പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 239

എന്നും രാത്രി വിളിക്കുമ്പോള്‍ അതാണ്‌ സ്ഥിരം പരിഭവം … കൂടെ എപ്പോഴും ഉണ്ടാകണമെന്ന് നമുക്കും ആഗ്രഹം ഉണ്ടല്ലോ …ചെന്ന് മൂന്നോ നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ ദേഷ്യം തുടങ്ങും , എന്നോടല്ല , പിള്ളേരോടും ഒക്കെ … അവളുടെ സ്ഥായിയായ സ്വഭാവം …. പക്ഷെ പെട്ടന്ന് തണുക്കും … ആലോചിക്കാതെയുള്ള ഓരോ ചോദ്യങ്ങള്‍ ? വലിയ ചിലവൊന്നും ഇല്ലതയാണ് ചെന്നൈയില്‍ ജീവിക്കുന്നത് … സാധാരണ മലയാളികളെ പോലെ വല്ലപ്പോഴും ഒരു സ്മാള്‍ … അതും രണ്ടെണ്ണം … വരുമാനം കുറയുന്നത് നമ്മുടെ കുറ്റമല്ലല്ലോ … സഹായിക്കാന്‍ ഒത്തിരി പേരുണ്ടെങ്കിലും ചോദിക്കാന്‍ മനസ് വന്നിട്ടില്ല … പിന്നെ അവളുടെ വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ … അവളുള്ളത് അവര്‍ക്കും ഒരാശ്വാസം ….

ഈ ഞായറാഴ്ചകള്‍ ആണ് ശെരിക്കും ബോറ് … രാവിലെ പള്ളിയില്‍ പോയാല്‍ പിന്നെ റൂമില്‍ .., പിന്നെ വൈകുന്നേരം ആവാനുള്ള കാത്തിരിപ്പ്‌ . ഇന്നും പതിവ് പോലെ ബീച്ചില്‍ നല്ല തിരക്കുണ്ട് .. ആറു ദിവസം പണിയെടുത്തിട്ടു ഞായറാഴ്ച ആഖോഷിക്കാന്‍ വരുന്നു … നമ്മള്‍ മലയാളികള്‍ ആറു ദിവസം പണി എടുത്തിട്ട് ഞായറാഴ്ച വീട്ടിലിരിക്കാന്‍ നോക്കും … വീട്ടിലിരിക്കുന്ന ഭാര്യയും മക്കളും ഒന്ന് പുറത്തിറങ്ങാനും …

” ഡാ … നീയെവിടെയാ ?” റോജിയാണ്

” ബീച്ചില്‍ ”

” ഈ മൂന്നര മണിക്കോ … നിനക്കെന്താ ഭ്രാന്തുണ്ടോ ? .. ഡാ …ബാവ ഇന്ന് നൈറ്റ് ചെന്നൈയില്‍ വരും … അവനാരെയോ ഒക്കെ കാണാനുണ്ട് ..നീ എയര്‍ പോര്‍ട്ടില്‍ പോണം … അവന്‍ രണ്ടു മൂന്നു ദിവസം കാണും അവിടെ … അവിടുന്നവന്‍ നേരെ ഇങ്ങോട്ടാ …നീയൊരു കാര്യം ചെയ്യ്‌ … അവന്‍റെ കൂടെ ഇങ്ങോട്ട് കയറി പോരെ … പൊങ്കല്‍ അല്ലെ … രണ്ടു ദിവസം കൂടി ലീവേടുക്ക് … ഒന്ന് മാറി നിന്നാല്‍ നിന്‍റെ മൂഡോഫ് ഒക്കെ മാറും .. നിന്‍റെ ഫോണ്‍ എന്തിയെ … അവന്‍ നിന്നെ വിളിച്ചിട്ട് കിട്ടുന്നിലാന്നു ”

” ഹേ .. അവന്‍ എന്നെ വിളിച്ചാരുന്നോ ? ഞാനറിഞ്ഞില്ല … ഞാന്‍ വരുന്നില്ലടാ … പൊങ്കല്‍ ലീവിന് നാട്ടില്‍ പോണം … മോള്‍ടെ ബര്‍ത്ത് ഡേ ആണ് … ഞാന്‍ വരാന്നു വാക്ക് പറഞ്ഞതാ ”

” ഹ്മം … നീയപ്പൊ അവന്‍റെ കൂടെ കൂട് രണ്ടു ദിവസം … ഞാന്‍ വൈകിട്ട് വിളിക്കാം … ”

അവന്‍ വെച്ച് കഴിഞ്ഞു ഫോണില്‍ നോക്കിയപ്പോള്‍ എട്ടു മിസ്ഡ് കോളുകള്‍ .. ആറും ബാവേടെ .പിന്നെ രണ്ടെണ്ണം സരോജ അക്കയുടെ …സരോജ അക്ക … വന്നയന്നു മുതലുള്ള പരിചയമാണ്അവരുമായി..സ്വന്തം കൂടപ്പിറപ്പ് അല്ലന്നെയുള്ളൂ … അന്നവര്‍ക്ക് ഇരുപത്തിയഞ്ച് വയസ് കാണുമായിരിക്കും .. എനിക്ക് 22 ഉം …എന്നാലും ആവരെ അക്കയെന്നു മാത്രമേ വിളിച്ചിട്ടുള്ളൂ …

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. മാച്ചോ

    വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. മാച്ചോ

      ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. മാച്ചോ

    ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. മാച്ചോ

    അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. മാച്ചോ

      നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *