പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ] 567

സത്യമായിട്ടും….. ?

അതെ….?

അപ്പൊ ആരാ ഈ രൂപ….?

ഓഹ് …. അപ്പോൾ അവളാണ്…. ചങ്കത്തി …മിസ്സ് ചെയ്യുന്നൂ എന്നും പറഞ്ഞ് ഇന്നലെയും വിളിച്ചവളാ…. അവളിത് പറഞ്ഞില്ലല്ലോ….

രൂപ….

ആ രൂപ…. ഇനി അവളേയും നിനക്കറിയില്ല എന്നാണോ…?

ഏയ്…. എനിക്കറിയാം…. എന്റെ സ്‌കൂൾ ബാച്ച് മേറ്റാണ്….

വെറും സ്‌കൂൾ മേറ്റ് ….?

അല്ല ബെസ്റ്റ് ഫ്രണ്ട്…..

ഫ്രണ്ടോന്നുമല്ല….. ആന്റി ഇത് നോക്കിക്കേ….. അവൾ ഫോൺ ആന്റിയെ കാണിച്ചു ….

ജയശ്രീ ആന്റിയും എത്തി നോക്കി….

ഇതവളല്ലേ …. രൂപ….

അതുതന്നെ….. മാളു പറഞ്ഞു…. ഈ ഫോട്ടോ നോക്കിക്കേ…. ഇങ്ങിനെയാണോ ഫ്രെണ്ട്സ്…. ഇത് കണ്ടാൽ പ്രണയജോടികളെ പോലുണ്ട്….. അല്ലെ ആന്റി….?

നീയൊന്ന് ചുമ്മാതിരി പെണ്ണേ ….? ജയശ്രീ ആന്റി പറഞ്ഞു….

ശരിയാടി ….. ഇത് ഇവർ തമ്മിലെന്തൊ ചുറ്റിക്കളിയുണ്ട് ….. എഴുതിയിരിക്കുന്നത് കണ്ടില്ലേ…. “ഇപ്പോൾ നീയെന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഉണ്ണീ…….. നാളത്തെ നിന്റെ പിറന്നാൾ ഏദൻ തോട്ടത്തിൽ നമുക്ക് ഒന്നിച്ചാഘോഷിക്കാമായിരുന്നു….. പക്ഷേ നിനക്കിപ്പോളതിന് കഴിയില്ലല്ലോ ….. എന്റെ പ്രിയപ്പെട്ടവന് മുൻ‌കൂർ ജന്മദിനാശംസകൾ …..” ഉം…. കൊള്ളാമല്ലോടാ….സുന്ദരിക്കുട്ടി….

അതുമാത്രമോ ….. ആ കെട്ടി പിടുത്തം കണ്ടില്ലേ….. ?

ശരിയാ….

എനിക്ക് കാണാനാവാത്ത വിധം ഒളിപ്പിച്ച് വച്ചാണ് സംസാരം…. എങ്കിലും ചിത്രവും പോസ്റ്റുമെല്ലാം എനിക്ക് ഊഹിക്കാൻ കഴിഞ്ഞു…. ഇതവളല്ലേ എന്ന ആന്റിയുടെ ചോദ്യത്തിൽ നിന്നും ഇവർക്കെല്ലാം അറിയുന്ന ആളാണ് രൂപ….. പക്ഷേ ഞങ്ങൾ തമ്മിലുള്ള ബന്ധം ഇവർക്ക് മനസ്സിലാക്കാൻ കഴിയുമോ ആവോ…?

എന്താടാ ചമ്മി നിക്കുന്നത്…. കള്ളം പൊളിഞ്ഞതിന്റെ ആണോ….? മാളു തിരക്കി…

ഏയ് ഒന്നുമില്ല…..

നീയിങ്ങ് വന്നേ…. നിനക്ക് ഞാൻ വച്ചിട്ടുണ്ട്…. അവളെന്റെ കയ്യിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോയി…. മുറിയിലെത്തി അവിടുണ്ടായിരുന്ന ഒരു കസേരയിലേക്ക് എന്നെ ബലമായി ഇരുത്തി അവൾ കസേരയുടെ രണ്ട് കയ്യിലും പിടിച്ച് കുനിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി…. അപ്പോൾ ആ മുഖത്ത് ഒരു വിഷമം നിറയുന്നത് ഞാൻ കണ്ടു ……. അവൾ അടുത്ത് കിടന്ന കട്ടിലിലേക്കിരുന്നു….. പിന്നെ മെല്ലെ പറഞ്ഞു….

The Author

221 Comments

Add a Comment
  1. Dear bro തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു…കൃത്യം ആയി ഒരു മറുപടി തരും എന്ന് വിശ്വസിക്കുന്നു…

  2. ബ്രാ..ഞാൻ ഈ സൈറ്റിൽ വന്നപ്പോൾ ആദ്യം ആയി വായിച്ച സ്റ്റോറി ഇതാണ്… അന്നു കമ്പി കുട്ടൻ്റെ ഫസ്റ് പേജിൽ കിടന്നിരുന്ന ഈ സ്റ്റോറി എന്നെ വല്ലാതെ ആകർഷിച്ചു… അന്ന് എനിക്ക് കമൻ്റ് ഇടാൻ പറ്റിയിരുന്നില്ല…ബാക്കി ഭാഗങ്ങൾ പിന്നീട് വന്നതും ഇല്ല….മുൻപ് ഉണ്ടായിരുന്ന അതെ ആകാംഷയോടെ ആണ് ഇന്നും ഈ സ്റ്റോറിയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നത്….എഴുത്ത് നിർത്തി പോയോ എന്ന് അറിയില്ല…എന്നെങ്കിലും തിരിച്ചു വരും എന്ന അർഥത്തിൽ കാത്തിരിക്കുന്നു ബ്രോ,🥺

