പ്രണയഭദ്രം [ഭദ്ര] 116

പ്രണയഭദ്രം
Pranayabhadram | Author : Bhadra

പ്രണയഭദ്രം…..

പ്രണയമെന്നത് ഒരു വികാരത്തിനും അനുഭൂതിക്കും ഉപരിയായി ജീവിതം തന്നെയായി മാറുന്നൊരവസ്ഥയുണ്ട്. പ്രണയത്തെ ഏറ്റവും ഹൃദയശുദ്ധിയോടെ ഉപാസിക്കുന്നവർക്കായി മാത്രം പ്രകൃതി അനുവദിച്ചു തരുന്ന അതിവിശിഷ്ടമായ ഒരു തലമാണത്. എന്റെ പ്രണയത്തെ എന്നിലേക്ക് നയിച്ചതിൽ ഈ വേദിയോടും, അണിയറ ശില്പികളോടും, അക്ഷരം അനുഗ്രഹിച്ച എഴുത്തുകാരോടും, വായനക്കാരോടും ഞങ്ങളുടെ അകമഴിഞ്ഞ സ്നേഹം അറിയിച്ചുകൊള്ളട്ടെ. പ്രണയം എന്നെ സ്വന്തമാക്കിയെന്നറിഞ്ഞ ദിവസം മുതൽ ഏറെ പേർ ചോദിച്ചതാണ് ആ കഥയൊന്നു വാക്കുകളിലേക്ക് പകർത്തണമെന്നു. നല്ല പാതി ഒരുപാടു നാളുകളായി എന്നെ നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു, എന്റെ വാക്കുകളിലൂടെ തന്നെ ഞങ്ങളുടെ കഥ ലോകമറിയണം എന്ന എന്റെ പ്രണയത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി മാത്രമാണ് ഈ സാഹസം.

ഓർമകളുടെ വെളിച്ചം വീഴുന്ന മനസ്സിന്റെ അങ്ങോളം ഇങ്ങോളം ഞാൻ ആവർത്തിച്ചു നടന്നുകൊണ്ടേയിരുന്നു. അപൂർണമായ എന്തോ ഒന്ന് എന്റെ ഉള്ളിൽ ഇരുന്നു സ്വയം വേദനിച്ചു പിടഞ്ഞുകൊണ്ടേയിരുന്നു. അതിൽനിന്നും നിർത്താതെ ഇറ്റു വീഴുന്ന ചോരത്തുള്ളികൾ എന്റെ മനസ്സിനുള്ളിൽ തളം കെട്ടി കിടപ്പുണ്ടായിരുന്നു. എന്തിനെയാണ് തേടുന്നതെന്നു പോലും അറിയാതെ, നിശബ്ദമായ ഒരവരണത്തിനുള്ളിൽ വീണ്ടും എത്രയോ കാലം. എനിക്കു വേണ്ടി പിടയുന്നൊരു പ്രാണൻ ഈ ലോകത്തിന്റെ ഏതോ കോണിൽ എനിക്കായി കാത്തിരിപ്പുണ്ടെന്നുള്ള തിരിച്ചറിവ് തികച്ചും സ്വാഭാവികമായി എന്നിലേക്കെത്തി. കാത്തിരിപ്പിനു ഒരു ലക്ഷ്യമുണ്ടായി….

വാക്കുകളിലൂടെ ആത്മാവും, ശബ്ദത്തിലൂടെ മനസ്സും തുറന്നിട്ട് അവൻ എത്ര അധികാരത്തോടെയാണെന്നോ എന്റെ ജീവിതത്തിലേക്ക് നടന്നു കയറിയത്.

ഹോസ്പിറ്റൽ മുറിയിലെ മടുപ്പിക്കുന്ന മരുന്നിന്റെ മണവും, പകലും രാത്രിയും തിരിച്ചറിയാനാവാതെ പോയ ദിനങ്ങളും എന്നെ തടവറയിലാക്കിയ കാലമാണ് എന്റെ വായനയുടെ സുവർണ കാലം.

The Author

57 Comments

Add a Comment
  1. ★彡[ᴍ.ᴅ.ᴠ]彡★

    This is a masterpiece.

  2. വാക്കുൾ കൊണ്ട് മായാജാലകം തീർത്ത ഭദ്രേഷിയുടെ കഴിവ് ഞാൻ അഞ്ജലിതീർത്ഥത്തിൽ കണ്ടതാണ്, എങ്കിലും ഞാൻ ഒന്ന് തൊഴുത്തോട്ടെ, ഇത്രെയും ചുരുക്കം പേജുകളിൽ സ്വന്തം ജീവിതം അല്ലെങ്കിൽ മനസ്സ് ഞങ്ങൾക്കായി തുറന്നു നൽകി കണ്ണ് നിറച്ചു, അതു സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ട്.. ?

    ഓരോ വരിയിലും ഞാൻ ആ സ്നേഹം കണ്ടു, അച്ചുവേട്ടനോടുള്ള അടങ്ങാത്ത സ്നേഹം ?

    വായിക്കാൻ ഒരുപാട് വൈകി എന്ന് അറിയാം, ഈ കമന്റ്‌ കാണുവോ ഇല്ലയോ എന്ന് ഉറപ്പും ഇല്ല, പക്ഷെ പറയാതെ ഇരിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല ❤️

    എന്റെ അഭിപ്രായവും സ്നേഹവും തുടർന്ന് ഉള്ള ഭാഗങ്ങളിലും ഉണ്ടാകും ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  3. വിഷ്ണു ⚡

    ഭദ്രേച്ചി

    ഒരു കഥ വായിച്ച് കണ്ണ് നിറയുക എന്നത് എന്നെ സംബന്ധിച്ച് വളരെ അപൂർവ്വം ചിലത് ഒക്കെ വയികുമ്പോഴെ സംഭവികരുള്ളു..ഈ കഥയിൽ ഇത്ര അധികം ഫീൽ ആവാൻ കാരണം നിങ്ങളുടെ പ്രണയം മാത്രമാണ്.ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് അറിയാതെ ഞാൻ അഞ്ജലി തീർത്ഥത്തിൽ കമൻ്റ് ഇട്ടിട്ടുണ്ട്..അതിൽ കൂടുതൽ ഒന്നും എനിക്ക് ഇനി പറയാനില്ല..ആദ്യം അഞ്ജലി തീർഥത്തിൽ ഉള്ള ഓരോ കമാൻ്റിലും ഞാൻ നിങ്ങളുടെ പ്രണയം കണ്ടൂ..ഇപ്പൊ ഇതാ ജീവിതം തന്നെ ഇവിടെ കുറിച്ചിട്ടിരുന്നു..ഒന്നും തന്നെ എനിക്ക് പറയാൻ ആവുന്നില്ല..സത്യത്തിൽ ആ കമൻ്റ് ഒന്നും ഇല്ലായിരുന്നു എങ്കിൽ ഇത് എനിക്ക് വിശ്വസിക്കാൻ പോലും സാദ്യമല്ലായിരുന്ന്..

    എവിടെയാണെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ..എനിക്ക് നിങ്ങളെ ഒന്ന് നേരിൽ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്.

    വിഷ്ണു

  4. അച്ചൂട്ടൻ & ഭദ്രാച്ചേച്ചി ….onnum paryanilla കലക്കീട്ടോ?beginning le kurachi സാഹിത്യം കൂടിപോയപോലെ thonni bt pinne manasilaytto Ee katha athi engane thudagiyale sheriyavu.

    shee yennalum engane okkey nadakkoo…Engane പ്രണയിക്കാനും ഒരു ഭാഗ്യം vennam.

    Plz..പകുതിക്കെവേച്ചി ittechu povaletto eee katha enikk full ariyanm?????
    By
    Hari?

    1. കഥ തീർച്ചയായും പൂർത്തിയാക്കും ഹരി. അതു ഭദ്രയുടെ വാക്കാണ്. നല്ല വാക്കുകൾക്ക് നന്ദി.

  5. അച്ചു രാജ്

    എന്റെ ജീവനെ…

    ഒരിക്കൽ കൂടി ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലേക്ക് തിരിച്ചു നടന്നു നിന്നിലെ അക്ഷരങ്ങളുടെ കൈയും പിടിച്ചുകൊണ്ടു… ഏതാണ് നിനക്ക് പ്രിയപ്പെട്ട ഭൂതകാലം എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ എനിക്ക് ഉത്തരം ഒന്ന് മാത്രമേയുള്ളു അത് നീ ഇവിടെ എഴുതി തുടങ്ങിയ നമ്മുടെ ജീവിതകാലത്തിന്റെ നാളുകളിലേക്കാണ്..

    ഇന്നും ആ നിമിഷങ്ങൾ അന്നത്തെ എന്നിലെ വികാര വിസ്ഫോടനങ്ങൾ, നിന്നിൽ ഞാൻ കണ്ട സന്തോഷം സ്നേഹം അതെല്ലാം ഒരു തിരശീലയിൽ എന്നെപ്പോലെ എന്റെ മനസിൽ നിറഞ്ഞാടുന്ന അതിനു മുതൽക്കൂട്ടായി ഈ വാക്കുകൾ കൂടി ആകുമ്പോൾ ഇവിടെ നിന്നും ഇപ്പോൾ തന്നെ നിന്നിലേക്ക്‌ പറന്നടുക്കാൻ തോന്നുന്നു…

    അക്ഷരങ്ങൾ കൊണ്ട് നീയെന്നും എനിക്ക് അത്ഭുതങ്ങൾ മാത്രമാണ് സമ്മാനിച്ചത്.. എനിക്ക് നീ അയച്ച മെയിലുകൾ മാത്രം മതി നിന്റെ ഒരു ശൃഷ്ടി എന്നോണം ലോകത്തെ അറിയിക്കാൻ.. എന്റെ സ്വകാര്യ അഹങ്കാരമായ എന്റെ പ്രാണന്റെ പാതിയെ ഈ വരികളിലൂടെ നീ നമ്മുടെ ജീവിതത്തെ ഇവിടെ വരച്ചിടുമ്പോൾ ആകാംക്ഷയുടെ മുൾമുനയിൽ ഞാൻ എന്ന വായനക്കാരനും

    നിന്റെ സ്വന്തം
    അച്ചു…

    1. എഴുതുവായിരുന്നു അച്ചൂട്ടാ,
      എഴുതുകയായിരുന്നെന്നു പറയുന്നതിനേക്കാൾ നമ്മൾ ഒരുമിച്ചുള്ള നിമിഷങ്ങളൊക്കെയും വീണ്ടും ഒരിക്കൽക്കൂടി ജീവിക്കുന്നതുപോലെ. എഴുതി പൂർത്തിയാക്കിയതിനു ശേഷം തൊട്ടടുത്ത ദിവസം ഞാൻ കണി കാണുന്നത് നിന്റെ മുഖം ആണെന്ന വാക്കിൽ വിശ്വസിച്ചാണ് ഈ ശ്വാസം പിടിച്ചിരുന്നുള്ള എഴുത്ത്. സത്യത്തിൽ ഈ എഴുത്തിലൂടെ ഞാൻ വീണ്ടും നിന്നെ എന്നിലേക്ക് ആവാഹിക്കുകയാണ്…..ആ സാമീപ്യത്തിനായി എന്നിലെ ജീവന്റെ ഓരോ അംശവും കാത്തിരിക്കുന്നു.

