“ആര് ഞങ്ങളോ. അവളുടെ മുഖത്തേക്ക് ഒന്ന് മര്യാദക്ക് നോക്കാൻ പറ്റുമോ. കരിംകൂത്തിച്ചി! പിന്നെ റെക്കോർഡും നോട്ടും എഴുതി തരുന്നത് കൊണ്ട് ഒലിപ്പിച്ചു നിര്ത്തുന്നു എന്നേ ഉള്ളൂ.”
ഒരു ഗദ്ഗദം കേട്ട് അവർ തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് നിറച്ചു നിക്കുന്ന മഞ്ജുവിനെ കണ്ട് അവർ സ്തംഭിച്ചു. മഞ്ജു ഒന്നും മിണ്ടാതെ അവിടെ നിന്നും നിറഞ്ഞ കണ്ണുകളോടെ ഓടി പോയി. അവൾക്ക് ആകപ്പാടെ ഉണ്ടായിരുന്ന ഒരേ ഒരു സൗഹൃദം അന്ന് അവിടെ അവസാനിച്ചു.
ഈ സംഭവം അവൾക്ക് വലിയ ആഘാതം ആയിരുന്നു. അവളുടെ പഠിത്തതെയും വല്ലാതെ ബാധിച്ച ഒരു അനുഭവം ആയിരുന്നു. അവൾ പ്ലസ് ടൂ പാസ് ആയി അടുത്തുള്ള കോളേജിൽ ഡിഗ്രിക്കു ചേർന്നു. ഒരു തരത്തിൽ ആ ഒതുങ്ങികൂടൽ അവൾക്ക് ഒരാനുഗ്രഹം ആയിരുന്നു. റാഗിങ്, സീനിയർ ചേട്ടന്മാരുടെ പരിചയപെടൽ മുതലായ കലാപരിപാടി ഒന്നും അവൾക്ക് അനുഭവിക്കേണ്ടി വന്നില്ല. അവളെ ശ്രദ്ധിക്കാൻ ആരും കോളേജിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു ദിവസം അവൾ ക്ലാസ്സിലേക്ക് പോകുമ്പോൾ ഒരാൾ ഓടി വന്ന് മുന്നിൽ നിന്നു.
“എസ്‌ക്യൂസ് മി. എന്റെ പേര് ശിവ. ഞാൻ ഇവിടെ പിജി ചെയ്യുന്നു. എനിക്ക് തന്നെ ഇഷ്ടമായി. തനിക്കോ?”
മഞ്ജുവിന് അത് ആദ്യത്തെ അനുഭവം ആയിരുന്നു. പക്ഷെ ചൂട് വെള്ളത്തിൽ വീണ പൂച്ച ആയിരുന്നു അവൾ. അവൾ പേടിച്ചു, തിരിഞ്ഞു നോക്കാതെ തന്നെ ക്ലാസ്സിലേക് ഓടി കയറി. അവൾ പേടി കൊണ്ട് രണ്ടു ദിവസം ക്ലാസ്സിലേക് പോയില്ല. പിന്നെ ക്ലാസ്സിൽ എത്തിയ ദിവസം, ഉച്ചക്ക് ക്ലാസ്സിൽ ഒറ്റക്കിരിക്കുമ്പോൾ അതാ അയാൾ പിന്നെയും വരുന്നു. അവൾ പേടി കൊണ്ട് മുഖം താഴ്ത്തി ഇരുന്നു. അവളുടെ അടുത്തേക്ക് അയാൾ വന്നു.
“എവിടെ ആയിരുന്നു രണ്ട് ദിവസം, ഞാൻ വിചാരിച്ചു ഓടി പോയി എന്ന്.”
അവൾക്ക് പേടി കൊണ്ട് അവൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല.
“ഞാൻ തന്നോട് സോറി പറയാൻ വന്നതാ. ഞാൻ അങ്ങനെ ക്രാഷ്ലാൻഡ് ചെയ്ത മാതിരി പറയരുതായിരുന്നു. നമ്മുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം. എന്നോട് ദേഷ്യം ആണോ?”
അവൾ അല്ല എന്ന് തലയാട്ടി. അവർ കുറച്ചു നേരം സംസാരിച്ചിരുന്നു. കൂടുതലും അവനായിരുന്നു സംസാരിച്ചത്. മഞ്ജുവിന് എന്ത് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ അവളുടെ ഉള്ളം തുടി കൊട്ടുന്നുണ്ടായിരുന്നു, അല്ലെങ്കിലും സ്നേഹിക്കപ്പെടാൻ ആരാണ് കൊതിക്കാത്തത്. ഉച്ചക്ക് ബെൽ അടിച്ചപ്പോൾ അവൻ ക്ലാസ്സിൽ നിന്നും പോയി. മഞ്ജുവിന് ഉള്ളിൽ നിന്നും ഒരു സന്തോഷമൊക്കെ തോന്നി തുടങ്ങിയിരുന്നു. ഉച്ചക്ക് ശേഷം ഉള്ള ഒരു ക്ലാസും അവൾക്ക് ശ്രദ്ധിക്കാൻ പറ്റുനില്ലായിരുന്നു. ക്ലാസ് കഴിഞ്ഞതും എന്ത് കൊണ്ടോ അവൾ തിരിഞ്ഞു നോക്കാതെ ഓടി വീട്ടിലേക്ക് പോയി.
പിന്നത്തെ കുറച്ചു ദിവസങ്ങൾ ഇതിന്റെ തനിയാവർത്തനം ആയിരുന്നു. ഉച്ചക്ക് ശിവ ക്ലാസ്സിൽ വരും. മഞ്ജുവിന്റെ അടുത്തു ഇരുന്നു വർത്തമാനം പറയും. അവിടെ അവൻ റേഡിയോവും അവൾ ശ്രോതാവും ആയിരുന്നു. അവൾക്ക് കുറേശ്ശേ കുറേശ്ശേ പേടി കുറഞ്ഞു വന്നു.
Nalla story..ithinte backi kaanumo maashe
Nyce story nalla avatharanam syam minte backi kadha ariyanayi kathirikunu
അസുരൻ ബ്രോ ഇതിന്റെ ബാക്കി കാണുവോ
അടിപളി തന്നെ അടുത്ത പേജ് ഉടനെ വരട്ടേ നന്ദി
Thanks
കൊള്ളാം നന്നായിട്ടുണ്ട്.
Thanks
കൊള്ളാം, നല്ല അവതരണം.
Thanks
super…adpoliyakunnundu katto..keep it up and continue
Thanks
Kollaaam
Thanks
Good story bro. Plzz continue
Thanks
syamil ninnu kadha Manju vilek okke good work bro. nice ……
എല്ലാം ശരിയാവും. ബാക്കി ഭാഗങ്ങൾ വന്നോട്ടെ. വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
Nice one.. superb…. ✌✌✌
Thanks