    1. അടുത്ത ആഴ്ച വരും

  3. ബ്രോ ദയവ് ചെയ്ത് എഴുതി പൂർത്തി ആക്കി ബ്രോ request aanu 🙏🙏🙏

  4. കുറച്ചധികം വൈക്കിപോയെന്ന് അറിയാം ജോലി തിരക്കും മറ്റും പിന്നെ ഇത് ലോക്ഡൗൺ ടൈമിൽ സമയം കിട്ടിയപ്പോള്‍ എഴുതിയ കഥയാണ്. അതിനു ശേഷം ഇതിന്റെ പുറകെ പോകാന്‍ സമയം കിട്ടിയില്ല. അടുത്ത പാർട്ട് ഇട്ടാലും തുടർ ഭാഗങ്ങള്‍ എഴുതാൻ സമയം ഇത് പോലേ കിട്ടുമോ എന്ന് അറിയില്ല. എങ്കിലും ശ്രമിക്കും

    1. Thanks bro waiting

  5. ബാകി ഇല്ലെ… ?

  6. Bro enthan avastha

  7. രാഹുൽ പിവി ?

    മകനേ മടങ്ങിവരൂ ?

  8. Da enthelum parayada

  9. Can we expect a climax ??

  10. രാഹുൽ പിവി ?

    .

  11. രാഹുൽ പിവി ?

    ബാക്കിയില്ലെ

  12. മറന്നിട്ടില്ല.വര്ഷങ്ങളായി കാത്തിരിക്കുന്ന കഥകൾ ഉണ്ട് ഇവിടെ, അക്കൂട്ടത്തിൽ ഇതും.എന്നേലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ….

  13. ഈ കഥ വായിച്ചു , കുറച്ചു നാളായി ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പക്ഷേ എഴുത്തുകാരന്റെ ഒരു മറുപടിയും ഇല്ല…. ഒരു മറുപടിയെങ്കിലും തന്നാൽ ഉപകാരമായേനെ. കഥ നിർത്തി എങ്കിൽ പിന്നീട് നോക്കണ്ട ആവശ്യം ഇല്ലേല്ലോ? ആൾ ഉണ്ട് എങ്കിൽ മറുപടി തരിക പ്ലീസ് ……….
    കഥ സൂപ്പർ
    ഇരുവരെ വായിക്കാത്ത ആരും കഥ വായിക്കരുത്…..
    കാരണം അതിന് ശേഷം ഞങ്ങളെപ്പോലെ ബാക്കി ഭാഗം എന്നാ എന്ന് ചോദിച്ച് നടക്കും….. അതുകൊണ്ടാണ്

    1. അടുത്ത ആഴ്ച അവരുെടെ പിറന്നാൾ ടിപ്പ്

  14. ഞാൻ ഗന്ധർവ്വൻ

    ഒന്ന് പൂർത്തിയാക്കൂ പ്ലീസ് ❤️

  15. ഇതിൻ്റെ ബാക്കി ഉടനെയെങ്ങാനും കാണുമോ

  16. നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്.
    നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും.
    വൈകാതെ വരില്ലേ നീ….
    അത്രക്ക് ഇഷ്ടപ്പെട്ടു പോയൊഡോ ഈ കൃതി.കാത്തിരിക്കും എത്ര കാലത്തേക്കും…

  17. ഇതൊന്ന് അവസാനിപ്പിക്കടോ

  18. അനില്ല്

  19. ee story ethinte author nu ezuthan thaalparyam illagil ee story nalla reethiyilezuthaan pattunna veere aaregilum ethu thudarumoo…ithine climax neerathe 1st partil thannathukond valiya kuzappam undaakumennu thonnunnilla…

  20. മച്ചാനെ നീ ഇതു കാണുന്നെങ്കിൽ ഒന്നു മറുപടി താടാ

  21. അമ്പാടി

    എടോ ഇതിന്റെ ബാക്കി എഴുത്… ഒരു കാര്യവുമില്ലാതെ വീണ്ടും കഥ വായിച്ചു. ഇപ്പൊ ബാക്കി വായിക്കാൻ പറ്റാത്ത കൊണ്ട്‌ ദേഷ്യവും വരുന്നു.. Atleast ഒന്ന് മറുപടി എങ്കിലും താ…
    ഇയാളെ അറിയാവുന്ന ആരും ഇല്ലേ ഇവിടെ.. ഉണ്ടെങ്കിൽ അയാളെ ആളെ വിട്ടു തല്ലിക്ക്… ???

  22. ഡ നീ നിർത്തിയതാണോ

  23. Ee kadhayum ormakal aayi maatram maarumo..

  24. വളരേ ‘ മികച്ചരീതിയിൽ പോയി കൊണ്ട് ഇരുന്ന കഥയാണ് ഇത്. എത്ര നാളായി ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… എന്നാ വരുക ഇതിന്റെ ബാക്കി… ഒരു മറുപടി തരുമോ?

  25. നിന്റെ പ്രശ്നങ്ങൾ ഒന്നും ഇതുവരെ തീർന്നില്ലേ

  26. Anil ഓർമ്മകൾ നിങ്ങളുടെ കഥയുടെ കാര്യം ഓര്ക്കാറില്ലേ

Leave a Reply

Your email address will not be published. Required fields are marked *