പൂവും പൂന്തേനും 2 [Devil With a Heart] 177

വണ്ടിയൊന്ന് കുലുങ്ങി…

 

“ടി ചേച്ചി നിനക്ക് വെയിറ്റ് കൂടി കേട്ടോ!!”

 

അതിന് മറുപടിയായി എന്റെ തോളിൽ അവളുടെ നഖം ആഴ്ത്തി ഇറക്കിയിരുന്നു..

 

“എന്റെ തൂക്കം എടുക്കാൻ നിക്കാതെ വണ്ടിയെടുക്ക് ചെക്കാ…” നുള്ളിപറിച്ച് കഴിഞ്ഞവൾ പറഞ്ഞു

 

 

 

തോളും തടവി ഞാൻ എരിവും വലിച്ച് വണ്ടിയെടുത്തു

 

വീട്ടിൽ നിന്നധികം ദൂരമില്ലായിരുന്നു…അത്യാവശ്യം വലിയൊരു ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം..

 

ചേച്ചിഇറങ്ങി അകത്തേക്ക് പോയിരുന്നു…വണ്ടി പാർക്ക് ചെയ്ത് ഞാൻ അകത്തേക്ക് നടന്നു…

 

എൻട്രൻസിൽ നല്ല മിനിമലിസ്റ്റിക് ഡിസൈനിൽ ചെക്കന്റെയും പെണ്ണിന്റെയും പേരെഴുതി വെച്ചിരുന്നു

 

“”Abhinav weds Sreelekshmi” കൂടെ ഒരു “?”

 

അതും വായിച്ച് ഞാൻ സ്റ്റെപ്പുകൾ കയറി ബാൽക്കണിയിലെത്തി…

 

ചേച്ചിയെ അന്വേഷിക്കാൻ നിന്നില്ല..ബിസി ആവുമെന്ന് ഊഹിച്ചിരുന്നു..

 

ബാൽക്കണിയിലും അത്യാവശ്യം ആളുണ്ട്..എന്തോ ഭാഗ്യത്തിന് കുട്ടി കുരുപ്പുകൾ ഒന്നും ഓടി നടക്കുന്നില്ല…ഒരു ചെറിയ സമാധാനം തോന്നി…

 

ഒരു സീറ്റ് കണ്ടെത്തി അതിൽ ഇരുന്ന് കല്യാണ മണ്ഡപത്തിലേക്ക് നോക്കി..

 

ആദ്യം തന്നെ കണ്ണുകൾ പോയത് കല്യാണപെണ്ണിലേക്കായിരുന്നു…നല്ല ഐശ്വര്യമുള്ളൊരു ചേച്ചി…ചെറുക്കനും കൊള്ളാം പക്ഷെ അയാളെ ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല..പക്ഷെ രണ്ടുപേരും നല്ല ചേർച്ചയുണ്ട്…

 

എന്റെയിപ്പുറം ആരൊക്കെയോ വന്നിരുന്നു..ഞാൻ എന്റെ ഫോണിൽ തോണ്ടുകയായിരുന്നു…

 

“എക്സ്ക്യൂസ് മീ..?”

 

കിളിനാദം കേട്ട് സൈഡിലേക്ക് നോക്കിയപ്പോ നല്ലൊരു പുഞ്ചിരിയുമായി ഒരു നല്ല ഭംഗിയുള്ള ഒരു പെണ്ണ്…ഉരുണ്ട ശരീരപ്രകൃതമാണ്…സാരിയിലാണ്, ലിപ്സ്റ്റിക്കിൽ ചുവപ്പിച്ച ചുണ്ട്, പിന്നെയൊരു പൊട്ടും ചെറുതായൊന്ന് കണ്ണുമെഴുതിയിട്ടുണ്ട് അത്രെയെ ഉള്ളു എങ്കിലും ആളിനെ കാണാൻ അത്യാവശ്യം ക്യൂട്ട് ആണ്..മറ്റ് അളവുകൾ തപ്പി ഞാൻ പോയില്ല..ദൂരെ നിന്ന് നോക്കി വെള്ളമിറക്കും പോലെ അല്ല അടുത്ത് ഒരു പെണ്ണ് വന്ന് സംസാരിക്കുമ്പോ..

 

“ഹലോ..ആം നിമ്മി..”അതു പറഞ്ഞെന്റെ നേരെ കൈ നീട്ടി

 

“ഹലോ!..” ഞാനും തിരിച്ച് കൈകൊടുത്തു

 

“ഞാൻ ആരതിയുടെ ഫ്രണ്ടാണ്..അശ്വിൻ അല്ലെ?”

 

“ഓ…സോറി..എനിക്ക് മനസ്സിലായില്ലായിരുന്നു”

 

“ഏയ് അശ്വിൻ നോ നോ..നമ്മൾ ഇതിന് മുമ്പ്കണ്ടിട്ടില്ലല്ലോ…” അതു പറഞ്ഞവൾ കുണുങ്ങി ചിരിച്ചു…എന്തിന്? ആ ചിരിച്ചോട്ടെ…കമ്പിനിക്ക് ആളായല്ലോ..

The Author

17 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് ആ പണ്ണുന്നതിനിടക്കുള്ള ശബ്ദകോലാഹലങ്ങൾ പോലും ശരിക്കും സുഖിപ്പിച്ചു ട്ടാ…..ഒരാൾ പോലും ഇത്ര നന്നായി അവതരിപ്പിച്ചിട്ടില്ല അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു…..

  2. നല്ല ബേസ് കിട്ടിയ സ്റ്റോറി ആയിരുന്നു , കുറച്ചൊക്കെ വിപുലികരിച്ചു എഴുതിയിരുന്നേൽ കിടു ആയേനെ….
    Btw സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ ?❤
    ടൈൽ end കൊറച്ചു പേജ് കൂട്ടി എഴുതണേ

    1. Jiraya ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️…ഒറ്റപാർട്ടിൽ തീർക്കണം എന്നു കരുതി തുടങ്ങിയതാണ്..ചെറിയ കഥയാണ് പറഞ്ഞപ്പോ.ഇത്തിരി വലുതായിപോയി എന്നെ ഒള്ളു..tailend എഴുതി തുടങ്ങിയില്ല പതിയെ ഒള്ളു

  3. അടിപൊളി ? കല്യാണം കഴിഞ്ഞിട്ടും ചേച്ചി എന്ന് വിളിക്കുന്നത് ബോറാണ് അടുത്ത പാർട്ടിൽ മാറ്റുമെന്ന് വിശ്വാസിക്കും ന്നു

    1. ഭാര്യയായത് കൊണ്ട് ചേച്ചി എന്ന് വിളിക്കുന്നതിൽ ഞാനൊരു തെറ്റ് കാണുന്നില്ല ബ്രോ…കഥയിൽ ചോദ്യമില്ലലോ…പിന്നെ ഇത് വെറും ഫിക്ഷൻ അല്ലെ.. സത്യസന്ധമായ അഭിപ്രായത്തിന് നന്ദി ബ്രോ☺️

      1. Alla bro matte story yude baki evide

        1. Devil With a Heart

          ആദ്യമായി ഞാൻ എഴുതി തുടങ്ങിയ കഥയെ പറ്റിയാണെങ്കിൽ…എന്റെ ഏറ്റോം പ്രിയപ്പെട്ട ഒരു കഥയാണത്..ബാക്കി ഭാഗം എനിക്ക് എഴുതാൻ പറ്റുന്നില്ല..എഴുതിയതൊക്കെ clear ചെയ്ത് കളയുകയാണ്..പക്ഷെ ഉറപ്പ് പറയാം ഞാനത് മുഴുവിപ്പിക്കും ഉറപ്പ്..പക്ഷെ എപ്പോഴെന്ന് അറിയില്ലെന്ന് മാത്രം

  4. ഡാ ബ്രദറെ…… മൈ വാഴ സകോദര….!!! അപ്പോ നിനക്ക് കഥ പോസ്റ്റ് ചെയ്യാൻ അറിയാം ല്ലേ….. ന്യാറി?

    1. ചിൽ മച്ചമ്പി ചിൽ ??…എഴുതാൻ സമയം കിട്ടണം…സമയം കിട്ടിയാലും എഴുതാനുള്ള മനസ്സ് വരണം…ഇത് എല്ലാം ശെരിയായ മാത്രവേ എഴുതുന്നതിൽ എന്തേലും വായിക്കാൻ കൊള്ളാവുന്നത് ഉണ്ടാവറൊള്ളൂ…ഇത് തന്നെ ഒരു 4 പ്രാവശ്യം മാറ്റി എഴുതിയതാ..?..ആഗ്രഹവില്ലാഞ്ഞിട്ടല്ലടാ എന്തേലും എഴുതിയലല്ലേ..പോസ്റ്റ് ചെയ്യണ പറ്റൂ…

      1. ഡേയ് മലരേ……. നിന്നോട് ഇന്ന് തന്നെ എഴുതാൻ പറഞ്ഞോ ? നാളെ മതി ? പിന്നെ ഞാനും ഒരു കഥ അങ്ങ് കാച്ചാൻ പോവാ എങ്ങനെ ഉണ്ടെന്ന് നോക്കാലോ ?‍?

        1. ഒന്നും നോക്കണ്ട അങ്ങോട്ട് കാച്ചിക്കോ??

          1. അനാവശ്യം ആയി എനിക്ക് ധൈര്യം തന്ന് എന്നേ കുഴിയിൽ ചാടിക്കൻ നോക്കണ്ടട തെണ്ടി ഞാൻ അങ്ങനെ ഒന്നും ചാടൂലട ന്യാറി?

  5. ഇടുക്കി ഗോൾഡ്

    ????????

    1. ❤️

  6. വളരേ നല്ല ഒരു രജന :::: ചേച്ചിയും അനിയനും തകർത്തു…

Leave a Reply

Your email address will not be published. Required fields are marked *