” വേണ്ട എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം “
നിത്യയും ജയനും പോലീസുകാർ പറഞ്ഞ റിസോർട്ടിലേക്ക് യാത്ര തിരിച്ചു.
റിസോർട്ടിനു മുന്നിൽ പൊലീസ് വണ്ടി വന്നു നിന്നപ്പോഴേ റിസോർട്ട് മാനേജർ വെളിയിൽ ഇറങ്ങി വന്നു.
” നമസ്കാരം മേഡം “
” നമസ്കാരം….. ഇയാളെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ “
“നിത്യ കയ്യിൽ ഇരുന്ന കില്ലാറിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു “
” എസ്.ഐ സർ സിസിടീവി ചെക് ചെയ്തപ്പോൾ കണ്ടിരുന്നു “
” അതിനു മുൻപ് കണ്ടിട്ടില്ല “
” ഓർക്കുന്നില്ല മേഡം “
” നിങ്ങളുടെ കഴിഞ്ഞ മാസത്തെ സിസിടീവി ഫുടേജ് എവിടെയാ. “
” ഞങ്ങളുടെ ഓണർ കഴിഞ്ഞ തവണ വന്നുപോയപ്പോൾ ഹാർഡ് ഡിസ്ക് ഉൾപ്പടെ ഇവിടെ നിന്ന് എടുത്തുകൊണ്ടു പോയി പിന്നെ ഒരു മാസത്തിനു മുൻപ് ആണ് പുതിയ ഹാർഡ് ഡിസ്ക് ഓകെ സെറ്റ് ചെയ്തത് “
” അതെന്താ ഓണർ ഇങ്ങനെ ഇടക്ക് എടുത്തു കൊണ്ട് പോകാറുണ്ടോ “
” ഇല്ല അന്ന് മേഡം ഇവിടെ വന്നതിന്റെ പിറ്റേന്ന് ആണ് സർ അതെക്കെ ഊരി മാറ്റിയത് “
” ഞാൻ വന്നതിന് ശേഷമോ….. ഞാൻ ഇവിടെ ഇതിന് മുൻപ് വന്നിട്ടില്ല “
” ഇല്ല മേഡം മൂന്ന് മാസങ്ങൾക്ക് മുൻപ് ഞങ്ങളുടെ ഓണറിന്റെ പഴയ ഗാങ് ഇവിടെ കൂടിയിരുന്നു … അന്ന് മേഡം ഇവിടെ വന്നിരുന്നു. ഞാൻ ഇറങ്ങാൻ നേരം ആണ് ആ ഫ്രീ ലൻസ് വീഡിയോ ഗ്രാഫരും മേഡവും കൂടി ഇവിടെക്ക് വന്നത് “
” ഏത് ഫ്രീ ലൻസ് വീഡിയോ ഗ്രാഫർ “
” സാറിന്റെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞു ഇടക്ക് ഇവിടെ വന്ന് ഫ്രീ ഫുഡ് അടിച്ചിട്ട് പോകും അയാളുടെ പേര് …. മാത്തൻ എന്നാണെന്ന് തോന്നുന്നു “
നിത്യക്ക് ആകെ കൺഫ്യൂഷൻ അയി
” നിങ്ങളുടെ ഓണർന്റെ പേര് എന്താ “
” വർക്കി “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?