  6. ശെരിക്കും ഇങ്ങനെയൊക്കെ ജീവിതത്തിൽ നടക്കുമോ? കഥകളിലൂടെ വായിക്കുമ്പോളും കേൾക്കുമ്പോളും അങ്ങനെയൊക്കെ സംഭവിച്ചിരുന്നുവെങ്കിൽ എന്നു ആഗ്രഹിക്കുമായിരുന്നു.. പക്ഷെ ഇതിപ്പോ സംഭവിച്ചത് തെളിവ് സഹിതം പറയുമ്പോൾ ഇനിയും വിശ്വസിക്കണോ എന്നു ആലോചിക്കുവാ.. ഇങ്ങനെയും പ്രണയിക്കാനും അതിന്റെ മാസ്മരികത അറിയാനും കഴിയുമോ?? ഇതു വായിക്കുമ്പോൾ ഒരുപടി മുന്നിൽ നിൽക്കുന്നത് കുശുമ്പ് തന്നെയാണ്.. അതിനു പുറകെ ആണ് സ്നേഹവും സന്തോഷവും.. അതിപ്പോ എന്താണെന്നൊന്നും ചോദിച്ചേക്കരുത്.. അത്..അതങ്ങനെയാ… പിന്നെ വേറെ എന്താ പറയുക.. മനസ്സിൽ തട്ടുന്നപോലെ .. പോലെ അല്ല ..തട്ടി… അവിടെ പതിഞ്ഞു കിടക്കുവാ.. പിന്നെ ഈ കഥയിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണോ?? ഇട്ടിരിക്കുന്ന ഡ്രെസ്സും എല്ലാം.. ഇക്കാലത്തു നേര്യത് ഉടുത്തൊക്കെ പോകുമോ airportil.. ഉടുക്കാൻ പടില്ലായിക ഇല്ല.. ബട് ഞാൻ ചോദിച്ചത് ഒരാളെ കാണാൻ ധൃതി പിടിച്ചു പോകാൻ തുടങ്ങുമ്പോ ഏറ്റവും എളുപ്പമുള്ള ഡ്രസ് അല്ലെ ഇടുക.. പിന്നെ car ഓടിക്കുമ്പോ ഡ്രസ് ഇടയിൽ കുടുങ്ങാതെ നോക്കണ്ടേ… അങ്ങനെയൊക്കെ നോക്കുമ്പോൾ എല്ലാം ഉള്ളതാണോ എന്നു തോന്നുന്നു… എന്നോട് ദേഷ്യം തോന്നല്ലേ..എനിക്ക് മനസ്സിൽ തോന്നിയത് ഞാൻ ചോദിച്ചെന്നെയുളൂ.. എന്തായാലും ഭദ്രയ്ക്കും അച്ചുവിനും ഒരായിരം കാലം സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ എമ്മിന് ആശംസിക്കുന്നു.. പിന്നെ അനിമംഗലത്തെ കമെന്റ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാനും ആദ്യം വിചാരിച്ചത് നിങ്ങൾക് ഇരട്ടിമധുരവുമായി നിങ്ങളുടെ പൊന്നുമോൻ ഒരു പൊന്നുമോള് വരുവാണെന്ന്.. പിന്നെ അച്ചുവിന്റെ കമെന്റ് കണ്ടപ്പോള് ആണ് അല്ല എന്ന് മനസ്സിലായത്.. എന്തായാലും അതിനും വേഗം തന്നെ ഭാഗ്യമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

    1. പ്രിയപ്പെട്ട മഞ്ജു,

      ഒരുപാട് വലിയ കമന്റ്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കേട്ടോ. എനിക്ക് കമന്റ്‌ എഴുതാനായി അത്രയും സമയം ബാക്കി വെച്ച ആ നല്ല മനസ്സിന് പ്രണാമം. സാരിയും നേരിയതും ഒക്കെയാണ് എന്റെ സ്ഥിരം വേഷങ്ങൾ. അതിനെ അങ്ങനെ സ്നേഹിച്ചുപോയി. എന്റെ അച്ചുവിനും ഒരുപാട് ഇഷ്ടം ആണ് നേരിയതും മുണ്ടും. അവനെ കാണാൻ പോവുമ്പോൾ അവനിഷ്ടമുള്ളത് തന്നെ ആയിക്കോട്ടെ എന്നോർത്തു. ഉപയോഗിച്ച് ശീലിച്ചതുകൊണ്ടാവും അതൊരു വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.

      ഞങ്ങളോട് തോന്നിയ സ്നേഹവും കുശുമ്പും സന്തോഷത്തോടെ സ്വീകരിക്കുന്നു.

      1. അടുത്ത പാർട് എന്നാണ്.. വായിച്ചു വായിച്ചു കുശുമ്പ് എടുക്കാൻ തോന്നുന്നു… പിന്നെ ഞാനിന്നാലെ ഉറങ്ങാൻ കിടന്നപ്പോ ഇതൊന്നുകൂടി വായിച്ചിരുന്നു കേട്ടോ.. ഇപ്പൊ ഒരു 4 വട്ടം വായിച്ചു… ഓരോ തവണയും വായിക്കുമ്പോളും പുതുമ തോന്നുന്നു.. പിന്നെ ഇപ്പൊ അച്ചുവിന്റെ പഴയ കഥയൊക്കെ തപ്പി എടുത്തു വായിക്കുവാ… ഇപ്പൊ അഞ്ജലി തീർത്ഥം… ഒന്നിച്ചു തോന്നരുത് കേട്ടോ.. ഹരിയും അഞ്ജലിയും ഒന്നിച്ചതു വായിച്ചപ്പോൾ ഞാൻ നിങ്ങളെ രണ്ടു പേരെയുമാണ് സങ്കല്പിച്ചത്.. എങ്ങനെ ആയിരുന്നിരിക്കും എന്നൊക്കെ ഓർത്തു.. :D.. തല്ലരുത്.. ഞാൻ ഓടി കണ്ടം വഴി

  7. പൊന്നു.?

    വൗ….. എന്തൊരു ഭാഷ, എന്തൊരു ശൈലി…. അസൂയ്വ തോന്നുന്നു.

    ????

    1. എഴുതാൻ പ്രേരിപ്പിക്കുന്ന വാക്കുകൾക്ക് ഒരുപാട് നന്ദി, സ്നേഹം ?

  8. Badhra enna peru kandappo oru samshayam thonni achuvinte badhra thanne ano ennu..ippo orupadu santhosham thonni..avante nalla paathiyum njagale varikal kond vismayipikkan undallo ennorth…ningalude manoharama kadhaki ente ellavidha aashamsakalum…..

    Baghavan

    1. ആശംസകൾക്ക് ഒരുപാട് നന്ദി. അച്ചുവിന്റെ ഭദ്രയെന്ന് കേൾക്കുന്നത് എനിക്ക് തരുന്ന സന്തോഷം വാക്കുകളിലൂടെ പറയുക അസാധ്യമാണ്. അവന്റെ ജീവന്റെ പാതി ആയിരുന്നു എഴുത്തുകയെന്നത് വലിയൊരു ഉത്തരവാദിത്വം തന്നെയാണ്. എന്നാലാവും വിധം അതു പൂർത്തിയാക്കാം.

