ഞാൻ കുറച്ച് നേരം ആലോചിച്ച നിന്നിട്ട് അവളോട്…
ഞാൻ :- . വാ..
അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി. അലമാര തുറന്നു എന്റെ ഒരു ഐഫോൺ 11 ഞാൻ അവൾക്ക് കൊടുത്തു. 16 പ്രൊ എടുത്തപ്പോൾ ഇത് ഞാൻ മാറ്റി വച്ചു ഇപ്പോൾ അതുകൊണ്ട് ഇങ്ങനെ ഒരു ഉപയോഗമുണ്ടായി.
ഞാൻ :- ഇത് നീ എടുത്തോ.. ചാർജർ ഇവിടെ കാണും ഞാൻ എടുത്തു തരാം..
അവൾ അത് വാങ്ങി നോക്കിയിട്ട്..
ഗായത്രി :- എടാ ഇത് നല്ല പൈസ അല്ലേ.. ഇത്രേം നല്ലതൊന്നും എനിക്ക് വേണ്ട.. വല്ല കീപാഡ് ഫോൺ മതി.
ഞാൻ :- നീ അത് വച്ചോ.. എന്റെ കൈയിൽ കീപാഡ് ഫോൺ ഒന്നുമില്ല..സിം നമ്മുക്ക് ഇന്ന് വൈകിട്ട് എടുക്കാം.. കൂടുതൽ ആലോചിക്കേണ്ട.. ഒക്കെ??
ഗായത്രി :- മ്.. നീ ചോർ കഴിക്കുന്നില്ലേ???
ഞാൻ :- ഞാൻ ഉച്ചക്ക് കഴിക്കാറില്ല.. വല്ല ഓറഞ്ഞോ ആപ്പീളോ കഴിക്കും. നീ കഴിച്ചോ..
ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി അവൾ ചോർ എടുത്ത് കഴിക്കാൻ വന്നപ്പോൾ ഞാൻ സോഫയിൽ ഇരുന്നു എന്റെ ps5 ൽ the ghost of tsukishima കളിക്കുന്നു.
ഞാൻ കുറച്ച് മുന്തിരിയും കഴിച് അവിടെ കിടന്ന് ഉറങ്ങിപ്പോയി.സമയം 5:30 കഴിഞ്ഞു. ഞാൻ ഗായത്രിയുടെ റൂമിൽ പോയി തട്ടി. കുറച്ചു കഴിഞ്ഞപ്പോൾ അവൾ തുറന്നു.
ഞാൻ :- ഒന്ന് റെഡി ആയിക്കോ സിം എടുക്കാൻ പോകണ്ടേ.. ഒരു കോഫിയും കുടിക്കാം..
ഗായത്രി :- മ്. ഇപ്പോൾ റെഡിയാകാം..
അവൾ ഡോർ അടച്ചു. ഞാൻ പോയി കുളിച്ചു. ഒരു ജീൻസും കറുത്ത ടീഷർട്ടും ഇട്ടു പുറത്ത് ഇറങ്ങി. അപ്പോഴേക്കും അവളും വന്നു. ഒരു സിമ്പിൾ കുത്തിയും ലെഗ്ഗിൻസും. മുടിയൊക്കെ കെട്ടി നല്ല ഭംഗിയായി.
