കഴിച്ചു കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി. അവളും വന്ന് എന്റെ അടുത്തേക്ക് നിന്നും.
ഗായത്രി :- പോകാം?
ഞാൻ :- വാ കേറ്..
ഫ്ലാറ്റിൽ എത്തി. അകത്തേക്ക് കയറി. അവൾ അവളുടെ റൂമിലേക്ക് ഞാൻ എന്റെ റൂമിലേക്ക് പോയി. കുറച്ചു ബ്ലോഗ്സ് ഒക്കെ നോക്കി പോയ്ന്റ്സ് ഒക്കെ എഴുതികൊണ്ട് ഇരിക്കുമ്പോൾ എനിക്ക് ഇന്ന് നടന്നതൊക്കെ ഓർമവന്നു. ഞാൻ ലാപ്ടോപ് അടച്ചുവച്ചു. സ്പീക്കറിൽ ഒരു റൊമാന്റിക് മൂഡ് പാട്ടൊക്കെ ഇട്ടു എന്റെ കട്ടിലേക്ക് ഇരുന്നു.
നല്ല സുഖമാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ ഓർത്ത് ഇങ്ങനെ പാട്ടൊക്കെ കേട്ടിരിക്കാൻ..ഞാൻ അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. ഉച്ചക്ക് ഞാൻ എഴുനേറ്റു. എന്തേലും കഴിക്കാം. റൂം തുറന്നു ഇറങ്ങിയപ്പോൾ മേശപ്പുറത് പപ്പായയും ആപ്പിലും മുറിച്ചു വച്ചിട്ടുണ്ട്..
ഇത് ഇനി അവൾക്ക് കഴിക്കാൻ എടുത്തു വച്ചതാണോ.. അതോ എനിക്കോ..? ചോദിക്കാം സംശയം തീർക്കലോ..
ഞാൻ അവളുടെ ഡോറിൽ തട്ട്. കുറച്ച് നേരമായിട്ടും വന്ന് തുറന്നില്ല. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വന്ന് തുറന്നു.
ഗായത്രി :- ഞാൻ ബാത്‌റൂമിലായിരുന്നു.. അതാ..
ഞാൻ :- മ്.. ഈ ഫ്രൂട്ട്സ് എനിക്ക് എടുത്തുവച്ചതാണോ?
ഗായത്രി :- അതെ. ഞാൻ ചോർ കഴിച്ചു അത് നിനക്ക്..
എനിക്ക് അങ്ങ് ദേഷ്യം കേറി. ഇവളോട് ഞാൻ പറഞ്ഞോ എനിക്ക് ഇത് വേണമെന്ന്.. ഏഹ്..
ഞാൻ :- നിന്നോട് ഞാൻ പറഞ്ഞോടി എനിക്ക് ഇപ്പോൾ ഇത് ഉണ്ടാക്കി തരാൻ.. ഏഹ്..
ഞാൻ നല്ല ഉച്ചത്തിൽ തന്നെ പറഞ്ഞു. ദേഷ്യംവന്നിട്ട് എനിക്ക് ആകെ എന്തൊക്കെയോ തോന്നി.അവളാണേൽ എന്റെ ഈ മുഖം കണ്ടിട്ട് പേടിച് ഞെട്ടി നിൽക്കുവാ..