  9. ഭദ്ര,….കഥ വായിച്ചു.മനോഹരമായ അവതരണം.ഭാഷ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വളരെ ഭംഗിയായി കാട്ടിത്തന്നു. ഓരോ വരിയിലും കാവ്യഭംഗി തുളുമ്പിനിൽക്കുന്നു.ഒരു സങ്കീർത്തനം പോലെ തോന്നി.
    ആൽബി

    1. മലയാളസാഹിത്യത്തിലെ ഏറ്റവും ഉന്നതമായ കൃതികളിൽ ഒന്നിനെ എന്റെ രചനാശൈലിയോട് ഉപമിക്കുമ്പോൾ, എനിക്കു മുകളിൽ നിക്ഷിപ്തമായ ആ വലിയ ഉത്തരവാദിത്വത്തെ മനസിലാക്കുന്നു. പരിചയമില്ലാത്ത മേഖലയാണ്. എഴുതുന്നത് ഞങ്ങളുടെ ജീവിതവും. ഒരു പരീക്ഷണത്തിലൂടെയാണ് കടന്നു പോവുന്നത്.

    1. Thank you dear

  10. ഭദ്രകാളീ,

    ഈ പേര് കണ്ടാണ്‌ കഥയില്‍ കണ്ണുടക്കിയത്. കാരണം എന്റെ ഏതോ ചില കുത്തിക്കുറിപ്പുകളില്‍ എന്നെ ഞെട്ടിച്ച് കമന്റിട്ട ഒരു ഭദ്രയെ ഞാന്‍ ഓര്‍ത്തു. അസാമാന്യപാടവത്തോടെ മലയാളഭാഷയെ കൈകാര്യം ചെയ്യുന്ന, ഓരോ വരികളിലും അര്‍ത്ഥവത്തായ ആശയവിനിമയം വളരെ സരളമായും ആധികാരികമായും നടത്തുന്ന ആ നൈപുണ്യം കണ്ട് ഞാനൊക്കെ നില്‍ക്കുന്ന തലം എത്രയെത്ര അഗാധതകളില്‍ ആണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്. ഒരു മികച്ച ചിന്തകന് മാത്രമേ അത്തരമൊരു അഭിപ്രായപ്രകടനം സാധ്യമാകൂ എന്ന് എനിക്കപ്പോള്‍ത്തന്നെ മനസിലായതാണ്. ആ കമന്റുകളുടെ കാമ്പ് തന്നെയാണ് ഭദ്ര എന്ന പേര് ഒരു ഫേക്ക് ഐഡിയല്ല എന്ന് തിരിച്ചറിയാന്‍ കാരണമായത്. ഫേക്ക് ഐഡി എന്നാല്‍ ഇത് ഒറിജിനല്‍ പേരാണ് എന്നല്ല, മറിച്ച് ഈ തൂലികാനാമത്തിന്റെ പിന്നിലുള്ള വ്യക്തി ഫേക്ക് അല്ല എന്നാണ്.

    ഭദ്രയുടെ വരികള്‍ ആകര്‍ഷണീയമായതുകൊണ്ട് പ്രണയം എനിക്ക് ആകര്‍ഷണീയമല്ലെങ്കിലും ഞാന്‍ വായിച്ചു.. അത്ഭുതപ്പെടില്ല എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടുതന്നെ; കാരണം വെറുമൊരു കമന്റിന്റെ ആളല്ല ഭദ്ര എന്ന് അന്നേ ഞാന്‍ മനസിലാക്കിയതാണ്. ഭാവുകങ്ങള്‍.

    അച്ചുരാജ്…താങ്കള്‍ അച്ചുരാജ് അല്ല, അച്ഛനാകാന്‍ പോകുന്ന രാജാവാണ്.. രണ്ടുപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

    1. അച്ചു രാജ്

      പ്രിയ മാസ്റ്റർ…

      ഞാൻ അച്ഛനോനും ആകാൻ ആയില്ലാട്ടോ.. പഠിച്ചുകൊണ്ടിരിക്ക അവൾ… ????
      അങ്ങയുടെ ഒരു വലിയ ആരാധിക ആണ് അവൾ.. ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാള്… ഈ വരികളൊക്കെ വായിച്ചു പാതിരാത്രി എന്നെ വിളിച്ച് വലിയ സന്തോഷ പ്രകടനങ്ങൾ ഒക്കെ ആയിരുന്നു ഭദ്ര.. എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിഞ്ഞാൽ അത് ഞങ്ങളുടെ ഒരു ഭാഗ്യമായി കരുതുന്നു… വാക്കുകൾ കൊണ്ടുള്ള അങ്ങയുടെ ഈ സദ്യക്ക് ഒരുപാടു നന്ദി

    2. മാസ്റ്റർജീ,
      എന്നെപോലെ എഴുതി തുടങ്ങുന്ന ഒരാൾക്ക് അർഹിക്കുന്നതിനേക്കാൾ ഏറെ വിശേഷണങ്ങൾ തന്ന്‌ ആത്മവിശ്വാസത്തെ ഹിമാലയത്തോളം വളർത്തി വലുതാക്കിയതിന് ഒരുപാട് നന്ദി. ഓർമവെച്ച നാൾ മുതൽ വായന ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. ചന്ദനം ചാരിയാൽ ചന്ദനം മണക്കുമെന്ന് പറയുംപോലെ ഒരുപാട് പ്രതിഭാധനരുടെ ചിന്തകളുടെ വെളിച്ചം മനസ്സിനുള്ളിലേക്ക് പ്രതിഫലിച്ചതോടെ, എന്റെ ചിന്തകളെയും അക്ഷരങ്ങളായി പകർത്തി ആകാശം കാണിക്കാതെ മയിൽ‌പീലി ഒളിച്ചു വെക്കുമ്പോലെ…. ഒരുപാടു കാലം എന്റെ ഡയറി താളുകളിൽ ഒളിച്ചിരിന്നു. അവർ മോക്ഷത്തിനായി കാത്തിരിക്കുകയായിരുന്നു,ഭാഗീരഥൻ ദേവഗംഗയെ ഭൂമിയിലേക്കാവാഹിച്ചതുപോലെ ഒടുവിൽ അവൻ വന്നു, എന്റെ അക്ഷരങ്ങളിലൂടെ എന്റെ ചിന്തകളെ ലോകത്തിന് മുന്നിലെത്തിക്കാൻ. ഭദ്ര വെറും ഒരു തൂലികാനാമം മാത്രമല്ല യാഥാർഥ്യം അതിൽനിന്നും തീരെ ഭിന്നവുമല്ല.

