പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust] 871

തനിക്ക് കിട്ടിയ ചപ്പാത്തി കറിയിൽ മുക്കി കഴിച്ചുകൊണ്ടിരുന്നു. ഉടനെ ഷീ ടേബിളിൽ വന്നിരുന്നു. എല്ലാവരും അത് ആരാ, അറിയുന്ന ആളാണോ എന്നൊക്കെ അവളോട് ചോദിക്കുന്നുണ്ട്. അവൾ ആകെ പകച്ച് നിൽക്കുകയാണ് അമലിനെയും നോക്കിക്കൊണ്ട്.

ഷി  : ഏട്ടാ…ശ്യാം..

അമൽ : ഉം… ശ്യാം. ദുബായിൽ നിന്നും വരുന്ന വഴി ആയിരുന്നു. പാവം. കോഴിക്കോട് എയർപോർട് ഉണ്ടായിട്ടും അവൻ എന്തിനാ മംഗലാപുരത്തേക്ക് വന്നത് അല്ലേ… സമയം ആയിക്കാണും അല്ലാതെ എന്ത് പറയാൻ.

ഉഷ  : മോന് അറിയുന്ന ആളാണോ..

അമൽ : ചെറിയ പരിചയം ഉണ്ട്. പക്ഷെ അവന് നമ്മുടെ എല്ലാവരുടെയും ഡീറ്റൈൽസ് മുഴുവൻ അറിയാമായിരുന്നു.

അമ്മായി : ഇവൻ അല്ലെ അന്ന് മോളെ ശല്യപ്പെടുത്തിയിട്ട് അമലൂട്ടൻ ചോദിക്കാൻ പോയത്.

അച്ഛൻ : അങ്ങനെ പറ… ഇപ്പൊ കാര്യങ്ങൾ ഏകദേശം പിടികിട്ടി. കൂടുതൽ ഒന്നും ഇപ്പൊ ഞാൻ ചോദിക്കുന്നില്ല. വേട്ട തുടങ്ങി അല്ലെ.
മോനേ… സൂക്ഷിക്കണം. ചെറിയൊരു പിഴവ് മതി ജീവിതം തകരാൻ.

അമൽ : ഇത് ഒരു അപകട മരണം ആണ് അച്ഛാ. അങ്ങനല്ലേ  പാടുള്ളൂ. അർഹിക്കുന്ന ശിക്ഷയേ ദൈവം ആർക്കായാലും കൊടുക്കൂ..

ഷി : ദൈവമേ…. ഇനി എന്നും ന്യൂസ് കാണേണ്ടി വരുമോ ഇതുപോലെ. ഇനി എല്ലാവരോടും എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

അമൽ : ഷീ…. സമയം ആയിട്ടില്ല. മിണ്ടാതിരിക്ക്. സമയം ആവുമ്പോ ഞാൻ പറയും.

അമ്മ :  എന്താടാ രണ്ടാളും കൂടി ഒളിച്ചു വയ്ക്കുന്നത്. പറയെടാ അമലൂട്ടാ…

അമൽ : അത് പറയാൻ ആയിട്ടില്ല അമ്മേ. ഒരാളെ പുകച്ച് പുറത്ത് ചാടിക്കാൻ ഉണ്ട്. അവൻ ഇതുവരെ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടില്ല. കളി കഴിഞ്ഞിട്ടില്ലല്ലോ… സമയം ഉണ്ട്.
ഇപ്പൊ കേട്ട വാർത്തയുടെ നേർ ചിത്രം കാണണമെങ്കിൽ ഇതാ… ലൈവായി വീഡിയോ എടുത്തത്. എല്ലാവരും കാണ്.

( അമൽ തന്റെ ഫോണിൽ വന്ന വീഡിയോ എല്ലാവർക്കുമായി കാണിച്ചു കൊടുത്തു. എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ സംഭവിച്ചു. പാകപ്പിഴകൾ ഒന്നും ഇല്ലാതെ. )

അമ്മായി : ഹോ… കണ്ടിട്ട് തന്നെ പേടിയാവുന്നു. മോനേ ഇവർ എന്തിനാ നമ്മളോട് ഇങ്ങനെ ചെയ്തത്.

അമൽ : അമ്മായി…ഇതിലും ഭീകരം ആയിരുന്നു  എന്റെ അവസ്ഥ. ഇത് ഒരു തുടക്കം ആണ്. ഇവർ ആദ്യത്തെ ഇര മാത്രം. ഇനിയും ഉണ്ട് കുറേ എണ്ണം. എന്തിനാ ഏതിനാ എന്നൊക്കെ ഞാൻ എല്ലാവരോടും പറയും. ആദ്യം ഇതൊക്കെ ഒന്ന് തീരട്ടെ. അതുവരെ ആരും എന്നോട് ഒന്നും ചോദിക്കരുത്. എന്റെ തുഷാരയും, മാമനും റോഡിൽ ഒഴുക്കിയ ചോരയ്ക്ക് ചോര കൊണ്ട് ഞാൻ മറുപടി പറയും. പിന്നെ ഈ കാര്യങ്ങൾ ഒന്നും ആരും പുറത്ത് ആരോടും പറയരുത്. അറിയാതെ ഒരു വാക്ക് പോലും വായിൽ നിന്നും വീഴരുത്. ഈ

The Author

wanderlust

രേണുകേന്ദു Loading....

