” നോ നിത്യ ഈ ട്രിപ്പ് കഴിയുന്നത് വരെ എങ്കിലും നീ ഇവിടെ കിടക്കു…… പിന്നെ ഞാൻ ഡോക്ടറെ കണ്ടിരുന്നു…… ഇന്ന് രാത്രി താൻ ഇവിടെ കിടക്കണം എന്ന അവരും പറയുന്നത്…….സോ ടേക് റസ്റ്റ് “
കമ്മീഷ്ണർ നിത്യയെ നിർബന്ധിച്ചു അവളെ അവിടെ കിടത്തി. കില്ലാറിനോട് ഒപ്പം ഉള്ള മല്പിടിത്തം അവളെ ക്ഷിണിതയാക്കിയിരുന്നു. പിന്നെ മാസങ്ങളോളം അവളുടെ ഉറക്കം കളഞ്ഞ കേസ് അതിന്റ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.
പിറ്റേന്ന് നിത്യ ഉറക്കം ഉണരുമ്പോൾ ബെഡിന് അടുത്ത് ജയൻ ഇരിപ്പുണ്ടായിരുന്നു. നിത്യ അവനെ നോക്കി ഒന്ന് ചിരിച്ചു.
” ഗുഡ് മോർണിംഗ് “
” ഗുഡ് മോർണിംഗ് മേഡം …. ഇപ്പോൾ എങ്ങനെ ഉണ്ട് “
” ഐ ആം ഫൈൻ “
നിത്യ ബെഡിൽ നിന്നും എഴുന്നേറ്റ് ഡിസ്ചാർജ്ന് വേണ്ടി ഡോക്ടറെ കാണാൻ ചെന്നു. പക്ഷെ ഡോക്ടർ എത്തിയിരുന്നില്ല. ഡിസ്ചാർജ്ന് വേണ്ടി അവൾ നിർബന്ധം പിടിച്ചപ്പോൾ. ഹോസ്പിറ്റൽ സ്റ്റാഫ് അവളുടെ നിർബന്ധത്തിന് വഴങ്ങി. നിത്യ ബില്ല് അടക്കുമ്പോയേക്കും ഡോക്ടർ ഹോസ്പിറ്റലിൽ എത്തിയിരുന്നു.
” മേഡം ഡോക്ടർ എത്തിയിട്ടുണ്ട് ……. ഒന്ന് കണ്ടിട്ട് പോകാം “
ഒരു നേഴ്സ് പറഞ്ഞത് കേട്ട് അവരെ ഒന്ന് തുറിച്ച് നോക്കിയ ശേഷം നിത്യ ജയനോട് പറഞ്ഞു.
” ജയ വണ്ടി റെഡി ആക്കി നിർത്ത് …. ഞാൻ ദ വരുന്നു “
ജയൻ പുറത്തേക്കും നിത്യ ഡോക്ടർ റൂമിലേക്കും കയറി.
” ഹലോ മേഡം ….. ഇപ്പോൾ എങ്ങനെ ഉണ്ട് “
” എനിക്ക് കുഴപ്പം ഒന്നും ഇല്ല ഡോക്ടർ അല്ലെ എന്നെ ഇവിടെ പിടിച്ചു കിടത്തിയത്…. ഞാൻ ഇറങ്ങുന്നു… പോയിട്ട് കുറച്ചധികം പണി ഉണ്ട് “
” മേഡം നിങ്ങൾ നല്ലൊരു പൊലീസ് ഉദ്യോഗസ്ഥ ആണ്…. നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ…….. പക്ഷെ സ്വന്തം ആരോഗ്യം നോക്കിയുള്ള ഡ്യൂട്ടി ഒക്കെ മതി കേട്ടോ “
” ഇതെക്കെ ഈ ജോലിയിൽ ഉള്ളത് അല്ലെ”
” അല്ല മേടം ഈ സമയത്ത് എങ്കിലും ഒന്ന് ശരീരം അനങ്ങാതെ നോക്കണ്ടേ “
” ഏത് സമയം “
” മേഡം യു ആർ ത്രീ മന്ത്സ് പ്രെഗ്നന്റ് പ്ലീസ് ആ കുഞ്ഞിനെ ഓർത്തെങ്കിലും “
” വാട്ട്!!!! വട്ട് ആർ യു ടോക്ക്കിംഗ് എബൌട്ട് “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?