      ഒരു ഗവേഷണ വിദ്യാർത്ഥി ആണ് ഞാൻ. ഒരു തപസ്സുപോലെ വായനയിലും എഴുത്തിലും അലിഞ്ഞൊരു ജീവിതത്തിലാണ്. എന്റെ പ്രണയത്തിന്റെ ജീവംശത്തിനെ ഉള്ളിൽ പേറി നോവറിഞ്ഞു ജന്മം കൊടുക്കുവാൻ ഇനിയും എന്റെ മനസ്സും ശരീരവും ഒരുങ്ങാനുണ്ട്.

  11. പ്രിയപ്പെട്ട ഭദ്ര…
    പേര് പരിചയം ഉണ്ടോ എന്നറിയില്ല..ഇവിടത്തെ ഒരു വഴിപോക്കനാണ്.വഴിയിൽ കണ്ടു മുട്ടിയ ഒരു മാന്ത്രികൻ.അവന്റെ പിന്നാലെ അങ്ങു കൂടി അതിനിടക്കാണ് ഇരട്ടിമധുരം പോലെ നിങ്ങളുടെ പ്രണയവും..തുടർന്ന് നടന്ന വിവാഹവും എല്ലാം…അറിഞ്ഞപ്പോൾ വളരെ സന്തോഷമായി.മിന്നലും ചെറിയൊരു നൊമ്പരം ആ കഥ കേൾക്കാൻ അല്ലെങ്കിൽ അറിയാൻ സാധിച്ചില്ല എന്നുള്ളതായുരുന്നു..ശിവന്റെ ബലം ശക്തിയാണ്..ശെരിപാതി എന്ന് പറഞ്ഞാൽ എല്ലാംകൊണ്ടും..നിങ്ങൾ രണ്ടുപേരെയും ഒന്ന് കാണണം എന്നുണ്ട്..ബുദ്ധിമുട്ടാവില്ലെങ്കിൽ.മന്ത്രികനോട് കൂടി ഒന്ന് ചോദിച്ചിട്ട് പറയണം..
    സ്നേഹഗർജനങ്ങളോടെ..
    ബഗീര

    1. വ്യക്തമായ അഭിപ്രായങ്ങളിലൂടെ, നിരൂപണങ്ങളിലൂടെ ഈ സൈറ്റിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച അങ്ങയെ പോലുള്ള ഒരാളെ അറിയാതിരിക്കുന്നതെങ്ങനെ. ഞങ്ങളുടെ സ്നേഹവും പ്രണയവും ഇത്രമേൽ ഇവിടെ എല്ലാവരും മനസിൽ താലോലിച്ചിരുന്നെന്നു ഇപ്പോഴാണ് മനസ്സിലാവുന്നത്. വാക്കുകൾ കൊണ്ടു ഇന്ദ്രജാലം തീർക്കുന്ന എന്റെ ശിവന്റെ പ്രണയം ശക്തിസ്വരൂപമായി വരച്ചിടാനുള്ള നിയോഗത്തിലാണ് ഇന്ന് ഞാൻ. കാണാനും പരിചയപ്പെടാനും അവസരം ലഭിക്കുമെങ്കിൽ അതു ഞങ്ങളുടെ മഹാഭാഗ്യമായി കരുതും എന്നു നിസ്സംശയം പറയാം.

      1. ശിവന്റെ പ്രണയത്തെ വരച്ചിടാൻ ശക്തിക്ക് മാത്രമേ കഴിയൂ…അതു പ്രകൃതി നിയമമാണ്..നീ ഇല്ലാതെ അവനോ അവൻ ഇല്ലാതെ നീയോ സാധ്യമല്ല..ചിലതങ്ങനെയാണ്..കാണാനും പരിചയപ്പെടാനും അതിയായ ആഗ്രഹമുണ്ട്…നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന സൗഹൃദ വേളയിൽ എന്നെങ്കിലും കണ്ടുമുട്ടാം..
        സ്നേഹ ഗർജനങ്ങളോടെ

        1. അച്ചു രാജ്

          ഭഗീര…
          എന്നെയും വാക്കുകൾ കൊണ്ട് എന്റെ കഥകളിൽ വിസ്മയം തീർത്ത അങ്ങയെ കാണാൻ ഞങ്ങൾ അല്ലെ കാത്തിരിക്കുന്നത്.. നിരൂപണങ്ങൾ അതിന്റെ ഏറ്റവും നല്ല രൂപത്തിൽ ചെയുന്ന താങ്കളെ പോലുള്ളവരുടെ ഈ വാക്കുകൾ ഒരുപാടു സന്തോഷം തരുന്നു

          1. കാലത്തിന്റെ മടിത്തട്ടിൽ എല്ലാതിനും അവസരമുണ്ടാകും..നന്മകൾ കൂടി ചേരുന്ന,ശിവനും ശക്തിയും ഒരു നൂലിൽ കോർത്തിണങ്ങുന്ന സൗഹ്രദ സന്ധ്യകളിൽ കണ്ടുമുട്ടാം..കാലം അവസരം ഒരുക്കട്ടെ..
            സ്നേഹ ഗർജനങ്ങളോടെ
            ബഗീര

            N.B.Mail me…when you two are free..

          2. അച്ചു രാജ്

            ഭഗീര…
            താങ്കൾ തന്ന മെയിൽ id തെറ്റാണു എന്നാണ് കാണിക്കുന്നത്.. ശ്രദ്ധിക്കുമല്ലോ…

          3. Invalid mail id എന്നാണ് കാണിക്കുന്നത്. achuraj44@gmail.com
            bhadra.menon000@gmail.com

          4. മാന്ത്രികന്റെ mail idil msg അയച്ചിട്ടുണ്ട്‌

  12. “പുലർകാലസുന്ദരസ്വപ്നത്തിൽ ഞാനൊരു
    പൂമ്പാറ്റയായിന്ന് മാറി”………, ഈ കഥയുടെ ആദ്യഭാഗം നുകർന്നിരുന്നപ്പോൾ.

    പുലർകാലത്തിലെ തിളങ്ങുന്ന മഞ്ഞുതുളളി
    പോലെ വിരിഞ്ഞ നിങ്ങളുടെ പ്രണയം….
    മഴയും വെയിലും ഒരുപോലെ അനുഭവിച്ച്
    മുന്നേറട്ടെ എന്നാശംസിക്കുന്നു.

