ജയനും നിത്യയും സി ഐ സാജൻ പറഞ്ഞ ഫക്ട്ടറിയിലേക്ക് തിരിച്ചു.
അവർ ഫാക്ടറിയിലേക്ക് കടക്കുമ്പോൾ. ഉള്ളിൽ രവികുമാറിനെ തുക്കിലേറ്റാൻ ഉള്ള ശ്രമത്തിലാണ് കില്ലർ. രാഷ്ട്രിയകർ ഉപയോഗിക്കുന്ന ഖദർ തുണി കൊണ്ട് രവികുമാറിന്റെ കഴുത്തിൽ കുരിക്കിട്ട് വെച്ചിച്ചുണ്ട്. കില്ലറിന്റ വേഷം ഒരു ജഡ്ജിയെ പോലെ ആയിരുന്നു. ഒരു കറുത്ത തുണി അയാൾ വായിൽ കെട്ടിയിട്ടുണ്ട്. കില്ലർ രവികുമാറിനോട് എന്തോ നിയമ വകുപ്പുകൾ പറഞ്ഞു കൊണ്ട് അയാളെ തുക്കിലേറ്റാൻ തുടങ്ങുമ്പോൾ. നിത്യ കില്ലാരെ പുറകിൽ നിന്നും ചവിട്ടി. കുറച്ച് മുന്നിലേക്ക് തെറിച്ചു വീണ അയാൾ കാണുന്നത് ജയൻ രവികുമാറിന്റ കഴുത്തിലെ കുരുക്ക് ആഴിക്കുന്നത് ആണ്. അയാൾ അവിടെനിന്നും ചാടി എഴുന്നേറ്റു. മുന്നോട്ട് വന്ന നിത്യയെ തള്ളി മാറ്റിക്കൊണ്ട് ജയനെ ചവിട്ടി വിഴ്ത്തി
നിത്യ കില്ലറിനെ കടന്നു പിടിച്ചു. അയാളെ കൈ ചുരിട്ടി ഇടിച്ചു. ജയനും അവൾക്കൊപ്പം കില്ലറിനെ നേരിട്ടു.
താഴെ വീണുകിടന്ന കില്ലറിന്റെ നേരെ നിത്യ തോക്കു ചുണ്ടി. ജയൻ കില്ലറിനെ പിടിച്ചു എഴുന്നേൽപ്പിച്ചു. പക്ഷെ കില്ലർ കാലുകൊണ്ട് നിത്യയുടെ തോക്ക് ചവിട്ടി തെറിപ്പിച്ചു. ജയനെ തള്ളി മറ്റി കില്ലർ ഫക്റ്ററിക്ക് പുറത്തേക്ക് ഓടി. പുറകെ നിത്യയും . വളരെ വേഗത്തിൽ തേയില തോട്ടത്തിൽ കൂടി ഓടിയ കില്ലർ നിത്യ അടുത്ത് എത്തിയതും പെട്ടെന്ന് തിരിഞ്ഞു നിന്നു. അമ്പരന്നു പോയ നിത്യയെ അയാൾ ചവിട്ടി വീഴുത്തി. പക്ഷെ നിത്യ വിട്ടുകൊടുക്കാൻ തയ്യാറാല്ലായിരുന്നു. അവൾ തറയിൽ നിന്നും എഴുന്നേറ്റ്. കില്ലറിന് പിന്നാലെ ഓടി. പിന്നിൽ നിന്നും കില്ലറിനെ കടന്നു പിടിച്ച അവൾ കൈ കില്ലറിന്റെ കഴുത്തിൽ കൂടി ചുറ്റിപിടിച്ചു നിലത്ത് കിടന്നു. അവൾ സർവ്വ ശക്തിയും എടുത്ത് കില്ലറിനെ വരിഞ്ഞു മുറുക്കി.
നിത്യ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു പക്ഷെ അവൾ കില്ലാറിന്റെ കഴുത്തിലെ പിടി വിട്ടില്ല. അവളുടെ കാഴ്ച മങ്ങുന്നതായി അവൾക്ക് തോന്നി.
” മേഡം “
ജയന്റെ വിളിക്കെട്ട് അവൾ തല ചരിച്ചു. ജയൻ അവളുടെ അടുത്തേക്ക് വരുന്നത് അവക്തമായി അവൾ കണ്ടു. അവളുടെ ബോധം നഷ്ടപ്പെട്ടിട്ടും അവൾ കില്ലറിനെ വീട്ടില്ലായിരുന്നു.
നിത്യക്ക് ബോധം വരുമ്പോൾ അവൾ ഒരു ഹോസ്പിറ്റൽ ബെഡിൽ കിടക്കുക ആയിരുന്നു. കണ്ണുതുറന്നപ്പോൾ അവൾ കണ്ടത് ബെഡിന് അടുത്ത് നിൽക്കുന്ന കമ്മീഷ്ണറേ ആണ്. അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
” വെൽഡൺ നിത്യ…. ഇനി കുറച്ചു നാളത്തേക്കെങ്കിലും മനസമാധാനമായി കിടക്കാം “
നിത്യ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോൾ . അത് തടഞ്ഞു കൊണ്ട് കമ്മീഷ്ണർ പറഞ്ഞു.
“വേണ്ട താൻ കിടന്നോ “
” കില്ലർ “
” ഇത് വരെ അയാൾ വാ തുറന്നിട്ടില്ല…… അയാൾ ആരെണെന്ന് അനേഷിച്ചു കൊണ്ടിരിക്കുന്നു “
” ഐ തിങ്ക്… ഐ നോ ഹിം “
” താൻ ഈ കേസ്ന് പിന്നാലെ കുറച്ച് ഓടിയതല്ലേ… ഇനി താൻ റസ്റ്റ് എടുക്ക്….. അയാൾ കസ്റ്റഡിയിൽ തന്നെ ഉണ്ടല്ലോ….. “
” ഇല്ല സർ ഐ നീഡ് ടു ഫായിന്റഔട്ട് ……… “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?