105 Comments

Add a Comment
  1. ❤️❤️❤️❤️

  2. Oru റൊമാൻസ് ക്രൈം ത്രില്ലെർ സിനിമക്കുള്ള കണ്ടന്റ് ആണല്ലോ മച്ചാനെ… സൂപ്പർ സ്ക്രിപ്റ്റ് ആണ് മോനെ പൊളിച്ചുട്ടാ…

  3. പൊന്നു.?

    Apo….. Naayaat tudagi alle….. Sandhosam….

    ????

  4. അടുത്ത പാർട്ടിനു പറഞ്ഞ അവധികളൊക്കെ കടന്നുപോയപ്പോൾ ഇനിയീ കഥ വന്നാലും വായിക്കില്ലാന്നൊക്കെ പറഞ്ഞു നിങ്ങളെ കുറെ ചീത്ത വിളിച്ചിട്ടുണ്ട്. അത് നിങ്ങളോടും നിങ്ങളുടെ നിത്യക്കുട്ടിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെന്നു കരുതിയങ്ങു ക്ഷമിച്ചേക്കണേ ബ്രോ?

    1. എന്റെ സിദ്ധു ബ്രോ….നിങ്ങൾ എന്നും ഈ കഥയ്ക്ക് ഊർജം പകർന്നിട്ടേ ഉള്ളു. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം മാത്രം ?❤️?

  5. Bro nannayittund
    kadha late aavalla bai

  6. പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു. ❤️?

    1. Upcomingil Vannittund..!❣️?

  7. Bro sugam aanenn vishwasikkunnu
    Ee part aadyam vaayichappo onnum orma kittiyilla part 23 muthal vayichu
    ??
    ❤️❤️❤️❤️
    Waiting for next part

    1. ??❤️

  8. Wanderlust…❤❤❤

    Condolences on your losses…

    തിരിച്ചു ട്രാക്കിൽ കയറിയ അമലിന്റെ മനസ്സിൽ കണക്ക് കൂട്ടലുകൾ എല്ലാം കഴിഞ്ഞ കാര്യം ഈ പാർട്ടിൽ മനസ്സിലായി,…
    അതിന്റെ എക്സിക്യൂഷനും തുടങ്ങിക്കഴിഞ്ഞു…
    ദയ അര്ഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ ഇവിടെ അവർ ആരും അത് അർഹിക്കുന്നില്ല…
    ഇത്രയും ഗ്യാപ് വന്നിട്ടും തുടരാൻ കാട്ടിയ മനസ്സിന് hats ഓഫ്…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. ???❤️?

  9. വളരെ സന്തോഷമായി തുടരട്ടെ

  10. കഥയുടെ പേര് കണ്ട് കേറി.
    അമൽ എന്ന തേഡ് മാൻ പറച്ചിലിൽ
    ആകെ ഒരു കൺഫ്യൂഷൻ . പഴയ
    ഭാഗങ്ങൾ മറിച്ചു നോക്കിയപ്പോ ആണ്
    മനസിലായത് . അവിടെ ഞാൻ ആണ് ,
    ഫസ്റ്റിൽ!
    കുറേ കാലം ആയില്ലേ മറന്നു പോയി.
    ഒന്ന് കൂടി വായിച്ചിട്ട് വരാം..
    നല്ല ഫീൽ ഉണ്ടായിരുന്നു..

    1. Bro, കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ കഥാകാരന്റെ കണ്ണിലൂടെ ആയിരുന്നു. അടുത്ത ഭാഗം മുതൽ വീണ്ടും നായകൻ കഥ പറയുന്ന രീതിയിലേക്ക് വരും. ?❤️

  11. ❤️❤️❤️pwoli bro

  12. Pewer ആയിട്ടുണ്ട്‌

  13. Welcome back.
    പൊളി ആയിട്ടുണ്ട്.

  14. ഇത്രേം കാത്തിരുന്ന സ്റ്റോറി വേറെ ഇല്ല…. കോവിഡ് മാറിയോ… അനിയന്റെ കല്യാണം കഴിഞ്ഞോ….. തിരിച്ചു ഗൾഫിൽ പോയോ ?

    1. കല്യാണം ഏപ്രിലിൽ തന്നെ കഴിഞ്ഞു ബ്രോ… ഞാൻ തിരിച്ച് ഗൾഫിൽ എത്തി. ??

  15. ഇടുക്കിക്കാരൻ

    എന്റെ മുത്തേ എത്ര കാലം കാത്തിരുന്നു ???
    Love you ബ്രോ
    ഇനി താമസിപ്പിക്കല്ലേ
    പിന്നെ പേജിന്റെ എണ്ണം അൽപ്പം കൂട്ടിയാൽ സന്തോഷം പെട്ടത് തീർന്നതുപോലെ ഒരു തോന്നൽ കുറച്ചു ഏറെ ഇഷ്ടത്തോടെ ഇടുക്കിക്കാരൻ അച്ചായൻ ????
    ?

    1. തിരിച്ചുവരവ് അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗത്തിൽ ശരിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *