അവന്റെ മുഖത്ത് ഫോണിൽ ഗെയിം കളിക്കുന്നത് തടസ്സപ്പെട്ടതിലുള്ള നീരസം വ്യക്തമായി ഞാൻ കണ്ടു.
ഞാൻ അവന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി മെസേജ് ഓപ്പൺ ആക്കി വായിച്ച് നോക്കി.
എന്റെ മനസ്സിൽ സന്തോഷം വന്ന് നിറഞ്ഞു . അത് പുഞ്ചിരിയായി എന്റെ മുഖത്ത് പ്രതിഫലിച്ചു.
” എന്താ ചേട്ടാ എന്താ കാര്യം ”
മനു കാര്യം തിരക്കി….
“നീ വേഗം വാ……വീട്ടിലെത്തണം ”
ഞാനവന്റെ കുഞ്ഞ് കൈകൾ മുറുക്കെ പിടിച്ച് വീട്ടിലേക്ക് ഓടി ….
“എന്താടാ….. എന്താ ഹരി ? ”
ഞങ്ങൾ ഓടുന്നത് കണ്ട വിനോദ് കാര്യം തിരക്കി
” ഒരു ഗുഡ് ന്യൂസ് … ഉടനെ എന്റെ വക ഒരു ചിലവുണ്ടാകും നീ വീട്ടിലേക്ക് വാ……”
ഞാൻ ഓടുന്നതിനിടയ്ക്ക് അവനോട് വിളിച്ച് പറഞ്ഞു.
സൂര്യന്റെ സന്ധ്യാ കിരണങ്ങൾ ഓടുന്നതിനിടയ്ക്ക് എന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു. പക്ഷെ ഈ സന്തോഷ വാർത്ത ആദ്യം അച്ഛനോട് പറയണം എന്ന ചിന്ത മാത്രമായിരുന്നു എനിക്ക് . കാരണം ഏറ്റുവും കൂടുതൽ സന്തോഷിക്കുക എന്നെ ഇത്രത്തോളം കഷ്ടപ്പെട്ട് പിഠിപ്പിച്ച എന്റെ അച്ഛൻ തന്നെയായിരിക്കും.
വയലിൽ നിന്ന് വന്ന അച്ഛൻ വീടിന്റെ മുറ്റത്തെ പൈപ്പിൽ നിന്ന് തൂമ്പ കഴുകി വൃത്തിയുക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
“എന്താടാ …. എന്താ ഈ കാണിക്കുന്നേ ദേഹത്ത് മുഴുവനും അപ്പടി മണ്ണും ചെളിയുമാ . എന്താ ഇത്രയ്ക്ക് സന്തോഷം . എന്താടാ കാര്യം പറ. ”
“അച്ഛാ …. നമ്മുടെ കഷ്ടപ്പാടൊക്കെ തീരാൻ പോകുവാ … എനിക്ക് ജോലി കിട്ടി . ലണ്ടനിൽ, നല്ല ശബളമുണ്ട്. ”
ഇതു കേട്ട അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു.
“എടിയേ…… ഒന്ന് വേഗം വാ ….. നമ്മുടെ മോന് ജോലി കിട്ടിയെന്ന് . ”
വീടിന്റെ ഉള്ളിലേക്ക് അമ്മയെ ലക്ഷ്യമാക്കി അച്ഛൻ വിളിച്ചു പറഞ്ഞു.
അച്ഛൻ വിളിച്ച് പറഞ്ഞത് കേട്ട് കൊണ്ട് അകത്തു നിന്ന് ഓടി വന്ന അമ്മയെയാണ് ഞാൻ കണ്ടത്.
ഓടി വന്ന അമ്മ എന്റെ നെറ്റിയിൽ മുത്തം തന്നാണ് സന്തോഷം അറിയിച്ചത്.
“നമ്മുടെ പ്രാത്ഥന ഭഗവാൻ കേട്ടു അല്ലേ മോനേ….”
next part date…..
Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.
തുടരുക.????
Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤
??????
Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu
?????
Bro next part odanae kanmo….
Wait for 7days
Next part enthaayi bro
Waiting aan??
Udane undakum bro wait 3 days
Nice
Nice ❤❤❤
Machane❤️
Ee partum valare nannayi?
Nalla avathranam❤️
Waiting for nxt part?
Snehathoode……❤️
Thanks bro
നന്നായിട്ടുണ്ട് bro??????
???
വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.
Thanks bro , സന്തോഷം മാത്രം????
?
???