മനസ്സിലെ സന്തോഷം അവളുടെ വാക്കുകളിൽ പ്രതിഫലിച്ചപ്പോൾ പുഞ്ചിരിയോടെ ആദി ഫോൺ കട്ടാക്കി.
പതിയെ തിരിഞ്ഞു നടക്കുമ്പോൾ അവൻ കണ്ടു സന്തോഷത്തോടെ ക്ലാസിലേക്ക് നടന്നു പോകുന്ന ശിവാനിയെ. അപ്പോഴേക്കും അവന്റെ ഫോണിലേക്ക് അടുത്ത കോൾ എത്തി വീട്ടിലെ നമ്പർ കണ്ട് പുഞ്ചിരിച്ചു കൊണ്ട് ആദി അത് അറ്റന്റ് ചെയ്തു
” ആ അമ്മാ… പേടിക്കാനൊന്നും ഇല്ല അവള് തകർത്തു ആ ചെക്കനിട്ട് നല്ലോണം കൊടുത്തു.. എനിക്ക് പേടിയായിരുന്നു അവളെ കൊണ്ട് കഴിയോ എന്ന് പക്ഷേ.. ഞാൻ ചുറ്റും ആളെ നിർത്തിയിട്ടുണ്ടെന്നൊക്കെ കേട്ടപ്പോൾ പെണ്ണ് കേറി പുലിയായി. ഈ കാലത്തു പെൺകുട്ടികൾക്ക് നേരെയുള്ള അധിക്രമങ്ങൾക്ക് അവർ തന്നെ പ്രതികരിക്കണം എങ്കിലേ ഈ ഞരമ്പ് രോഗികൾക്കൊക്കെ ഒരു പേടി വരുള്ളൂ.. എന്തായാലും ഇത്രയുമായില്ലേ ഇനി പ്രിൻസിപ്പലിനെ കൂടെ കേറി കണ്ട് വിവരമൊന്നറിയിച്ചിട്ട് ഞാനങ്ങ് വന്നേക്കാം “
കോൾ കട്ടാക്കി പ്രിൻസിപ്പലിന്റെ ഓഫീസ് ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ കണ്ടു കൂട്ടുകാരന്റെ ചുമരിൽ കയ്യിട്ട് വേച്ചു വേച്ചു നടന്നു പോകുന്ന ആകാശിനെ…..
ഓഫീസ് ബ്ലോക്കിലേക്ക് ആദി കയറിപ്പോകുന്നത് ദൂരെ നിന്നും നോക്കി നിൽക്കുന്നുണ്ടായിരുന്നു ശിവാനി.അവനവിടെയുണ്ടാകുമെന്ന് അവൾക്കറിയാമായിരുന്നു. ആ ഒരു വിശ്വാസമാണല്ലോ ഏട്ടൻ എന്ന വാക്കിന്റെ അർത്ഥം….
ഒരു കോപ്പി പേസ്റ്റ് അപാരത…
എഫ് ബി യിൽ വായിച്ചിട്ടുണ്ട് അവിടെ നിന്നും ചൂണ്ടിയതാണോ അതോ താങ്കൾ തന്നെയാണോ അവിടെയും എഴുതിയത്.
ഇത് കഴിഞ്ഞ ദിവസം FBയിൽ വായിച്ചതാണല്ലോ
കിടു. ഇങ്ങിനെയൊക്കെ പ്രതികരിക്കാൻ തയാറായാൽ ഒരു പരിധിവരെ പീഡനങ്ങൾ ഇല്ലാതാക്കാൻ കഴിയും എന്നാൽ എല്ലാവരും ഇങ്ങിനെ ഒന്നും ചെയ്യാറില്ല എല്ലാവര്ക്കും പേടിയാണ് .
മനോഹരം ആയിട്ടുണ്ട്
ശ്രീ