പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു [Malini Krishnan] 109

അങ്ങനെ ഇന്റർവ്യൂവിനെ വേണ്ടി ഒക്കെ റെഡി ആയിട്ട് ഉള്ളിലേക്കു കേറി…

“So ഹൃതിക്, give a brief introduction about your family.”

“Yes Sir, My family consists of my mother, father and an elder brother. My father is a mechanical contractor, he is in Dubai. My mother is a housewife but also takes tuition for children in our neighbourhood. My brother has just joined a school in Trivandrum as a high school teacher as well as doing his masters degree.”

അതികം ജനറൽ ആയിട്ട് ഉള്ള ചോദ്യങ്ങൾ ആയിരുന്നു, അത്യാവശ്യം നല്ല രീതിയിൽ തന്നെ പെർഫോം ചെയാൻ സാധിച്ചു. ഇന്റർവ്യൂ റിസൾട്ട് വന്നപ്പോ ജോലിയും കിട്ടി, പക്ഷെ ബാങ്കിൽ പോയി ജോലി ചെയാൻ എഞ്ചിനീയറിംഗ് എടുക്കണ്ട കാര്യം ഇല്ലാത്തോണ്ട് ആ ജോലി ഞാൻ വേണ്ട എന്നേ വെച്ചു. ഇനി ഉള്ള പ്ലാൻ ആണ് ഹയർ സ്റ്റഡീസ്, പക്ഷെ M.Tech എടുക്കാൻ ഉള്ള താല്പര്യം ഇല്ല, പഠിക്കുന്ന ഫീൽഡ് മാറാം എന്നേ തന്നെ തീരുമാനിച്ചു.

വീട്ടിൽ നിന്നും എല്ലാരും പറയുന്നതും ഇത്ര നേരത്തെ ഒന്നും ജോലിക് കേറണ്ട ഇനിയും പഠിച്ചോലാണ് ആണേ, പക്ഷെ എന്ത് പഠിക്കും എന്നൊരു കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ.

അങ്ങനെ ഒരു ദിവസം വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് അമ്മ പറയുന്നത് നാളെ ഒരു കല്യാണത്തിന് പോവണം എന്നെ. അങ്ങനെ പോയിക്കഴിഞ്ഞാൽ “പഠിച്ച കഴിഞ്ഞോ മോനെ, ജോലിക് കേറുന്നിലെ മോനെ…” പോലെ ഉള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരും, പക്ഷെ കൂറേ കാലം കൂടി ആണേ കൗസിൻസിനെ കാണാൻ ഒരു അവസരം വരുന്നത്, അതുകൊണ്ട് പോവാം എന്നെ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ കുളിച്ച ഒരുങ്ങി ഒരു നീല ഷർട്ടും കറുത്ത ജീൻസും ഇട്ട് ഞാൻ റെഡി ആയി. അമ്മ ഒരു കസവു സാരി ആണ് വേഷം. വീട്ടിൽ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളു, പോവുന്ന വഴിക് കുറച്ച പേരെ കൂട്ടാൻ ഉള്ളത് കൊണ്ട് കാര് എടുത്താണ് യാത്ര. വീട്ടിൽ നിന്നും ഇറങ്ങുമ്പോ രണ്ട് മൈന, എന്തോ നല്ലത് സംഭവിക്കാൻ പോകുന്നു എന്ന് തോന്നി. പോകുന്ന വഴിക് ഞാനും അമ്മയും ഓരോ വർത്തമാനം പറഞ്ഞ ഇരുന്നു

The Author

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. Bakki evide machane
    Kollam bakki poratte ???

  3. Bakki undavumoo

    Evide eyuthiyavare onum pine kandittila

Leave a Reply

Your email address will not be published. Required fields are marked *