ്ടു നിർത്തുന്നു…

Leave a Reply

Your email address will not be published. Required fields are marked *