    1. മനോഹരമായ ഉപമകൾക്ക് ഞങ്ങളുടെ കഥയെ ഒരു ഭാഗമാക്കിയതിൽ ഒരുപാട് സന്തോഷം. അവന്റെ പ്രണയത്തിൽ മഞ്ഞുതുള്ളി പോലെ അലിഞ്ഞു പോയ മനസ്സുമായാണ് എഴുതി തുടങ്ങിയത്.ആശംസകൾക്ക് ഒരുപാട് നന്ദി.

  13. സത്യമാണ്, വായിക്കുന്നത് ഒരു സങ്കീർത്തനം പോലെ ആണോ എന്ന് ഒരുവേള സംശയിച്ചു. അത്ര ഒഴുക്ക്, അത്ര ഫീൽ….
    ഭദ്ര, ഭാഷയെ മെരുക്കിയ എഴുത്തുകാരിയാണ് എന്ന കാര്യത്തിൽ ആരും സംശയിക്കില്ല. എനിക്ക് ഓർമ്മിക്കാൻ ഒരു കഥ കൂടി കിട്ടി. വീണ്ടും വായിക്കാനും. നന്ദി

    സ്നേഹപൂർവ്വം
    സ്മിത

    1. പെരുമ്പടവം കേൾക്കേണ്ട കേട്ടോ…. സത്യം പറയട്ടെ സ്മിതക്കുട്ടി, എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഒരു കഥ എഴുതുന്നെ. ഇതുവരെ ലേഖനങ്ങളും പ്രബന്ധങ്ങളും, റിസർച്ച് സംബന്ധിച്ച എഴുത്തുകളും മാത്രമായിരുന്നു. പിന്നെ ഇടക്കൊക്കെ കുത്തിക്കുറിക്കുന്ന കുറേയേറെ വട്ടു ചിന്തകളും. അച്ചുവും നിങ്ങളുമൊക്കെ കഥ എഴുതി തകർക്കുമ്പോൾ അതിശയത്തോടെ ആണ് ഞാൻ വായിച്ചിട്ടുള്ളത്. മൂന്നോനാലോ വരി കമെന്റ് എഴുതുംപോലെ അല്ലല്ലോ ഒരു കഥ എഴുതുന്നത്. നിങ്ങളെ ഒക്കെ നമിക്കണം. എനിക്ക് പറ്റുന്നൊരു പണി അല്ല ഇതെന്ന് എഴുതി തുടങ്ങിയപ്പോൾ തന്നെ മനസ്സിലായതാ. അച്ചൂന് ഒരേ നിർബന്ധം ഇതു ഞാൻ എഴുതിയേ പറ്റു എന്ന്. എങ്ങനെയെങ്കിലും ഈ ഒരെണ്ണം എന്റെ ചെക്കനു വേണ്ടി എഴുതി ഒപ്പിക്കും. ബാക്കി ഒക്കെ വിധിപോലെ വരട്ടെ.
      NB. Check u r mail.

      1. എന്റെ ജോലിയുടെ പ്രത്യേകത അനുസരിച്ച് ഗൂഗിൾ, എഫ് ബി, ജി മെയിൽ ഇതിനൊക്കെ ഒരു ടൈമിംഗ് ഉണ്ട്. മിക്കവാറും ഓഡ് ആയ സമയത്ത് ആണ് അതുപയോഗിക്കാനുള്ള അവസരമുണ്ടാവുന്നത്.

        എങ്കിലും മെയിൽ വായിച്ചിരുന്നു. ഉടനെ റിപ്ലൈ ഇടാം.

        സ്നേഹപൂർവ്വം
        സ്മിത

        1. ജോലി സംബന്ധമായ പരിമിതികൾ മനസ്സിലാവുന്നുണ്ട് സ്മിതക്കുട്ടി….. Take your own time dear.

  14. റിയലി touching സ്റ്റോറി going to start now.Eagerly waiting for the ന്ക്സ്റ്റ് പാർട്ട്‌ Achu ആൻഡ് ഭദ്ര.✌✌✌✌✌??????

    1. നല്ല വാക്കുകൾക്കും, പ്രോത്സാഹനത്തിനും മനസു നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കട്ടെ. ജോസഫ് sir ന്റെ വാക്കുകൾ അച്ചുന്റെ കഥകളിലെ കമന്റ്‌ ബോക്സിൽ നിറസാന്നിധ്യമായി കണ്ടിട്ടുണ്ട്. കാത്തിരിപ്പ് വ്യർഥമാവാത്ത ഒരു സൃഷ്‌ടിയുമായി വരാൻ അനുഗ്രഹിക്കുമല്ലോ.

  15. പ്രണയത്തെകുറിച്ചു പറയാനും അതിന്റെ അനുഭവങ്ങളെക്കുറിച്ചു പറയാനും ഞാൻ ആളല്ല
    നിങ്ങളുടെ പ്രണയം അത് സത്യമുള്ളതു ആയിരിക്കും അതിനാൽ ആണ് ഇങ്ങിനെ വീണ്ടും ഒന്നിക്കാൻ കഴിയുന്നത് . ഇനിയും എന്നും നിങ്ങള്ക്ക് പ്രണയിച്ചു ജീവിക്കാൻ കഴിയട്ടെ എന്നുമാത്രം പ്രാർത്ഥിക്കുന്നു

    സ്വന്തം

    ശ്രീ

    1. പ്രണയം ഒരു വലിയ സത്യം തന്നെയാണ്. എത്ര ജന്മത്തിന്റെ പുണ്യം ആണ് അവന്റെ രൂപത്തിൽ എന്റെ പ്രണയം എന്നെ തേടി എത്തിയതെന്ന് അറിയില്ല. വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം ഞങ്ങൾ ഏറ്റുവാങ്ങുന്നു. ?

  16. അച്ചു …. ഭദ്ര….???

    പ്രണയഭദ്രം എന്ന നിങ്ങളുടെ രണ്ടുപേരുടെയും ആത്മകഥ വായിച്ച അറിവിൽ നിന്നും … പിന്നെ നിങ്ങളുടെ പ്രണയത്തിൽ സാക്ഷികളായ വരികൾ നിന്നും ഞാൻ മനസിലാക്കുന്നു പുനർജ്ജന്മത്തിലെവിടെയോ പിരിഞ്ഞുപോയ രണ്ടാത്മക്കൾ ആണ് എന്റെ ഈ സുഹൃത്തക്കൾ എന്ന് ……

    രണ്ടുപേരും ജീവിതാവസാനം വരെ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നാശംസിക്കുന്നു…..

