രണ്ടുപേരും.. പോർകോഴികളെ പോലെ അംഗത്തിനു ഒരുങ്ങി…
ഇതൊക്കെ കണ്ടു സ്തംഭിച്ചു നിൽക്കുകയായിരുന്നു വിഷ്ണു..എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ.. അവൻ വിറങ്ങലിച്ചു നിന്നു…
“”ഡാ.. നായിന്റെമോനെ.. നീ.. എന്നെ ചവിട്ടാൻ ആയോടാ ഭാസ്കരൻ എഴുന്നേറ്റു അവന്റെ മുഖത്തു ആഞ്ഞടിച്ചു.. ടപ്പേ..
ഭാസ്കരന്റെ.. കരുതുള്ള കൈയുടെ.. അടി താങ്ങാൻ പറ്റാതെ.. രവി തല കുടഞ്ഞു.. കണ്ണിൽ പൊന്നീച്ച പാറിയപോലെ.. തോന്നി.. അയാൾക്.. ചുറ്റും നോക്കിയപ്പോൾ
തല കറങ്ങും പോലെ..
ആ സമയം ആണ് അമല ഡ്രസ്സ് അണിഞ്ഞു പുറത്തു വന്നത്…
അമലയെ കണ്ട.. ഭാസ്കരൻ അവളുടെ നേർക്കു തിരിഞ്ഞു…
“”മോള് പോയിക്കോ ഒരുത്തനും ഇനി നിന്നെ തൊടില്ല.. അയാൾ പറഞ്ഞു..
“”ഡാ..പന്നി.. നിന്നെ.. ഞാൻ.. പിറകിൽ നിന്നും രവിയുടെ അലർച്ച കേട്ടതും തിരിഞ്ഞു നോക്കിയ ഭാസ്കരന്റെ പള്ളയ്ക് ഒരു ഇരുമ്പ്ദണ്ട് കയറിയിരുന്നു..
അവന്റെ അടിവയറ്റിൽ ഒരു തരിപ്പ് അനുഭവപെട്ടു.. ഭാസ്കരൻ മെല്ലെ നിലത്തു ചെരിഞ്ഞു വീണു…
അവിടമാകെ ചോരച്ചാൽ ഒഴുകി..
രവി അമലയെയും വിഷ്ണുവിനെയും ഒരു നോക്കു നോക്കി.. കാട്ടിലേക്കു ഓടി മറഞ്ഞു…
അമല അത് കണ്ടു.. പേടിച്ചു കരഞ്ഞു പോയി.. വിഷ്ണുവും.. ആകെ.. തരിച്ചുനിന്നിരുന്നു….അയാൾ കുറച്ചു സമയം വേദന കൊണ്ടു പുളഞ്ഞു..പെട്ടന്ന് ശരീരം നിലച്ചപോലെ കിടന്നു..
അയാളെ തന്നെ നോക്കി തരിച്ചു നിൽക്കുന്ന അമലയെ വിഷ്ണു വേഗം മാറോടു ചേർത്ത് കൊണ്ട് പറഞ്ഞു.. “”അമ്മു.. വാ.. ഇവിടെ നിൽക്കേണ്ട നമ്മുക്ക് പോകാം..അവൾ ആ ശരീരം തന്നെ നോക്കി കൊണ്ട് ആ ഇരുട്ടിൽ പതിയെ അവന്റെ കൂടെ നടന്നു…
ചുറ്റും ചിവിടുകളുടെ ശബ്ദം മാത്രം പക്ഷെ നിലാവെളിച്ചത്തിൽ വഴി കാണുന്നുണ്ട്…
അവൾ ആകെ.. പേടിച്ചു..മാനസികനില തെറ്റിയ പോലെ.. അവന്റെ ഷോള്ഡറില് തല വെച്ചു…
ഒരു പാവയെ പോലെ അവന്റെ കൂടെ നടന്നു…അവൻ എങ്ങനെയൊക്കെയോതന്റെ വണ്ടി കണ്ടു പിടിച്ചു…
“”വണ്ടിയുടെ അടുത്തെത്തിയപ്പോൾ.. അവൻ മെല്ലെ.. അവളോട് പറഞ്ഞു…
അമ്മു.. നമ്മുക്ക് പോകാം.. നടന്നത് എല്ലാം ഒരു സ്വപ്നം ആയി നീ മറന്നേക്ക്.””
നല്ലൊരു കഥ ആയിരുന്നു എങ്കിലും ഇടയ്ക്കത്തെ ഭാഗം കുറച്ച് മാറ്റി നായകന് ഹീറോയിസം കാണിക്കാൻ അവസരം കൊടുക്കാമായിരുന്നു
സഹോ എനിക്ക് ഈ പാർട്ട് അത്ര പിടിച്ചില്ല. ഒരിക്കലും ഒരു കഥയും മുഴുവിക്കാതെ അത് അർത്ഥവത്താക്കില്ല. അങ്ങനെയുള്ളപ്പോൾ തീരുന്നതിനു തൊട്ടു മുൻപുള്ള ഭാഗത്തിലെ ചില അഭിപ്രായങ്ങളെ ഗൗനിക്കേണ്ടിയിരുന്നില്ല. കഥ മനസ്സിന്റെ ഒരു ഒഴുക്കാണ്. ആ ഒഴുക്കിനൊപ്പം നീന്തുന്ന കഥാകാരനേ വിജയമൊള്ളൂ. സ്വന്തം മനസ്സിലുള്ളത് എഴുതാൻ തയ്യാറാകാഞ്ഞത് ഏറെ വിഷമിപ്പിക്കുന്നു. പ്ലീസ് ഒരു വായനക്കാരന്റെ അപേക്ഷയാണ് … താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്നത് ഒന്ന് എഴുതുമോ?
