ഞാൻ :- ഗായത്രി.. ഉണ്ണിയാ.. നിന്നോട് സംസാരിക്കണം എന്ന്..
@അവൾ എന്റെകയ്യിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ചോണ്ട് പോയി. അപ്പോഴേക്ക് അവന്മാർ എന്നെ വിളിച്ചു..
ഞാൻ :- കഴിഞ്ഞോടാ??
ബോയ് 1:- ചേട്ടാ കഴിഞ്ഞു. ഫോൺ തന്നാൽ കണക്ട് ആക്കി തരാം…
ഞാൻ :- ഫോൺ അവളുടെ കൈയിൽ ആണെടാ.. ഒരു കാൾ വന്നതാ..നിക്ക് ഇപ്പോൾ തരും.
Ah സമയത്ത് ഞാൻ അവന്മാരെ പരിചയപ്പെട്ടു. ഒരാൾ എബി. മറ്റേത് ഷബീൻ. രണ്ടുപേരും കോഴിക്കോട് ആണ്. നല്ല പയ്യന്മാർ. ഞാൻ അവന്മാരുടെ ഫോൺ നമ്പർ ഒക്കെ വാങ്ങിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചപ്പോ അവൾ ഫോൺ കൊണ്ട് തന്നു.
ഞാൻ :- അവൻ വച്ചോ?
ഗായത്രി :- ah.. പിന്നെ വിളിക്കാമെന്ന് പറഞ്ഞു.
ഞാൻ ഫോൺ വാങ്ങിച് അവന്മാർക്ക് കൊടുത്തു. എല്ലാം സ്റ്റെപ് ആക്കി തിരിച്ചു തന്നു. പൈസയും വാങ്ങി അവന്മാരും പോയി. ഇടക് സർവീസ് വരുമ്പോൾ എനിക്ക് ഇവന്മാരെ നേരിട്ട് വിളിക്കാമല്ലോ..
ഞാൻ ക്യാമറ ഒക്കെ ഒന്ന് ചെക്ക് ചെയ്തു നോക്കി. കൊള്ളാം നല്ല hd ദൃശ്യ മികവ്. അപ്പോഴേക്ക് അവൾ എന്റെ അടുത്തേക്ക് വന്നു.
ഗായത്രി :- സന്ദീപേ..
ഞാൻ :- ഏഹ്..??
ഗായത്രി :- കൊറേ കാശ് അയോടാ ക്യാമെറക്ക്..?
ഞാൻ :- ഇല്ലെന്ന്.. ഇപ്പോഴത്തെ റേറ്റ് ഒക്കെ വച്ചുനോക്കുമ്പോ നല്ല ലാഭമാണ്. നിന്റെ ഫോൺ താ ഞാൻ കണക്ട് ആക്കിത്തരാം ക്യാമറ.. അപ്പൊ നിനക്കും ചെക്ക് ചെയ്യാലോ പുറത്ത് ആരാ വന്നേ എന്നൊക്കെ..
എന്നിട്ട് ഞാൻ കൈ നീട്ടി അവൾ എന്നെ നോക്കിയിട്ട്..
ഗായത്രി :- എനിക്ക് ഫോൺ ഇല്ല… നാട്ടിൽ നിന്നും വന്നപ്പോൾ അയ്യാൾ അന്വേഷിച്ചു വരുമെന്ന് പറഞ്ഞു അവിടെ കളഞ്ഞിട്ട വന്നേ..
