ഗായത്രി :- മ്..
ഞാൻ :- വയ്യാത്തത് അല്ലേ…. പോയി കിടന്നോ..
ഗായത്രി :- എനിക്കിപ്പോ ഒന്നുമില്ല.. വെറുതെ എന്നോട് ഇനി ദേഷ്യപെടല്ലേ..
ഇവൾ ഇത് നിർത്തുമെന്ന് തോന്നുന്നില്ല.. എങ്ങനേലും ഈ വിഷയം മാറ്റണം..
ഞാൻ :- പിന്നെ.. ഇന്ന് രാവിലെ സാരിയിൽ കാണാൻ നല്ല രസമായിരുന്നു കേട്ടോ.. എന്താ അഴക്..
പെട്ടന്ന് അവളുടെ മുഖത്തേ സങ്കടമൊക്കെ മാറി. നാണമൊക്കെ വന്നു. ചെവിയൊക്ക ചുവന്നു. ചിരി സഹിക്കാൻവയ്യാതെ എന്നെ നോക്കാതെ താഴേക്ക് നോക്കിയിരുന്നു..
ഗായത്രി :- പോടാ.. ചുമ്മാ കളിയാക്കാതെ….
ഞാൻ :- അല്ലെടി.. നല്ല ഭംഗി ഉണ്ടായിരുന്നു. സാരിയും… നിന്റെ ചിരിയും..
ഗായത്രി :-.. ശെരിക്കും…??
ഞാൻ :-.. അതേന്നെ…
.
അപ്പോഴേക്കും എനിക്ക് ഒരു കാൾ വന്നു. ഞാൻ അതെടുത്തു സംസാരിച്ചു അകത്തേക്ക് പോയി.അവൾ അടുക്കളയിലേക്ക്…
14:00>>>>
ഗായത്രിയുടെ റൂമിൽ തട്ടി.
ഞാൻ :- . ഞാൻ ഒന്ന് പുറത്ത് പോകുവാ.. ലേറ്റകും നീ കിടന്നോ… എന്റെ കൈയിൽ spare ഉണ്ടല്ലോ.. എന്തേലും ഉണ്ടേൽ വിളിക്ക്..
ഗായത്രി :- ആണോ..?? കഴിച്ചിട്ട് വരുവോ അതോ എടുത്ത് വയ്ക്കണോ??
ഞാൻ :- കഴിച്ചോളാം.. എന്നെ നോക്കിയിരിക്കണ്ട…
ഗായത്രി :- അഹ്.. നോക്കി പോണേ..
ഞാൻ :- ഒക്കെ…
ഞാൻ ലിഫ്റ്റിൽ കേറി. താഴെ എത്തി. വണ്ടിയും എടുത്ത് പുറത്തേക്ക് ഇറങ്ങി…
എന്റെ ഒരു സുഹൃത്തിന്റെ അമ്മ icu ൽ അഡ്മിറ്റാണ്. AB+ രക്തം വേണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ ഓർത്തേ എന്റെ ab ആണല്ലോ. ഇപ്പോൾ തന്നെ വരാമെന്ന് പറഞ്ഞു ഞാൻ ഇറങ്ങി അങ്ങോട്ടാണ് പോകുന്നത്. കുറച്ചു ദൂരയാണ്. ഇപ്പോൾ രണ്ടുകുപ്പിയുണ്ട്. അത് തീരുമ്പോൾ ഞാൻ അവിടെ എത്തിയാൽ മതി.

Kollam Continue
sambhavam rasand….nirthalle
❤️❤️❤️
continue cheyy bro Page kutti ezhuth
oru bore oom illa vegam adutha part thaa
nthe bore nalla resam alle
nthena petten theerkanee
ee katha theernal adutha love story ayyi njangalude koode ondakumoo
❣️🌹
ഒരു ബോറുമില്ല
തുടരുക
നല്ല കഥയാണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഡിയർ വായനക്കാർ. ഫോട്ടോ വച്ച link ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. ദയവായി ക്ഷമിക്കുക..