എന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കിയിട്ട് കുറച്ചു നേരമിരുന്നു. രണ്ടുനിമിഷം.അത്രമാത്രം.വേഗം അവൾ നോട്ടം മാറ്റി.
എന്റെ മുഖത്ത് നോക്കാതെ അവൾ താഴേക്ക് നോക്കിയിട്ട്
‘പോകാം ‘
ലിഫ്റ്റിൽ കയറി താഴെച്ചെന്നു വണ്ടി എടുത്ത്. റോഡിലേക്ക് ഇറങ്ങി നേരം വെളുത്തുവരുന്നതേ ഉള്ളു. ഞാൻ അൽപ്പം ദൂരെയുള്ള ഒരു ശിവന്റെ അമ്പലത്തിൽ പോയി. ഏതോ തമിഴ് ഭക്തിഗാനമൊക്കെ കേൾക്കാം.. ഞങൾ ഇറങ്ങി വണ്ടി ലോക്ക് ചെയ്ത് അകത്തേക്ക് നടന്നു.അവൾ എല്ലായിടത്തും പോയി വലം വച്ച് തൊഴുതു. ഇടക്ക് എന്നെ തിരിഞ്ഞു നോക്കും. ഞാൻ അവിടെ എവിടേലും നിൽകുമായിരിക്കും. എന്നിട്ട് പിന്നെയും തിരിഞ്ഞു നടക്കും.. എന്തൊക്കെയോ പൂജകളും ചെയ്തു രസീത്തും വാങ്ങി. തിരിഞ്ഞപ്പോൾ എന്നെ കണ്ടു. എന്തോ ഓർത്തെന്നപോലെ അവൾ ഓടി എന്റെ അടുത്തേക്ക് വന്നു.
ഗായത്രി :- സന്ദീപേ.. നിന്റെ നക്ഷത്രമേത??
ഞാൻ :- അറിയില്ല..
ഗായത്രി :- ജന്മനക്ഷത്രം..?
ഞാൻ :- അറിയില്ല ഡി..
ഗായത്രി :- നീ അമ്പലത്തിലൊന്നും പോകാറില്ലേ??
ഞാൻ :- ഇല്ല ആദ്യമായിട്ടാ..
ഗായത്രി :- ഏഹ്ഹ്ഹ്!!! ശെരിക്കും??
ഞാൻ :- പണ്ട് അമ്മയുടെ കൂടെ വന്നിട്ടുണ്ട്. അതും തീരെ കുഞ്ഞു ആയിരുന്നപ്പോൾ..
ഗായത്രി :- ah സാരമില്ല…
അവൾ തിരികെ ആ കൗണ്ടറിൽ പോയി ഒരു രസീതും വാങ്ങി നടയിൽ വച്ചു. കുറച്ചു കഴിഞ്ഞു അവൾ ഒരു വലിയ വാഴയിലയിൽ ചന്ദനവും പൂവും ഒക്കെ വാങ്ങി എന്റെ അടുത്തേക്ക് വന്നു. അവളുടെ മോതിരം വിരൽകൊണ്ട് ചന്ദനം തൊട്ട് എടുത്ത് എന്റെ നെറ്റിയിലും കണ്ഠത്തിലും ഇട്ടു. ഞാൻ തടയാൻ പോയില്ല.

Kollam Continue
sambhavam rasand….nirthalle
❤️❤️❤️
continue cheyy bro Page kutti ezhuth
oru bore oom illa vegam adutha part thaa
nthe bore nalla resam alle
nthena petten theerkanee
ee katha theernal adutha love story ayyi njangalude koode ondakumoo
❣️🌹
ഒരു ബോറുമില്ല
തുടരുക
നല്ല കഥയാണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഡിയർ വായനക്കാർ. ഫോട്ടോ വച്ച link ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. ദയവായി ക്ഷമിക്കുക..