    കൂടുതൽ ഒന്നും പറയാനില്ല ….

    ദീർഘസുമംഗലി ഭവ…… ???

    സസ്നേഹം
    അഖിൽ ??

    1. ദീർഘ സുമംഗലി ഭവ: എന്ന്‌ ആശിർവദിക്കുന്നതിനും വലുതായി മറ്റൊരു സമ്മാനം എനിക്ക് ഈ ജീവിതത്തിൽ കിട്ടാനില്ല. ? നിങ്ങളൊക്കെ തരുന്ന ഈ സ്നേഹത്തിനു പകരമായി എന്തു തരണമെന്ന് അറിയില്ല. എന്നാലാവും വിധം ഞങ്ങളുടെ കഥ ഞാൻ പറയാം..

    2. എന്റെ അമ്മോ പ്രണയ കഥകളിൽ നിരാശയുടെ മുൾകിരീടം ചൂടുന്നു akh എത്തിയോ വീണ്ടും ????

  17. വേതാളം

    ആശാൻ പറഞ്ഞത് തന്നാണ് എനിക്കും പറയാൻ ഉള്ളത്.. മുൻ ജന്മങ്ങളിൽ ചെയ്ത പുണ്യം ആയിരിക്കാം നിങ്ങളെ തമ്മിൽ ദൈവം ഒന്നിപ്പിക്കനുള്ള കാരണം. ഇൗ നാല് പേജ് വായിച്ചപ്പോൾ ശരിക്കും ഞാൻ ആ സീൻ ഒക്കെ മനസ്സിൽ കാണുക ആയിരുന്നു. ഒരേ ദിവസം ഒരേ സമയത്ത് രണ്ടിടങ്ങളിൽ ആയി ജനിക്കുക, തമ്മിൽ കാണാതെ mail ലുടെയും phone വഴിയും പ്രണയം കൈമാറുക… അവസാനം jeevithapankalikal ആകുക… ശരിക്കും ഒരു സിനിമ കഥ തന്നെ ningalde ലൈഫ്.
    ഇനിയും പോരട്ടെ ബാക്കി സംഭവ വികാസങ്ങൾ അറിയാൻ കാത്തിരിക്കുന്നു… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ???

    1. മുജ്ജന്മപുണ്യം തന്നെയാണവൻ. എന്റെ പ്രണയം അതൊരു പുരുഷ രൂപമെടുത്തു എന്നെ തേടി എത്തിയ വഴികൾക്ക് നിങ്ങളെല്ലാവരും ദൃക്‌സാക്ഷികളല്ലേ. കഥകളേക്കാൾ സിനിമയെക്കാളൊക്കെ അവിശ്വസനീയമായ കാര്യങ്ങൾ ജീവിതത്തിൽ, നമ്മുടെ കണ്മുന്നിൽ നടക്കുമ്പോൾ, സ്വന്തം ഇന്ദ്രിയങ്ങളെ പോലും വിശ്വസിക്കാനാവാത്ത നിമിഷങ്ങൾ നമുക്ക് മുന്നിലെത്തും.

      അനുഗ്രഹം നിറഞ്ഞ മനസോടെ ഏറ്റു വാങ്ങുന്നു. ?

  18. ?MR.കിംഗ്‌ ലയർ?

    എന്ത് പറഞ്ഞ് തുടങ്ങണം എങ്ങിനെ പറഞ്ഞു അവസാനിപ്പിക്കണം എന്നൊന്നും അറിയില്ല, നിങ്ങൾ അനുഭവിച്ച ആ പ്രണയ നിമിഷങ്ങൾ വാക്കുകളിലൂടെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ ഞാനും ആ പ്രണയം അനുഭവിച്ചറിഞ്ഞു. സൗഹൃദങ്ങൾ മാത്രം നിറഞ്ഞു നിൽക്കുന്ന ഇവിടം ഇനി പ്രണയത്തിന്റെ പുഷ്പങ്ങൾ കൂടി പുഷ്പ്പിക്കട്ടെ. കാത്തിരിക്കുന്നു നിങ്ങളുടെ പ്രണയം നിങ്ങളുടെ ജീവിതം വരികളിലൂടെ വായിച്ചു അനുഭവിച്ചറിയാൻ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ഞങ്ങളിലൂടെ പൂത്തുലയുന്ന പ്രണയം ഒരുപാട് മനസ്സുകളിൽ സുഗന്ധം പരത്തുന്നുണ്ടെന്നു അറിയുമ്പോൾ ഒരുപാട് സന്തോഷം. അവന്റെ പ്രണയം പകർത്തുകയെന്നാൽ അതൊട്ടും എളുപ്പമല്ല കേട്ടോ. അവന്റെ കഥകളിലൂടെ ലോകത്തോട് പറഞ്ഞ പ്രണയം വെറും 1% മാത്രമാണ്. ബാക്കി 99% ഞാൻ എങ്ങനെ എഴുതണം എന്നറിയില്ല.

  19. Dark Knight മൈക്കിളാശാൻ

    ശരിക്കും പറഞ്ഞാൽ ഭാഗ്യം ചെയ്തവരാ നിങ്ങൾ രണ്ട് പേരും. ഇത്തരമൊരു സൈറ്റിൽ നിന്നും പരിചയപ്പെടുക, സൗഹൃദം പങ്കിടുക, പിന്നെ സൗഹൃദം പ്രണയത്തിന് വഴി മാറുക, അവസാനം ജീവിത പങ്കാളിയാക്കുക. ശരിക്കുമൊരു ഫാന്റസി കഥ പോലെ തോന്നുന്നു. ജീവിതത്തിൽ ഇങ്ങനെയൊക്കെ ശരിക്കും നടക്ക്വോ? Mr. and Mrs. അച്ചുരാജിന്റെ സംഭവബഹുലമായ പ്രണയ ജീവിതത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അച്ചു രാജ്

