പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha] 343

പെണ്ണൊരുമ്പെട്ടാല്‍ 3

Pennorumpettaal Part 3 bY Smitha | Previous Part

 

അശ്വതിയും ദീപക്കും വയനാടന്‍ ഭംഗിയസ്വദിച്ചുകൊണ്ട് മാനന്തവാടി ചുരം പിന്നിടുകയായിരുന്നു.
“പ്രകൃതിയുടെ ഭംഗി അന്വേഷിച്ച് നമ്മള്‍ മലയാളികള്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രാന്‍ഡ്‌ കാന്യന്‍ ഒക്കെ പോകുന്നത് കാണുമ്പോള്‍ പുച്ഛം തോന്നും,”
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ദീപക് പറഞ്ഞു.
“വയനാട്ടിലും ഇടുക്കിയിലും ആലപ്പുഴയിലുമൊക്കെയുള്ള സൌന്ദര്യ ത്തേക്കാള്‍ എത്ര ഗ്രാം കൂടുതലുണ്ട് ഈ പറഞ്ഞ സ്ഥലങ്ങളിലൊക്കെ?”
അശ്വതിയുടെ നേരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു.
അശ്വതി അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എന്താ ഞാന്‍ ചോദിച്ചതിന് ഉത്തരം പറയാത്തെ?”
അവന്‍ വീണ്ടും അവളെ നോക്കി.
കാര്‍ നിറയെ “മേഘം പൂത്തുതുടങ്ങി മോഹം പെയ്തുതുടങ്ങി” എന്ന പാട്ട് ഗന്ധര്‍വ്വന്‍റെ മാസ്മരിക ശബ്ദത്തില്‍ പെയ്തിറങ്ങുന്നു അപ്പോള്‍.
“അശ്വതി…”
അവന്‍ പതിയെ വിളിച്ചു.
“ശല്യപ്പെടുത്തല്ലേ…”
അവളും മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“എനിക്ക് നിന്നെ നോക്കീം കണ്ടും മതിയാകുന്നില്ല ചെക്കാ…”
കാര്‍ കയറ്റം കയറുമ്പോള്‍ ഒരു പഴയ ക്ഷേത്രം കാണായി.
തുളസിച്ചെടികള്‍ തിങ്ങി വളര്‍ന്ന് നിറഞ്ഞ ഒരു ചെറിയ കുന്നിന്‍ മുകളിലാണത് നിന്നിരുന്നത്.
മനോഹരമായ ഒരു വര്‍ണ്ണചിത്രം പോലെ തുളസിപ്പൂങ്കുന്നിന് മുകളില്‍ നിന്ന ക്ഷേത്രത്തിന് മേല്‍ മഴമേഘങ്ങള്‍ വീര്‍പ്പുമുട്ടിക്കിടന്നു.
“എന്താ ആ അമ്പലം ഇങ്ങനെ?”
വിഷാദത്തോടെ അശ്വതി ചോദിച്ചു.
“ഒരു ഒച്ചേം ഇല്ല..അനക്കോം ഇല്ലാതെ…ഉപേക്ഷിച്ചപോലെ…”
അവളുടെ കണ്ണുകള്‍ അതിന്‍റെ വിദൂര ദൃശ്യസങ്കീര്‍ണ്ണതയില്‍ അലഞ്ഞു.
“ദീപു…”
അവള്‍ അവന്‍റെ കൈയില്‍ പിടിച്ചു.
“അതിന്‍റെ അടുത്ത് നിര്‍ത്തുവോ? ഒന്നാ അമ്പലത്തിന്‍റെ മുമ്പി?”
“ഒര് ഉമ്മ തന്നാ…”
അവന്‍ കുസൃതിയോടെ അവളെ നോക്കി.
“എന്നാ നിര്‍ത്താം,”
“അയ്യോ ..ഇപ്പഴോ….?”