താങ്ക്സ്
എന്റെ ന്യൂ സ്റ്റോറി മനയ്യ്കലെ വിശേഷങ്ങൾ.. എല്ലാവരും വായിച്ചു അഭിപ്രായം പറയണെ ?
എന്തായാലും നന്നായി ….
താങ്ക്സ്
Kollam.
താങ്ക്സ്
Nalla starting aarinnu but idak tragedy ketti kond kalanjuu.any way good
നന്നായിരുന്നു അവസാന ഭാഗം കുറച്ചു സ്പീഡായ പോലെ… ??
കഥ നാന്നായിരുന്നു ക്ലൈമാക്സ് ഉം കൊള്ളാം . പക്ഷെ അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ക്ലൈമാക്സ് അല്ല ഇതെന്ന് മനസിലായി .
അടുത്ത കഥയും ആയി പെട്ടന് തന്നെ വരണം . അതിനായി കാത്തിരിക്കുന്നു.
Too abruptly ended. Could have been better.
കൊള്ളാം, പക്ഷെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ടിയിരുന്നില്ല, പെട്ടെന്ന് തീർക്കാൻ വേണ്ടി ഉള്ള ഒരു ഭാഗം പോലെ ആണ് ഇത് തോന്നിയത്, കഴിഞ്ഞ ഭാഗത്തിലെ നെഗറ്റീവ് കമന്റസ് കണ്ടിട്ടാവും ഇങ്ങനെ ഒരു തീരുമാനം അല്ലെ. എന്തായാലും അടുത്ത കഥയുമായി പെട്ടെന്ന് വരൂ, അത് ഇങ്ങനെ പെട്ടെന്ന് നിർത്തുന്ന അവസ്ഥ വരാതെ നോക്കണം
ഒരു കുടുംബസ്റ്റോറി എഴുതുന്നുണ്ട് ഉടനെ ഇടും
കഥ അടിപൊളിയായിട്ടുണ്ട് ന്നാലും ഈ കഥ ഇങ്ങനെയല്ല അവസാനിക്കേണ്ടിയിരുന്നത് എന്നൊരു തോന്നൽ.ആ കൊലപാതകം കഥയുടെ ഗതിയെ മാറ്റി മറിച്ച പോലെ തോന്നി.
എന്നിരുന്നാലും ഈ ഭാഗം കഥയുടെ മനോഹാരിത നഷ്ടപ്പെടുത്തിയിട്ടില്ല.
അടുത്ത കഥയുമായി വീണ്ടും വരിക.
താങ്ക്സ് ഉടനെ വരും
Superb anu ..adipoli climax ..pattannu thanna avasanippichallo.kazhinja partila negative comments kondu anno…RDX vallathoru bomb ano anuvinte manasil ettathannu manasilayee ethoda..take it man ethokkayoru postive energyayee kandu valara sakthamayee adutha kadhayumayee varana anu..
ഒരു കൂട്ടുകുടുംബകഥ എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ വരും
ബ്രോ കലക്കി…… എന്നാ പറ്റി ഇത് ഒരു quick part ആയി പോയലോ……പെട്ടന്നു ഓടിച്ചു നിർത്തിയ പോലെ………കുറച്ചൂടെ മെച്ചപ്പെടുത്താമാരുന്നു…… എന്നാലും കൊള്ളാം
ഇങ്ങനെ തോന്നി
ഇത് തന്നെ ആയിരുന്നോ താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്ന കഥ. കഴിഞ്ഞ എപിസോഡിന്റെ negativity എഴുത്തിൽ പ്രതിഫലിച്ചു എന്ന് തോന്നി. കഴിഞ്ഞ episode വരെ നല്ല രീതിയിൽ പോയ കഥ പെട്ടന്ന് അവസാനിപ്പിച്ചു തീർത്തത് ആയി തോന്നി.
അടുത്ത നല്ല കഥയുമായി വരു ബ്രോ
ഉടനെ വരും എന്തൊക്കെയോ എഴുതണം എന്നുണ്ടായിരുന്നു കഴിഞ്ഞ പാർട് അങ്ങനെ ആയതിൽ പിന്നെ എല്ലാം തകിടം മറിഞ്ഞു..
എന്നാല് കുറച്ച് വെയിറ്റ് ചെയ്തു എഴുതിയാൽ മതി ആയിരുന്നു. ഭാസ്കരന്റെ കുറ്റബോധവും വിഷ്ണുവിന്റെ പ്രേമവും വളരെ യാന്ത്രികമായി പോയി. കഴിയുമെങ്കിൽ ക്ലൈമാക്സ് മാറ്റി എഴുതൂ. നല്ല ഒരു സന്ദേശം കൊടുക്കാൻ ആഗ്രഹിച്ച്, പെണ്ണിന്റെ മാനം ചാരിത്ര്യം എന്നത് കാലിനിടയിൽ അല്ല എന്ന്.
All the best.
മനസ്സല്ലേ ബ്രോ കുറ്റബോധം വരാൻ നിമിഷങ്ങൾ മതി ആർക്കായാലും