?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 722

“ഏട്ടൻ മടങ്ങി വരും മുത്തേ … എന്റെ പൊന്നിന് ഇഷ്ടം പോലെ സമ്മാനങ്ങളുമായി . ”

ഞാൻ അതും പറഞ്ഞ് അവനെ കെട്ടിപിടിച്ചു. അവൻ കാണാതെ എന്റെ കണ്ണിലെ കണ്ണുനീർ ഞാൻ വിരലുകൾ കൊണ്ട് ഒപ്പി എടുത്തു.

അച്ഛന്റെയും അമ്മയുടെയും മുഖത്തും സന്തോഷത്തിലുപരി സങ്കടമാണ്. വീട്ടിൽ നിന്ന് അധികം വിട്ട് നിന്നിട്ടില്ലാത്ത ഞാൻ ഇതാ ലോത്തിന്റെ മറ്റൊരു കോണിലേക്ക്….

യാത്രയാക്കാൻ വന്ന വിനോദിനും സങ്കടഭാവം തന്നെ.

“പോയിട്ട് വാടാ…..”

അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു.

 

അങ്ങനെ ജീവിതത്തിന്റെ മറ്റൊരു യാത്ര ഞാനവിടെ ആരംഭിച്ചു.
ആദ്യമായി വിമാനത്തിൽ കയറുന്ന ആകാംഷയൊന്നും എനിക്കില്ലായിരുന്നു മറിച്ച് സങ്കടമായിരുന്നു ഏതൊരു പ്രവാസിയെയും പോലെ നാടും വീടും വീട്ടുകാരെയും സുഹൃത്ത്ക്കളെയും വിട്ട് പോകുന്നതിലുള്ള സങ്കടം ….

അങ്ങനെ മറ്റൊരു നാട്ടിലേക്ക് ഞാൻ മാറ്റപ്പെട്ടു.

ജോബ് എക്സ് പീരിയൻസ് ഇല്ലാത്തതു കൊണ്ട് കമ്പനി എനിക്ക് മുന്നിൽ ഒരു ക്രോസ് വച്ചിരുന്നു.

‘ 3 വർഷം തുടർച്ചയായി കമ്പനിയിൽ ജോലി ചെയ്യണം . ഈ സമയം നാട്ടിലേക്ക് പോകാൻ ലീവ് തരില്ല.’

ന്യായീകരിക്കാൻ പറ്റില്ല എങ്കിൽ പോലും ആ ക്രോസ് അനുസരിച്ചാണ് ഞാൻ ജോലി ഏറ്റെടുത്തത് കാരണം ഇതുപോലൊരു നല്ല ജോലി ചിലപ്പോൾ എനിക്ക് കിട്ടില്ല എന്നതു തന്നെ..

പുതിയ സ്ഥലം പുതിയ ആളുകൾ ജീവിതത്തിൽ കുറച്ച് അനുഭവങ്ങൾ മാത്രം ഉള്ള എനിക്ക് ഈ പുതിയ നാട് മറ്റാരു അനുഭൂതി സമ്മാനിച്ചു .

………….

മൂന്ന് വർഷം മൂന്ന് നിമിഷം പോലെ പെട്ടെന്ന് കടന്നുപോയി. എന്റെ കുടുംബത്തിന്റെ അവസ്ഥ ആകെ മാറി. പഴയ വീടിരുന്ന ഇടത്ത് നല്ല ഒരു ഇരുനില വീടായി , കടവും കഷ്ടപ്പാടും മാറി… ജീവിതം മുഴുവൻ മാറി. സമൂഹത്തിൽ സാമ്പത്തികമായി താഴെ തട്ടിൽ നിന്ന എന്റെ കുടുംബത്തിന്റെ അവസ്ഥ തന്നെ മാറി …. ഇതിനിടയ്ക്ക് വിനോദിന് ഗൾഫിൽ ജോലി കിട്ടി അവനും അങ്ങോട്ട് പോയി . ലണ്ടൻ എന്ന നഗരം എന്റെ ജീവിതത്തിലും മാറ്റം വരുത്തി . ഇടയ്ക്ക് പ്രൊമോഷൻ കിട്ടി ജോലിയിൽ കുറച്ചു കൂടെ ഉയർന്ന സ്ഥാനവും എനിക്ക് കിട്ടി……

അങ്ങനെ 3 വർഷങ്ങൾക്കു ശേഷം വീണ്ടും ഞാൻ എന്റെ നാട്ടിലേക്ക് വന്നു. സ്വീകരിക്കാൻ എയർപ്പോട്ടിൽ എന്റെ കുടുംബം എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

” മോനേ….”

ഞാൻ അടുത്ത് എത്തിയപാടെ അച്ഛനും അമ്മയും എന്നെ വാത്സല്യത്തോടെ തലോടി.

മനു എന്നെ ഓടി വന്ന് കെട്ടിപിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ചേട്ടൻ ആളാകെ മാറി. ഇപ്പൊ സ്റ്റൈലായിട്ടുണ്ട്..”

The Author

Vichu

74 Comments

Add a Comment
  1. next part date…..

    1. Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.

  2. തുടരുക.????

  3. Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤

  4. Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu

  5. Bro next part odanae kanmo….

      1. Next part enthaayi bro
        Waiting aan??

        1. Udane undakum bro wait 3 days

  6. വികേഷ് കണ്ണൻ

    Nice ❤❤❤

  7. Machane❤️
    Ee partum valare nannayi?
    Nalla avathranam❤️
    Waiting for nxt part?
    Snehathoode……❤️

  8. മുത്തുട്ടി, ?

    നന്നായിട്ടുണ്ട് bro??????

  9. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.

    1. Thanks bro , സന്തോഷം മാത്രം????

Leave a Reply

Your email address will not be published. Required fields are marked *