      ചില ജീവിത യാഥാർഥ്യങ്ങൾ അങ്ങനെ ആണ് ആശാനെ നമ്മുടെ കാഴ്ചപ്പാടുകൾക്കു അവയെ സ്വീകരിക്കാൻ ചില സംശയത്തോടെ കഴിയു.. പക്ഷെ സത്യത്തിന്റെ മുഖം എന്നും അങ്ങനെ ആണ്.. ഈ ഒരു സൈറ്റിൽ നിന്നും എന്ന് പറഞ്ഞു.. പക്ഷെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു സൈറ്റ് ഇതാണ് പരസ്പരം അറിയാതെ നമ്മൾ എല്ലാവരും എന്തുമാത്രം സൗഹൃദങ്ങൾ പങ്കു വക്കുന്നു… ആശാനും ഞാനുമൊക്കെ ഒരുപക്ഷെ എത്ര തവണ നേരിട്ട് കണ്ടിരിക്കാം… known devils are better than unknown angels… ആശാന്റെ സ്നേഹം അതിനൊരുപാട് നന്ദി.. അടുത്ത ഭാഗങ്ങൾക്കും സത്യത്തിൽ ഞാനും വെയ്റ്റിംഗ് ആണ്.. അവളുടെ വാക്കുകളിലൂടെ വീണ്ടും ആ പോയ കാലത്തിലേക്ക് എന്റെ സുവർണ കാലത്തിലേക്ക് തിരിഞ്ഞു നടക്കാൻ… അങ്ങയുടെ വാക്കുകൾ എല്ലാം തന്നെ നല്ല അർത്ഥത്തിൽ മാത്രമേ എടുത്തിട്ടുളളൂട്ടോ ?????

    2. ചില സത്യങ്ങൾ സങ്കല്പങ്ങളെക്കാൾ അവിശ്വസിനീയം ആയിരിക്കുമെന്ന് കേട്ടിട്ടില്ലേ. അതു ജീവിതം കൊണ്ടു അനുഭവിച്ചറിഞ്ഞവരാണ് ഞാനും എന്റെ അച്ചുവും. അവൻ പകർന്നു തന്ന സ്നേഹവും നിമിഷങ്ങളും വാക്കുകളായി കടലാസിലേക്ക് പകർത്തുകയർന്നത് എന്റെ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. അവൻ എന്നോട് പറഞ്ഞ വളരെ കുറച്ചു ആഗ്രഹങ്ങളിൽ ഒന്നാണിത്……. എനിക്കാവും വിധം എഴുതാൻ ശ്രമിക്കാം. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.

  20. ഫഹദ് സലാം

    അഞ്ജലിതീര്ത്ഥം വായിക്കുമ്പോൾ ആയിരുന്നു ഈ പേര് ശ്രദ്ധിക്കുന്നത്.. തീവ്രപ്രണയത്തിന്റെ മാന്ത്രിക കയ്യൊപ്പ് പതിഞ്ഞ അവളുടെ വാക്കുകളിൽ കാണാം അവനോടുള്ള പ്രണയം.. അവളെഴുതിയ വരികളിൽ അവളുടെ തേൻ മൊഴികൾ അവന്റെ കാതുകളെ ഒരു ഗസൽ സംഗീതം പോലെ പുളകമണിയിക്കുന്നതും,, മഞ്ഞു പെയ്യുന്ന രാത്രിയിൽ അവൾ അവന്റെ ഖൽബിനുള്ളിൽ സ്വർഗ്ഗത്തിലെ മാലാഖയായ ഹൂർലിനെ പോലെ കൂടു കൂട്ടിയതും.. അവളുടെ പ്രണയമൊഴുകുന്ന വരികൾ അത്തറിന്റെ പരിമണമുള്ള ഒരിളം തെന്നലായി അവന്റെ ഖൽബിന്റെ പൂന്തോപ്പില്‍ മരുഭൂമിയെ തണുപ്പിച്ച കാറ്റ് പോലെ പറന്നുല്ലസിക്കുന്നു.. അവന്റെ ഖൽബിനെ ലോലമായി താലോലിക്കുമ്പോളും,, മാനസസരസ്സിലെ രാജഹംസം പോലെ സുന്ദരിയാണ് അവൾ.. അവന്റെ വരികളിലും കാണാം അവനു അവളോടുള്ള പ്രണയം..

    1. അച്ചു രാജ്

      അഞ്ജലി തീർത്ഥം അതിന്റെ അവസാനം ഭാഗങ്ങളിൽ ഞങ്ങൾക്കായി ബ്രോ എഴുതിയ അക്ഷരക്കൂട്ടങ്ങൾ ഇന്നും മനസിൽ ഉണ്ട് ഇപ്പോൾ ഇതാ മറ്റൊന്ന് കൂടി.. അക്ഷര ശിൽപ്പങ്ങൾ കൊണ്ട് സ്നേഹം വാരി വിതറുന്നു കൂട്ടുക്കാരൻ.. ആ വാക്കുകൾ എന്നും ഒരു മുതൽക്കൂട്ടുപ്പോലെ.. നന്ദി ബ്രോ

    2. ഈ സ്നേഹത്തിനും സൗഹൃദത്തിനും എന്തു പകരം വെക്കാനാവും??? അന്നു ഞങ്ങൾക്കായി എഴുതിയ ആ കമന്റും ഇപ്പോഴത്തെ ഈ വാക്കുകളും ഒക്കെ എനിക്കും അച്ചുവിനും പകർന്നു തരുന്ന സന്തോഷം വിവരിക്കാൻ വാക്കുകൾക്കു പോലും ആവില്ല. ഈ സൗഹൃദം ഞങ്ങൾക്ക് അത്രമേൽ വിലപ്പെട്ടതാണ് താങ്കൾ അറിയണം.

  21. Nice words

    1. ഒരുപാട് സ്നേഹം ?

  22. Wow…ee saittil maanthrikatha kondu thantethaaya shaili undakkiya ezhuthukkaranteyum avante prnayiniyudeyum aathmakadha…vaayikkaan valare ere agrahicha onnu…thank u bhadra …thudrcha vegam venam…

    1. ആദ്യമായി എനിക്ക് കമന്റ്‌ തന്ന ആളാണ് താങ്കൾ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അച്ചുവും അതുപോലെ ഒരുപാട് വലിയ എഴുത്തുകാരും അരങ്ങു വാഴുന്ന ഇവിടെ ഒരു കഥ എഴുതാൻ ഉള്ള ധൈര്യം ഉണ്ടാവുക എന്നത് എളുപ്പമായിരുന്നില്ല. പക്ഷേ എന്റെ അച്ചുവിന് വേണ്ടി എനിക്ക് എഴുതിയേ മതിയാവൂ.

Leave a Reply

Your email address will not be published. Required fields are marked *