“എടാ മോനെ, ചിരിച്ചത് മതി ഫോട്ടോ ഒക്കെ എടുത്ത് കഴിഞ്ഞിട്ട് കൂറേ നേരം ആയി”, ക്യാമറാമാൻ അവിടെ നിന്നും പറഞ്ഞു. അത് കേട്ട എല്ലാരും ചിരിച്ചു, അവളും. ഞാൻ അയാളെ കുറച്ച ദേഷ്യത്തോണ്ട് കൂടി നോക്കി അവിടെ നിന്നും ഇറങ്ങി.
വല്യമ്മ അവളുടെ അടുത്ത പോയി ഫോൺ തിരിച്ച വാങ്ങിച്ചു. ഫോട്ടോ എങ്ങനെ ഉണ്ട് എന്ന് അറിയാൻ എല്ലാരും വല്യമ്മേടെ ഫോൺ എടുത്തു വന്നു. ഫോട്ടോ കണ്ടപ്പോ തന്നെ കിച്ചു പറഞ്ഞു, “ഈ ഹൃതിക് എന്താണ് പന്തം കണ്ട പേരുച്ചരിയെ പോലെ നോക്കി നില്കുന്നത്.” പിന്നെയും എല്ലാരും എല്ലാരും എന്നേ നോക്കി ചിരിച്ചു.
എവിടെ പോയാലും എയർ കെയറുന്നത് എന്റെ വിധി ആണ്. ചുറ്റും ഉള്ളവർ ഇങ്ങനെ ഓരോന്ന് പറഞ്ഞ ഇരിക്കുമ്പോളും എന്റെ കണ്ണുകൾ തേടിയത് അവളുടെ കണ്ണുകളെ ആയിരുന്നു. വല്യമ്മയോട് ആരുടെ കൈയിൽ ആണ് നേരത്തെ ഫോൺ കൊടുത്തത് എന്ന് ചോതിച്ചപ്പോ അറിയില്ല എന്നും ചിലപ്പോ പെണ്ണിന്റെ ആൾകാർ ആയിരിക്കും എന്നും പറഞ്ഞു. എനിക്ക് അവളൂടെ അടുത്ത ഒന്നു സംസാരിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ എനിക്ക് പെണ്ണുങ്കളോട് സംസാരിക്കാൻ ഒരു കോൺഫിഡൻസ് ഇല്ല, പേടി ആണ്. അതിന് കാരണം പണ്ട് പഠിക്കുമ്പോ നടന്ന ഒരു സംഭവം ആണ്.
എന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയോട് ഞാൻ ഇഷ്ടം പറയാൻ പോയപ്പോ ആണ് സംഭവം. കാണാൻ അത്യാവശ്യം നല്ല രസം ഉള്ള ഒരു കുട്ടി ആയിരുന്നു. അവളും അവളുടെ കൂട്ടുകാരും സംസാരിച്ചു നിൽകുമ്പോൾ ആണ് ഞാൻ കാര്യം പറയാൻ പോയത്.
ഇഷ്ടം ആണ് എന്ന് പറഞ്ഞ കഴിഞ്ഞതും അവൾ അവളുടെ കൂട്ടുകാരികളോട് പറഞ്ഞു “എന്താടി എന്ന് കാണാൻ അത്രക്കും രസം ഇല്ലേ, ഇവനെ പോലെ ഉള്ളവമാർക് വരെ എന്നെ പ്രേമിക്കാൻ പട്ടും എന്നാ വിചാരിക്കുന്നത്.” അവളും അവളുടെ കൂട്ടുകാരികളും പൊട്ടി ചിരിച്ചു.
(തുടരും)
❤️♥️
🩷🩷
Bakki evide machane
Kollam bakki poratte ???
❤️❤️
Keep writing
❤️❤️
Bakki undavumoo
Evide eyuthiyavare onum pine kandittila
Pattuka aanekil ella baghavum vaayikanam ❤️❤️
❤️ kadha theerthitt und