പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan] 221

“വിളിച് അരീകുന്നുണ്ട് നിന്നെ ഞാൻ…” എന്ന് റിപ്ലൈ കൊടുത്തു ഞാൻ. പേര് കണ്ടുപിച്ചതും ഇല്ല എല്ലാരേയും അറിയിക്കുകയും ചെയ്തു തെണ്ടി. പക്ഷെ പിന്നെ ഗ്രൂപ്പ് നോക്കിയപ്പോ അവൻ വേറെ ഒന്നും പറഞ്ഞിട്ട് ഇല്ല, ഈ പേര് കണ്ടുപിടിക്കുന്നവർക് സമ്മാനം ഉണ്ട് എന്ന് മാത്രമേ ഇട്ടിട്ടുള്ളു. ഇന്ന് രാത്രി അങ്ങനെ ഉറക്കം കളയാൻ എനിക്ക് ഒരു കാരണം കിട്ടി, അവളുടെ പേര് എന്തായിരിക്കും എന്ന് കണ്ടുപിടിക്കുക. തലങ്ങും വിലങ്ങും നടന്നും കിടന്നും ആലോചിച്ചിട്ട് എനിക്ക് അവളുടെ പേര് കണ്ടുപിടിക്കാൻ പറ്റിയില്ല. ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചപ്പോഴും ഒന്നും കിട്ടിയില്ല, അവർക്ക് എന്റെ ചോദ്യം മനസ്സിലായോ ഇല്ലയോ എന്ന് പോലും എനിക്ക് ഉറപ്പില്ല. പിന്നെ ഹെഡ്‍ഫോണിൽ പാട്ടും കേട്ട് അവൾ ആണ് ആ പാട്ടിലെ നായിക എന്ന് സങ്കല്പിച്ച ഞാൻ റൂമിലുടെ ഡാൻസ് കളിച്ച നടന്നു. നേരം കൂറേ കഴിഞ്ഞപ്പോ എന്റെ തലച്ചോറും ശരീരവും ക്ഷീണിച്ചു ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു.

രാവിലെ എണീക്കാൻ പതിവ് പോലെ ഞാൻ വൈകിയിരുന്നു, എണീറ്റപ്പോ തൊട്ട് ഞാൻ ചിന്താവിഷ്ടൻ ആയിരുന്നു, പല്ല് തേക്കുമ്പോളും പിന്നെ വന്ന് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അവളുടെ പേര് എന്തായിരിക്കും എന്ന ചിന്തയിൽ തന്നെ ആയിരുന്നു ഞാൻ.

“ഇന്ന് ഉച്ചക്ക് എന്താ കഴിക്കാൻ എന്ന് ആലോചിച് ഇരിക്കുക ആണോ എന്റെ മോൻ.” എന്തോ ചിന്തിച് ഇരിക്കാൻ ഞാൻ എന്ന് മനസിലായിട്ട് അമ്മ ചോദിച്ചു.

“അല്ല അത്… അത് ഞാൻ ഒരു ഉത്തരം കിട്ടാതെ ഇങ്ങനെ ഒരു ഇതിൽ ആയി പോയി.” എന്നും പറഞ്ഞ ഞാൻ ഭക്ഷണം വീണ്ടും കഴിച്ചു.

“നീ ഇത്ര സീരിയസ് ആയിട്ട് പഠിക്കുന്നത് ആദ്യായിട്ട് കാണാനാലോ ഞാൻ. സാധാരണ എക്‌സാമിന് ഒരു മാസം മുന്നേ ഒക്കെ അല്ലെ നീ ഇത്ര സീരിയസ് ആയിട്ട് നോക്കുന്നത്.”

“അത് ഒന്നും അല്ല അമ്മെ ഇത് വേറെ ടൈപ്പ് ഒരു ഉത്തരം ആണ് എനിക്ക് വേണ്ടത്.”

ഒരു സംശയത്തോട് കൂടി അമ്മ എന്നെ നോക്കി, ഒന്നും മനസിലായില്ല എന്ന് എനിക്ക് മനസിലായി.

The Author

6 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

    1. ❤️

  2. ഈ part അച്ചാച്ചൻ തൂകിയതായി അറിയിക്കുന്നു ?

    1. അത് അത്രേ ഉള്ളു

  3. നന്ദുസ്

    സൂപ്പർ… തുടരൂ… അച്ചാച്ചനാണ് താരം… മോട്ടിവേഷൻ സൂപ്പർ…. ഇടയ്ക്കു ഇച്ചിരി അക്ഷരതെറ്റുകളൊക്കെ ഉണ്ട്‌.. അതൊന്നു ക്ലിയർ ആക്കിയാൽ സൂപ്പർ ആയിരിക്കും…തുടരൂ സഹോ…. ????

    1. Sure ❤️❤️

Leave a Reply

Your email address will not be published. Required fields are marked *