മനസ്സിലാകാതെ ഇരിക്കില്ല ദേവി…. നിന്റെ സ്നേഹം അവൻ തിരിച്ചറിയും…. ഒരു പക്ഷെ അവനെന്നെ ഒരിക്കലും മനസ്സിലായില്ലെങ്കിലും നിന്നെ മനസ്സിലാക്കും…. കാരണം നീയൊരമ്മയാണ്…. തത്കാലം അവന് കുറച്ച് സമയം കൊടുക്കാം… പയ്യെ അവൻ മാറും…. നിങ്ങളവനെ ഡിസ്റ്റർബ് ചെയ്യാതിരുന്നാൽ മതി….
ശരി കൃഷ്ണേട്ടാ… ആന്റി മുഖം തുടച്ചു…
ഞാൻ പെട്ടെന്ന് പുറത്തേക്ക് ചെന്നു ….
അച്ഛ ….
എന്താ ഉണ്ണി…
സ്‌കൂളിൽ വെക്കേഷന് സംഗീത ക്ലാസ്സ് തുടങ്ങുന്നുണ്ട്…. ഞാൻ ചേർന്നോട്ടെ….
നീ എവിടെ താമസിക്കും…
ഹോസ്റ്റൽ ഉണ്ട് അച്ഛ …. ഞാനവിടെ നിന്നോളാം ….
അച്ഛനെന്നെ കുറച്ച് സമയം നോക്കി നിന്നു …
ഞാൻ വാർഡനെ ഒന്ന് വിളിക്കട്ടെ … അച്ചൻ തിരിഞ്ഞ് നടന്നു….
ആന്റീ … ഞാൻ വിളിച്ചു …. രണ്ടുപേരും നിന്നു ….
സോറി…..
എന്തിനാ മോനെ….
ആന്റിയെ കരയിച്ചതിന്…. സോറി….
ആന്റി ഓടി വന്നു… എന്നെ കെട്ടി പിടിച്ചു …
നീയെന്തിനാ മോനെ സോറി പറയുന്നത്….
അറിയില്ല ആന്റി…. എനിക്ക്
ആന്റി എന്റെ നെറ്റിയിൽ ചുണ്ടമർത്തി …
താഴേക്ക് വാ … ഭക്ഷണം കഴിക്കാം….. ആന്റി ചിരിച്ചു…. ഞാനും…. അച്ഛനും ചെറിയ ചിരിയോടെ താഴേക്ക് പോയി….. ഞാൻ മുറിയിലേക്ക് പോയി ഫ്രഷ് ആയി … ഊണ് കഴിക്കാൻ പോയി…..
രണ്ട് ദിവസം അങ്ങിനെ പോയി … ആന്റിയും സുധയും ദിവ്യയും എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചു…. ഞാനും എന്റെ ലോകത്ത് ഒതുങ്ങി കൂടി …. പിറ്റേന്ന് ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി … പിന്നീട് വീട്ടിലേക്കുള്ള യാത്ര വളരെ ചുരുങ്ങി…..
****
വർഷങ്ങൾ കടന്ന് പോയത് കൊടുംങ്കാറ്റ് പോലെയാണ്…. സംഗീതവും കുങ്ഫൂവും യോഗായുമെല്ലാമായി എന്റെ ഇടവേളകൾ സജീവമായിരുന്നു…. പഠനത്തിൽ പുലർത്തിയ സൂക്ഷ്മത എന്നെ ദേശീയ ടോപ്പറായാണ് പതതാം ക്ലാസ്സും പ്ലസ് ടൂവും കടത്തി വിട്ടത്…. അങ്ങിനെ എന്റെ പതിനെട്ടാം പിറന്നാളെത്തി…. അച്ചൻ എന്നോട് പിറന്നാളിന്റന്ന് വീട്ടിലേക്ക് വരണമെന്ന് നിർബന്ധപൂർവ്വം പറഞ്ഞു….. ഞാൻ എത്താമെന്ന് പറഞ്ഞു… അങ്ങിനെ ഞാൻ വീട്ടിലേക്ക് തിരിച്ചു….. ഇനി കഥയിലെ രണ്ടാം അങ്കത്തിലേക്ക്…. വ്യസനത്തിന്റെ അവഗണനയുടെ ആദ്യ പർവത്തിന് ശേഷം പ്രണയത്തിന്റെയും അഭിലാഷങ്ങളുടെയും രണ്ടാം പർവ്വം…..
ഉടൻ വരാം…………
Nice.
SorrY tooo vazikkan vittenu ..
Ithiri ishtaY
ഇന്നാണ് വായിച്ചത് ഒറ്റ ഇരുത്തം മുഴുവൻ പാർട്ട്
Same here
Anil very good story ????????????????? please next part pettanu ayaku bro ?
തകർപ്പൻ ക്ലാസിക് സ്റ്റോറി.അനിൽ bhai നല്ല കഴിവുള്ള ആളാണല്ലോ. അടുത്ത ഭാഗം പോരട്ടെ.
നല്ല തുടക്കം
നല്ല തുടക്കം വേഗം വരണേ ബ്രോ
Nalla feel undu.. Continue brother
ഇന്നാണ് സ്റ്റോറി കണ്ടത്. പൊളിച്ചു ഭായി?? .
സൂപ്പർ story. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ???
മനോഹരം,,,,സുമനോഹരം ,,,,അതിമനോഹരം
ഇതിനു മേലെ ഒരു വാക്ക് എനിക്ക് അറിയില്ല
അത്ര ഏറെ നന്നായിടുണ്ട് ,,,
ഇരുന്നു വായിച്ചു പോയി ,,,
തുടരണം കാത്തിരിക്കുന്നു
അനിൽ ഭായ്… എഴുത്തിന്റെ മാസ്മരികതയിൽ ലയിച്ചിരുന്നു പോയി….. ഹൃദയ സ്പർശിയായ എഴുത്ത് എന്നൊക്കെ പറഞ്ഞാൽ ഇതാണ്… ???
വ്യത്യസ്‌തത പുലർത്തി.ഗംഭീര നിലവാരവും .ഭാഷയിൽ ആണെങ്കിലും അവതരണ രീതിയിലാണെങ്കിലും പൊതുവെ ഇവിടെ എന്നല്ല ഇപ്പോൾ എവിടെയും അധികം കാണാൻ കഴിയാത്ത നിലവാരം .ഇനിയും ഇതു തുടരുക,, ഇനിയൊരു താഴ്ന്ന നിലവാരം അംഗീകരിക്കാൻ പ്രയാസം ആവും..
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ..!
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..
With love bibi
നല്ലൊരു സൂപ്പർ ജീവിത കഥ എന്ന് പറയാം
അവന്റെ അമ്മയുടെ മരണവും അവന്റെ ഒറ്റപ്പെടലും കണ്ടപ്പോ നന്നായിട്ട് ഫീൽ ചെയ്തു.
ചെറിയ പ്രായത്തിൽ അതുവരെ എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്ന അമ്മ ഇല്ല എന്ന കാര്യം തിരിച്ചറിയുന്നത് ഒരാളെ എത്രത്തോളം തളർത്തും എന്ന് ഓർക്കാൻ പോലും കഴിയില്ല, ആ ഫീലിംഗ് ഇതിൽ വളരെ നന്നായിട്ട് കാണാൻ കഴിയുന്നുണ്ട്
എത്രയും പെട്ടന്ന് ഇതിന്റെ അടുത്ത ഭാഗം ഇടൂ ബ്രോ
Next part please