?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 722

അമ്മ അത് പറഞ്ഞപ്പോൾ ദൈവം എത്ര വലിയവനെന്ന് ഞാനാലോചിച്ചു . എന്റെ അനുജന്റെ മുഖത്തും സന്തോഷം തന്നെയാണ് അവൻ എന്റെ കയിൽ പിടിച്ച് ചാരിനിന്നു…..

 

…….

കഷ്ടപ്പെട്ട് കൂലിവേലയും കൃഷിയും ചെയ്താണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. അതിന് ഫലം കണ്ടിരിക്കുന്നു. ഫാഷൻ ഡിസൈനിംഗും അതിന്റെ അനുബന്ധ കോഴ്സുകളും പൂർത്തിയാക്കി ഇരുപത്തി മൂന്നാം വയസ്സിൽ പഠിത്തം അവസാനിപ്പിക്കുമ്പോൾ കയ്യിൽ കുറച്ച് ഫസ്റ്റ് ക്ലാസ്സ് നേടിയ സർട്ടിഫിക്കറ്റുകളും മനസ്സിൽ മിക്ക യുവാക്കളെയും പോലെ ചില സ്വപ്നങ്ങളും മാത്രം ഒരു നല്ല ജോലി ….. വീട്ടിലെ കഷ്ടപ്പാടൊക്കെ മാറ്റണം , നല്ല വീട് വയ്ക്കണം അങ്ങനെയുള്ള കൊച്ച് സ്വപ്നങ്ങൾ….

 

പഠിത്തം പൂർത്തിയാക്കിയപ്പോൾ ആരംഭിച്ചതാണ് ഒരു ജോലി നേടണമെന്ന ലക്ഷ്യത്തോടെയുള്ള പരിശ്രമം ….
പല ഇന്റർവ്യൂവും അറ്റന്റുചെയ്തു. കൂടെ പഠിച്ച ഒരു സുഹ്യത്ത് വഴിയാണ് ലണ്ടനിലെ ഒരു ഫാഷൻ ഡിസൈനിംഗ് കമ്പനിയിലേക്ക് ജോബ് ആപ്ലിക്കേഷൻ അയച്ചത്. എന്റെ മാർക്ക് കണ്ടിട്ടാകണം അവർ അത് അസ്സപ്റ്റ് ചെയ്തു. ഇന്റർവ്യൂ ഒക്കെ ഓൺലൈൻ വഴിയായിരുന്നു . എന്റെ മുൻപിലെ ഒരു തടസ്സം എക്സ്പീരിയൻസ് ഇല്ല എന്നുള്ളതായിരുന്നു . പക്ഷെ സ്വപ്നത്തിൽ പോലും വിജാരിച്ചില്ല ഈ ജോലി എനിക്ക് കിട്ടുമെന്ന് …..

ഞാൻ അലമാരയിലെ ഒരു ചെറിയ റോയിൽ വച്ചിരുന്ന എന്റെ പാസ്പോർട്ട് എടുത്ത് നോക്കി…

“അങ്ങനെ ഇത് ജീവിതത്തിൽ ഉപകാരപ്പെട്ടു. ”

ഞാൻ എന്നോട് തന്നെ പറഞ്ഞു.

” ടാ .. അപ്പൊ നിനക്ക് ജോലി കിട്ടി അല്ലേ… ”

എന്റെ റൂമിലേക്ക് ഓടി കിതച്ചു വന്ന വിനോദ് കാര്യം തിരക്കി……

” അതേടാ….”

എന്റെ മറുപടി കേട്ട് അവൻ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.

എനിക്ക് ജോലി കിട്ടിയെന്ന് അറിഞ്ഞ വിനോദിനും അവന്റെ കുടുംബത്തിനും ഭയങ്കര സന്തോഷമായിരുന്നു.. ബാക്കിയുള്ള കൂട്ടുകാർക്കും അങ്ങനെ തന്നെ.
ജീവിതത്തിൽ മറക്കാൻ കഴിയാത്ത സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അന്ന് …

……….

അങ്ങനെ നാളുകൾ കഴിഞ്ഞു പോയി ഒരു മാസം കഴിഞ്ഞപ്പോൾ ജോബ് വിസയും ടിക്കറ്റും കമ്പനി അയച്ചു തന്നു. കൂടെ കളിച്ചു വളർന്ന കൂട്ടുകാർക്ക് ചിലവൊക്കെ ചെയ്ത് അങ്ങനെ ആ ദിവസമെത്തി….

എയർപ്പോട്ടിൽ ചെക്ക് ഇൻ ചെയ്യാനായി കയറും നേരം എന്റെ കുഞ്ഞനുജന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഏട്ടൻ എന്നെ വിട്ട് പോവാണോ ….? ”

അവന്റെ ആ ചോദ്യം എന്റെ കണ്ണുകൾ നനയ്ച്ചു . അവനോട് പറയാൻ എന്റെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു.

The Author

Vichu

74 Comments

Add a Comment
  1. next part date…..

    1. Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.

  2. തുടരുക.????

  3. Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤

  4. Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu

  5. Bro next part odanae kanmo….

      1. Next part enthaayi bro
        Waiting aan??

        1. Udane undakum bro wait 3 days

  6. വികേഷ് കണ്ണൻ

    Nice ❤❤❤

  7. Machane❤️
    Ee partum valare nannayi?
    Nalla avathranam❤️
    Waiting for nxt part?
    Snehathoode……❤️

  8. മുത്തുട്ടി, ?

    നന്നായിട്ടുണ്ട് bro??????

  9. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.

    1. Thanks bro , സന്തോഷം മാത്രം????

Leave a Reply

Your email address will not be published. Required fields are marked *