ഞാന്‍ നീട്ടിയ അഞ്ഞൂറിന്റെ ബാക്കിയായി അവര്‍ നൂറു രൂപയും , പിന്നെ രണ്ടു പിടി ഇരയും കവറിലെക്കിട്ടു …എര (നമ്മുടെ ചെമ്മീന്‍ ) തേങ്ങ കൊത്തിട്ടു വറ്റിച്ചു വെക്കുന്നത് എനിക്കിഷ്ടമാണ് … വന്ന കാലത്ത് സ്വന്തം പാചകം തുടങ്ങിയപ്പോള്‍ മുതലേ ഇവരുടെ അടുത്ത് നിന്നാണ് മീന്‍ മേടിക്കാ റ്… അവര്‍ക്കെന്നെ പറ്റി നന്നായി അറിയാമെന്ന് ഞാനറിഞ്ഞത് കുറച്ചു നാള്‍ മുന്നാണ് …. അമ്മ വിളയാട്ട് പിടിച്ചിട്ട് അക്കയുടെ വീട്ടില്‍ കുറച്ചു നാള്‍ കിടന്നപ്പോള്‍ . മുകളിലെ മുറിയില്‍ പോകാന്‍ അക്ക സമ്മതിച്ചില്ല … മാര്‍ക്കറ്റില്‍ വെച്ച് അക്കയെ കണ്ടു , അവര്‍ വൈകിട്ട് കച്ചവടം കഴിഞ്ഞു കുറച്ചു ആര്യവേപ്പിലയും ഒക്കെയായി വന്നു … ( അമ്മ വിളയാട്ട് ( നമ്മുടെ ചിക്കന്‍ പോക്സ് ) അവര്‍ അമ്മ വന്നു അനുഗ്രഹിക്കുന്നതാണ് എന്ന് പറയും … തമിള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടോയെന്നറിയില്ല .. ഞാന്‍ താമസിക്കുന്ന പോലെയുള്ള കോളനികളില്‍ ഒക്കെ …. അന്നാണ് അവര്‍ക്ക് ഞാന്‍ അക്കയുടെ ഒപ്പമാണ് താമസം എന്നൊക്കെ അറിയാം എന്നത് മനസിലായത് . അവരുടെ മകളുടെ കുട്ടി ചിലപ്പോള്‍ കൂടെ കാണും … പോക്കറ്റില്‍ എപ്പോഴും കാണുന്ന ചോക്കലേറ്റ് അവള്‍ക്ക് കൊടുത്തിട്ട് പോരുമ്പോള്‍ അവരെന്‍റെ മുഖത്തേക്ക് നോക്കാറില്ല … ഇതേവരെ എന്നെ നോക്കി ഒരു ചിരി പോലും ചിരിച്ചിട്ടുമില്ല …
ലൈറ്റ് ഹൌസിനു മുന്നിലൂടെയുള്ള നടപ്പാതയിലൂടെ നീട്ടി വലിച്ചു നടന്നു , താമസിക്കുന്ന സ്ഥലത്തേക്കുള്ള റോഡെത്തിയപ്പോള്‍ ക്രോസ് ചെയ്തു ഇടവഴിയിലേക്ക് കേറും മുന്‍പേ ബാബുവേട്ടന്റെ കടയില്‍ നിന്ന് മനോരമയും വാങ്ങി നടപ്പ് തുടര്‍ന്നു . ഒരാള്‍ക്ക് കഷ്ടിച്ച് പോകാവുന്ന ഇടനാഴിയിലൂടെ മുകളിലേക്ക് കയറാനുള്ള സ്റെപ്പിനു സൈഡിലായാണ് അക്കയുടെ വീട്ടിലേക്കുള്ള വാതില്‍ . അത് തുറന്നു അകത്തു കയറി കുളിമുറിയിലെക്കുള്ള വാതിലിനു മേലെ മീനിന്റെ കവര്‍ തൂക്കിയിട്ടു റൂമിലേക്ക് കയറി . ഇരുമ്പ് കട്ടിലില്‍ കനം കുറഞ്ഞ കിടക്ക ഒന്ന് കൂടി കൊട്ടിനിവര്‍ത്തിയിട്ടു തലയിണ ഉയര്‍ത്തി വെച്ച് ചാരി കിടന്നു … എഴുതാനുള്ള മൂഡില്ല … പോക്കറ്റില്‍ ഇനി ആകെയുള്ളത് വെറും ആയിരത്തി അഞ്ഞൂറ് രൂപയോളം … ഇന്ന് ഞായറാഴ്ചയാണ് …
വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….
ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….
ചുണ്ടാൽ കപ്പലണ്ടി അല്ലേ….
അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….
സരോജ അക്ക ആരാ??
ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….
കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…
വായിച്ചു അഭിപ്രായം രേഖ പെടുത്താം
നോക്കട്ടെ ഇന്ന് ആദ്യ പാർട്ട് വായിക്കണം